sections
MORE

വ്യാഴമാറ്റം ; ഓരോ നാളുകാർക്കും എങ്ങനെ?

HIGHLIGHTS
  • ഓരോ നാളുകാരും അനുഭവിക്കുവാനിടയുള്ള സാമാന്യ ഫലങ്ങൾ
Jupiter-Transit-Photo-Credit-Think-About-Life
SHARE

2021 സെപ്റ്റംബർ   14 മുതൽ നവംബർ 20 ന് രാത്രി 09.30 വരെ വ്യാഴം തന്റെ നീചരാശിയായ മകരം രാശിയിൽ സഞ്ചരിക്കും . അതനുസരിച്ചുള്ള ഓരോ നാളുകാരും  അനുഭവിക്കുവാനിടയുള്ള സാമാന്യ ഫലങ്ങൾ ഇവിടെ ചേർക്കുന്നു .

അശ്വതി  : 

വ്യവഹാര വിജയം. ആഗ്രഹിച്ച ഭക്ഷണ ലാഭം . പുതിയ  ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ  ശമിക്കും. പുതിയ ഭൂമി വാങ്ങുവാൻ  അഡ്വാൻസ് നൽകും. ഉദ്യോഗാർത്ഥികൾക്കു താൽക്കാലിക ജോലി ലഭിക്കും. താൽക്കാലിക ജോലി സ്ഥിരപ്പെടും. ആഭരണങ്ങൾ  വാങ്ങുവാൻ യോഗം . 

ഭരണി  : 

ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കൾ  മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള എന്നിവ വസ്തുക്കൾ സമ്മാനമായി ലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ

കാർത്തിക  : 

പ്രവർത്തന മേന്മ  അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം വർധിക്കും . അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ  നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ കൃത്യത പുലർത്തുവാൻ സാധിക്കും. വിശ്രമം കുറഞ്ഞിരിക്കും .

രോഹിണി 

ഔദ്യോഗികരംഗത്ത് തിരിച്ചടികൾ . വിദേശയാത്രകൊണ്ട്  നേട്ടങ്ങൾ ഉണ്ടാവില്ല.പ്രവർത്തിക്കുന്ന മേഖലയിൽ നിന്ന്  ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . ബന്ധുജനങ്ങൾ മുഖേന ബുദ്ധിമുട്ടുകൾ . കുടുംബത്തിൽ  അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങൾ  നിരന്തരം അലട്ടും. സന്താനങ്ങൾ മൂലം വിഷമങ്ങൾ . 

മകയിരം : 

ഗൃഹനിർമാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രവർത്തന രംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും . സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി. തൊഴിൽ പരമായി സ്വഗൃഹത്തിൽ  നിന്നു വിട്ടു നിൽക്കേണ്ടി വരും.

തിരുവാതിര  : 

ബിസിനസ്സിൽ നേട്ടങ്ങൾ. മനോവിഷമം അനുഭവിക്കാവുന്ന കാലമാണ്. യാത്രകൾ വേണ്ടിവരും. രോഗദുരിത ശമനം. ശത്രുക്കൾക്കു മേൽ  വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകൾ നടത്തുന്നവർക്ക് ഒത്തുതീർപ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും . 

പുണർതം  : 

താൽക്കാലിക  ജോലി സ്ഥിരപ്പെടും. പരീക്ഷകളിൽ  ഉന്നത വിജയം. പണമിടപാടുകളിൽ  കൃത്യത പുലർത്തും. പ്രവർത്തന മേഖലയിൽ നിന്ന് നേട്ടങ്ങൾ. നിർമ്മാണ പ്രവർത്തങ്ങൾക്കായി പണം ചെലവിടും.  രോഗാവസ്ഥയിൽ  കഴിയുന്നവർക്ക്  ആശ്വാസം. ഭക്ഷണസുഖം വർധിക്കും . മാനസിക അസ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളിൽനിന്നു  മോചനം.

പൂയം  : 

എതിർത്തു നിന്നിരുന്ന  ബന്ധുക്കൾ  അനുകൂലരാകും. മനസ്സിനെ അലട്ടിയിരുന്ന കാര്യങ്ങളിൽ നിന്ന് വിടുതൽ . ചികിത്സകളിൽ  കഴിയുന്നവർക്കു  ആശ്വാസം. പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന  ഭിന്നത ശമിക്കും. മംഗളകർമങ്ങളിൽ  സംബന്ധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം. താൽക്കാലിക  ജോലി സ്ഥിരപ്പെടാൻ  സാധ്യത. 

ആയില്യം  : 

മാനസികമായ വിഷമതകളിൽ നിന്ന് മോചനം. ബിസിനസ്സിൽ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കൾക്കുമേൽ  വിജയം കൈവരിക്കും. അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് മനോവിഷമം വരുത്താതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള തീരുമാനമെടുക്കും .

മകം  :

സാമ്പത്തിക  വിഷമതകൾ ശമിക്കും.  മുൻപ് കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും.  പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കൾ  നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്തി വർധന. ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർധിക്കും . തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

പൂരം : 

 ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ആഗ്രഹങ്ങൾ  സഫലമാകും. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ  സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തിൽ  വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും . 

ഉത്രം   :

പൊതു പ്രവർത്തന രംഗത്ത് നേട്ടം . സാമൂഹിക സേവനത്തിൽ  ഏർപ്പെടും. സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക്  പരീക്ഷകളിൽ  ഉന്നതവിജയം. ഭൂമി ഇടപാടിൽ  ലാഭം  വിവാഹം ആലോചിക്കുന്നവർക്ക്  മികച്ച ബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാ ജന്യ രോഗങ്ങൾ  പിടിപെടാം . 

അത്തം : 

ബിസിനസിൽ നിന്നു നേട്ടം. ആരോഗ്യ വിഷമതകൾ ശമിക്കും. ബിസിനസ്സിൽ പണം മുടക്കും. യാത്രകൾ വേണ്ടിവരും . വാഹന സംബന്ധമായ ചെലവുകൾ . ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

ചിത്തിര  : 

വിവാഹം തീരുമാനിക്കും.  പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. ഭൂമി വാങ്ങുവാനുള്ള ആഗ്രഹം സഫലമാകും. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി  പണം ചെലവിടും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തികമായി ചെറിയ വിഷമതകൾ  നേരിടും. സുഹൃദ് സഹായം ലഭിക്കും .

ചോതി  : 

കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി കൂടുതൽ  യാത്രകൾ  നടത്തേണ്ടിവരും. ശ്രദ്ധയോടെ പ്രവർത്തിക്കുന്നതിലൂടെ അമിത ചെലവ്   ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന  സൂചനകളുണ്ടാകും. വിവാഹാലോചനകളിൽ  ഉത്തമബന്ധം ലഭിക്കും.

വിശാഖം : 

കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സർക്കാരിൽ  നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും.  മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. ഉദ്യോഗസ്ഥർക്ക്  ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും.  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

അനിഴം  :

വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കർമ രംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും.  കുടുംബത്തിൽ  സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .

തൃക്കേട്ട  : 

ഊഹക്കച്ചവടത്തിൽ  വിജയം. വിദ്യാർത്ഥികൾക്ക്   ഉപരിപഠനത്തിന് പ്രവേശനം . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽ നിന്ന്  ധനലാഭം. കുടുംബത്തിൽ  സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം.  രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത. 

മൂലം  : 

ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകൾ  നടത്തും.തൊഴിൽ  ചെയ്യുന്ന  സ്ഥാപനത്തിൽ നിന്ന് ആനുകൂല്യങ്ങൾ  ലഭിക്കാം. മുൻകാല സാമ്പത്തിക  ബാദ്ധ്യതകൾ  ഒരു പരിധിവരെ കുറയ്ക്കാൻ  സാധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ . ജോലി സമ്പാദനത്തിനുള്ള  പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ  പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. 

പൂരാടം  :

മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാവും . പലതരത്തിൽ  നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും. . ബന്ധുജനസന്ദർശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തി  വിവാഹാദി തീരുമാനങ്ങൾ  കൈക്കൊള്ളും. മാതാവിൽ നിന്നോ  മാതൃബന്ധുക്കളിൽ നിന്നോ ആനുകൂല്യലാഭം. ഗൃഹ നിർമ്മാണം പോലെ പ്രധാന കാര്യങ്ങൾക്കുള്ള  തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ ഒരു പരിധി വരെ തരണം ചെയ്യും . 

ഉത്രാടം :

സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും.  ബിസിനസിൽ  മികച്ച നേട്ടം കൈവരിക്കും . മാനസികമായ അനാവശ്യ ഭീതികളിൽനിന്നു മോചനം. ധനപരമായ ചെലവ്  കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി  നേട്ടം . പുതിയ വസ്ത്രം, ആഭരണം ഇവ  ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ  മാറ്റി വാങ്ങുവാൻ സാധിക്കും . 

തിരുവോണം  :

കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ചെറിയ  നേട്ടങ്ങൾ . ക്ഷേത്രദർശനമോ  , പുണ്യസ്ഥല സന്ദർശനമോ നടത്തും. തൊഴിൽ പരമായി മികവ് പുലർത്തും . 

അവിട്ടം :   

രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് നേട്ടങ്ങൾ.  കഴിവുകൾക്ക്  അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. പുതിയ ധനാഗമ മാർഗ്ഗങ്ങൾ ഉണ്ടാവും. അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ. 

ചതയം : 

ആഗ്രഹിച്ചിരുന്ന വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം. പ്രണയബന്ധങ്ങൾക്ക്  അംഗീകാരം.  ബിസിനസിൽ  അവിചാരിത നേട്ടം. മുമ്പ്  കടം നൽകിയിരുന്ന  പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതർക്കങ്ങളിൽ   പരാജയം നേരിടാൻ  ഇടയുണ്ട് .ദീർഘ ദൂര യാത്രകൾ വേണ്ടിവരും.

പൂരുരുട്ടാതി : 

പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള  ശ്രമങ്ങൾ  പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. സുഹൃദ് സഹായം ലഭിക്കും . 

ഉത്തൃട്ടാതി  :

തൊഴിലമേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങളുടെ ഉയർച്ചയിൽ സന്തോഷമുണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും. കടം നൽകിയിരുന്ന   പണം തിരികെ ലഭിക്കും.

രേവതി  : 

അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധിക്കും . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും. കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസേന നേടിയെടുക്കും . അകന്നു കഴിഞ്ഞിരുന്ന  കുടുംബ ബന്ധങ്ങൾ  അടുക്കും. മാനസികമായ  സന്തോഷ വർദ്ധന.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Effect of Jupiter Transit in Each Birthstar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA