sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • 2021 സെപ്റ്റംബർ 19 മുതൽ 25 വരെയുള്ള നക്ഷത്രഫലം
weekly-star-prediction-Photo-Credit-Carlos-Amarillo
SHARE

അശ്വതി  :  

സാമ്പത്തിക വിഷമതകൾ ശമിക്കും. രോഗദുരിതത്തിൽ നിന്ന് മോചനം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് വിജയം. ദേഹസുഖം വര്ധിക്കും. തൊഴിൽ സംബന്ധമായ പരിശ്രമങ്ങളിൽ വിജയം കൈവരിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി.  

ഭരണി  : 

തൊഴിൽ പരമായ പുരോഗതി കൈവരിക്കും.  പൊതുപ്രവർത്തന  രംഗത്ത് വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. കുടുംബത്തിൽ  ശാന്തതയുണ്ടാകും.

കാർത്തിക   : 

രോഗബാധിതർക്ക് ആശ്വാസം. ഭവനത്തിലെ സന്തോഷം വർധിക്കും.  സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം.

രോഹിണി  : 

 അനുകൂല വാരമാണ്. തൊഴിൽ പരമായ നേട്ടങ്ങൾ. പുതിയ തൊഴിലന്വേഷങ്ങളിൽ വിജയം കൈവരിക്കും. സുഹൃദ് ജനങ്ങൾ വഴി  കാര്യസാധ്യം. കൈമോശം വന്നെന്നു കരുതിയ ധനം തിരികെ ലഭിക്കും. ബിസിനസ്സിൽ  അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. 

മകയിരം   :  

സാമ്പത്തികമായി വാരം അനുകൂലമല്ല. പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. തൊഴിൽ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ആരോഗ്യപരമായ വിഷമതകൾ നേരിടും. പൊതു രംഗത്ത് പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും.

തിരുവാതിര  : 

മാനസികവും വിഷമതകൾ ശമിക്കും. ഭവനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന്  ശ്രമിക്കും. വിവാഹം ആലോചിക്കുന്നവർക്ക്  കാര്യതീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും.

പുണർതം : 

 ധനപരമായി അനുകൂല വാരമാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക്   പ്രശസ്തി വർധന. വിദേശജോലികളിൽ തിരികെ പ്രവേശിക്കുന്നതിന്   സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ മാനസിക പ്രശ്നങ്ങൾ   ഒഴിവാകും.

പൂയം  :

 മുൻകാലത്ത് കടം നല്കിയ പണം തിരികെ ലഭിക്കും. അടുത്ത ബന്ധുജനങ്ങളുടെ  സമാഗമം ഉണ്ടാകും. സർക്കാരിൽ  നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. വ്യവഹാര വിജയം. തൊഴിൽ രംഗത്ത് മേലധികാരികളുടെ പ്രീതി സമ്പാദിക്കും .  സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം.

ആയില്യം   : 

വിദ്യാർഥികൾക്കു  പ്രവേശനപ്പരീകളിൽ   മികച്ച വിജയം പ്രതീക്ഷിക്കാം, ഔദ്യോഗികരംഗത്ത് അംഗീകാരം ലഭിക്കും. വിവാഹാം ആലോചിക്കുനന്നവർക്ക് ഉചിതമായ  ബന്ധം ലഭിക്കും. കർമരംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ  പങ്കെടുക്കും.

മകം : 

ബിസിനസ്സിൽ നേട്ടങ്ങൾ. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം. അവിചാരിതലാഭം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. രോഗശമനം ഉണ്ടാകും.

പൂരം   :

മാനസികമായ സന്തോഷം വർധിക്കും. ഗൃഹനിർമാണം പുരോഗമിക്കും. വിദേശജോലിക്കു ശ്രമിക്കുന്നവർക്ക്  അനുകൂല ഫലം. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവർത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലമോർത്ത്  മനോവിഷമനുഭവിക്കുന്നവർക്ക് മനഃ സമാധാനം .

ഉത്രം  :

പ്രവർത്തന രംഗം മെച്ചപ്പെടും.  ശാരീരികമായി  അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. 

അത്തം  : 

വ്യവഹാരങ്ങളിൽ വിജയം.ബന്ധുജനസഹായം ലഭിക്കും.   പൈതൃകമായ സ്വത്ത് ലഭിക്കുവാൻ യോഗം . ബിസിനസ്സിൽ ചെറിയ ധന നഷ്ടത്തിന് സാധ്യതയുണ്ട്. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും . 

ചിത്തിര   : 

ആരോഗ്യ വിഷമതകൾ നേരിടും . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ പദ്ധതികളിൽ പണം മുടക്കും.മാനസികമായി അധിക സമ്മർദ്ദം .മേലധികാരികൾ.  സർക്കാർ എന്നിവടങ്ങളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. കുടുംബ സമേത  യാത്രകൾ നടത്തും. 

ചോതി   : 

തൊഴിൽ  രംഗത്ത് പുരോഗതി. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ആരോഗ്യകാര്യത്തിൽ  ശ്രദ്ധ പുലർത്തുക. ഭവന നിർമാണം പൂർത്തീകരിക്കാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.  വൈദ്യ സന്ദർശനം, ഔഷധ സേവ  ഇവ വേണ്ടി വരും. 

വിശാഖം   :  

സാമ്പത്തിക വിഷമതകൾ  അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സുഹൃത്തുക്കളുമായി  കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ ആഘോഷങ്ങളിൽ  സംബന്ധിക്കും. 

അനിഴം   : 

വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും. സന്താനങ്ങൾക്ക് രോഗ ബാധാ സാദ്ധ്യത,  വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. വിദ്യാർഥികൾക്ക്  മത്സരപ്പരീക്ഷകളിൽ  മികച്ച വിജയം നേടും. 

തൃക്കേട്ട  :  

തൊഴിൽപരമായ നേട്ടം. സാമ്പത്തിക വിജയം  കൈവരിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. പൊതുപ്രവർത്തകർക്ക് പ്രശസ്തി വർധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസ്സിൽ പണം മുടക്കേണ്ടി വരും.  

മൂലം   : 

അനാരോഗ്യം  മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. പ്രണയ ബന്ധത്തിൽ തിരിച്ചടികൾ നേരിടും. വിശ്രമം കുറയും. ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി  അനുകൂലം.സുഹൃത്തുക്കളിൽ നിന്നുളള സഹായം ലഭിക്കും.  യാത്രകൾ വേണ്ടിവരും.  

പൂരാടം    :  

സന്താനഗുണം അനുഭവിക്കും . ഭവനത്തിൽ അറ്റകുറ്റ പണികൾ വേണ്ടിവരും. ബിസിനസ്സിൽ നിന്ന് ധനലാഭം . വിവാഹാലോചനകളിൽ  ഉത്തമ ബന്ധം ലഭിക്കും. ധനപരമായി വാരം നന്നല്ല. കർമ്മ രംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ.

ഉത്രാടം  : മംഗള കർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളിൽ ശമനം. മാനസിക  സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം.  തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം.

തിരുവോണം   : 

തൊഴിൽ പരമായി നിലനിന്നിരുന്ന  മാനസിക വിഷമം ശമിക്കും. പുതിയ തൊഴിൽ ലാഭ സാദ്ധ്യത. ബന്ധു ജനസഹായം ലഭിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങൾക്കായി പണച്ചെലവ്. പൊതു പ്രവർത്തനരംഗത്ത്  വിജയം. 

അവിട്ടം  :  

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ നേട്ടം.  

 മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. തൊഴിൽ പുരോഗതി ,യാത്രകൾ വേണ്ടിവരും . വാതജന്യ രോഗസാദ്ധ്യത. സുഹൃത്തുക്കളുമായി സംഗമം . 

ചതയം   :  

കഫജന്യ രോഗങ്ങൾ പിടിപെടാം. സാധിക്കുമെങ്കിൽ ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം വർധിക്കും.  ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൽ  ഉടലെടുക്കും. തൊഴിലിൽ നിന്നുപ്രതീക്ഷിച്ച  ധനലാഭം ഉണ്ടാവില്ല. പൊതുവെ വാരം  തൃപ്തികരമാവില്ല. 

പൂരുരുട്ടാതി   : 

ബന്ധുക്കളുമായി ഭിന്നത നിലനിന്നിരുന്നത് ശമിക്കും .ധനപരമായ വിഷമതകൾ തരണം ചെയ്യും  . സഞ്ചാരക്ലേശം അനുഭവിക്കും. തെഴിൽ പരമായി അർഹതപ്പെട്ട അംഗീകാരം  ലഭിക്കും. ഇഷ്ടകാര്യങ്ങൾ സാധിക്കും, യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. 

ഉത്തൃട്ടാതി  : 

മുടങ്ങിയ ഗൃഹ നിർമ്മാണ  പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബ സമേത യാത്രകൾ . തൊഴിൽ പരമമായ ഉയർച്ച. ഭാഗ്യപുഷ്ടിവർധിക്കും.  ഭൂമിയിൽ   നിന്ന് ധനലാഭം.  അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. 

രേവതി  : 

പ്രവർത്തന മികവിലൂടെ ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും.  ഉത്തരവാദിത്തം വർധിക്കും. ബന്ധുജനങ്ങളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. ദാമ്പത്യ പരമായ ഭിന്നതകൾ ശമിക്കും .   തൊഴിൽ മേഖല ശാന്തമാകും. ആരോഗ്യപരമായ വിഷമതകൾ. സന്താനഗുണ മനുഭവിക്കും.  

English Summary : Weekly Star Prediction by Sajeev Shatharam / 2021 September 19 to 25

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA