ADVERTISEMENT

2021 സെപ്റ്റംബർ  മാസം 17 നു നടന്ന കന്നി രവി സംക്രമത്തിലെ  ഗ്രഹ നില , തത്സമയത്തെ ഭാഗ്യ താരക സ്ഥിതി ഇവ അടിസ്ഥാനമാക്കി ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഒരുമാസത്തെ ഫലങ്ങൾ ചേർക്കുന്നു.

 

അശ്വതി

 

കാര്യവിജയം. ധനപരമായ നേട്ടങ്ങൾ. സന്താനഗുണം വര്‍ധിക്കും. സ്വത്തു തര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകുവാൻ ഇടയുണ്ട്. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്‍ഘയാത്രകൾ വേണ്ടിവരാവുന്ന സാഹചര്യം നിലനിൽക്കുന്നു. പ്രത്യേക കാരങ്ങളില്ലാതെ   മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കൾ‍ക്ക് അനാരോഗ്യം. സഹോദരങ്ങൾ‍ക്ക് അരിഷ്ടതകൾ‍ക്കു സാധ്യത. ജോലിയിൽ ഉത്തരവാദിത്തം വര്‍ധിക്കും. 

 

 

ഭരണി

 

മംഗളകർമങ്ങളിൽ  പങ്കെടുക്കും.  പ്രവർത്തനരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ  കൈവരിക്കാൻ  സാധിക്കും. വിദ്യാർഥികൾക്ക് അലസത വർധിക്കും. തൊഴിലുമായി ബന്ധപ്പെട്ട്  അധിക യാത്രകൾ  വേണ്ടിവരും. തുടങ്ങി വച്ച  പ്രവർത്തനങ്ങളിൽ  വിജയം കൈവരിക്കും. കർമ  രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും.   ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല സമ്പാദ്യങ്ങളിൽ  നിന്ന്  ധനലാഭം. സന്താനങ്ങളാൽ  മനഃസന്തോഷം വർധിക്കും .  മാസം പകുതി കഴിഞ്ഞാൽ ഉദര സംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ രംഗം ഇടയ്ക്കിടെ  അശാന്തമാവും . മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

 

 

കാർത്തിക : 

 

ആരോഗ്യപരമായി അനുകൂല സമയമാണ്. തൊഴിൽ പരമമായ മാറ്റങ്ങൾ. സുഹൃദ് സഹായം ലഭിക്കും. ഗൃഹത്തിൽ ശാന്തത  കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തോഷം  അനുഭവപ്പെടും .   വാഹനവിൽപ്പനയിലൂടെ ധനലാഭം. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. കടങ്ങൾ വീട്ടുവാൻ സാധിക്കും.  സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും.   പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ സാധിക്കും . ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും .                      

 

രോഹിണി:

അനാവശ്യ ചിന്തകൾ   മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം .പൈതൃക സ്വത്തിൻറെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. ബന്ധുഗുണവർധന.  ആഡംബര വസ്തുക്കളിൽ  താൽപ്പര്യം വർധിക്കും. മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.    

 

 

മകയിരം :

സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന. നിലവിലുള്ള ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി പൊതുവെ  അനുകൂലമല്ല   സാമ്പത്തികപരമായ വിഷമതകൾ അലട്ടും . മേലധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം   നൽകുന്ന വാർത്തകൾ ഉണ്ടാകും. കുടുംബ സൗഖ്യ വർധന. മാനസികമായ സംതൃപ്തി ജീവിത സൗഖ്യം ഇവ കൈവരിക്കും. ജീവിതപങ്കാളി യുമായി നിലനിന്നിരുന്നമാനസിക അകൽച്ച ഇല്ലാതാകും.കർമരംഗത്ത്  നേട്ടങ്ങൾ. 

 

തിരുവാതിര :

ആത്മവിശ്വാസം വർധിക്കും. സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. പിതാവിനോ പിതൃസ്ഥാനീയർക്കോ  അരിഷ്ടതകൾ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. കുടുംബ  സംബന്ധമായി  ചെലവുകൾ വർധിക്കും. മാസമദ്ധ്യം കഴിഞ്ഞു  മനസിന്  വിഷമം നൽകുന്ന  വാർത്തകൾ കേൾക്കും .  തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

 

പുണർതം : 

കർമ രംഗത്ത് ഉന്നതി.  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും.  പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത്  മുന്നേറേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർദ്ധന.  ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി .  മംഗള കർമങ്ങളിൽ സംബന്ധിക്കും.  താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. കുടുംബ സൗഖ്യം. പരീക്ഷാ വിജയം. മാസത്തിൻറെ പകുതി പിന്നിടുമ്പോൾ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക .

 

പൂയം: 

തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ് .   ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം  ലഭിക്കും. കഫ ജന്യ രോഗങ്ങൾ പിടിപെടും. സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക.   പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും.  ബിസിനസ്സിൽ പുരോഗതി. മാനസിക മായ സംതൃപ്തി  കൈവരിക്കും. പ്രവർത്തനങ്ങളിൽ വിജയം.  

 

ആയില്യം: 

ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം.  ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.  സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി. അനാവശ്യ ചിന്തകൾ  മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിൻറെ അനുഭവം ഉണ്ടാവും. മാസമദ്ധ്യം കഴിഞ്ഞാൽ കൂടുതലായി യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. സുഹൃത്തുക്കളുമായി സംഗമം.  ഗൃഹനിർമ്മാണത്തിൽ പുരോഗതി . സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  പുതിയ സംരംഭങ്ങൾ  തുടങ്ങാൻ  സാധിക്കും. 

 

 

മകം :  

മംഗള കർമങ്ങളിൽ സംബന്ധിക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടത്തിനു സാദ്ധ്യത. കർമ രംഗത്ത് എതിർപ്പുകൾ. അപവാദം കേൾക്കുവാൻ യോഗം. തൊഴിൽപരമായ അവസര നഷ്ടം. സുഹൃദ് സഹായം വർധിക്കും. സന്താനങ്ങളെകൊണ്ടുള്ള അനുഭവഗുണം വർധിക്കും. തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം. ഗൃഹ നിർമ്മാണത്തിൽ പുരോഗതി.  സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക. അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. പഠനത്തിൽ ശ്രദ്ധ വർധിക്കും. കുടുംബസുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. തൊഴിൽരംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.  

 

 

പൂരം: 

നിലന്നിരുന്ന തടസ്സങ്ങൾ മാറും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.  ദാമ്പത്യഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായി പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വർധിക്കും. പല പ്രധാന പ്രവൃത്തികളും സമയ ബന്ധിതമായി ചെയ്തു തീർക്കും. കുടുംബത്തിലെ മുതിർന്ന  അംഗങ്ങൾക്ക് പലതരത്തിലുള്ള അരിഷ്ടതകൾ  ഉണ്ടാവാം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും.  മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരങ്ങൾക്കായി പണച്ചെലവുണ്ടാകും. 

 

ഉത്രം :

 ഉത്തമ സന്താനയോഗമുള്ള കാലമാണ്.  ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ  എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾമൂലം ആപത്തിൽപ്പെടാം. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ഏർപ്പെടുന്ന  കാര്യങ്ങളിൽ വിജയം.   ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തങ്ങളിൽ വിജയം. കാർഷിക മേഖലയിൽ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

 

അത്തം :

 

സാമ്പത്തികമായി ചെറിയ പ്രതിസന്ധി. മാറ്റിവെച്ച യാത്രകൾ  വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ബന്ധുജനങ്ങൾക്ക്  തൊഴിൽപരമായ മാറ്റം, ഏതെങ്കിലും കാരണത്താൽ മനോവിഷമം  ഉണ്ടാകും. ബന്ധുഗൃഹ  സന്ദർശനം  നടത്തും . എല്ലാകാര്യത്തിലും ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിൻതുണ. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം എടുക്കേണ്ടി വരും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.    വിവാഹമാലോചിക്കുന്നവർക്ക്  അനുകൂല ഫലം.  രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക്  ആശ്വാസം. 

 

 

ചിത്തിര :

 

പണമിടപാടുകളിൽ  ചെറിയ നഷ്ടങ്ങൾ സംഭവിക്കാം. സാമ്പത്തികമായ വിഷമതകൾ അലട്ടും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കുന്ന വാർത്തകൾ കേൾക്കും. മാസമദ്ധ്യം കഴിഞ്ഞാൽ കാര്യപുരോഗതി. പൊതുപ്രവർത്തങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. കുടുംബത്തിൽ ഉത്തരവാദിത്തം വർധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട്.  

 

 

ചോതി : 

 

ശാരീരികമായി  അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. സ്വപ്രവർത്തിയിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും. പൊതു രംഗത്തുപ്രവർത്തിക്കുന്നവർക്ക്  രോഗദുരിത സാധ്യത . ഭവനം, വാഹനം എന്നിവയ്ക്ക്  അറ്റകുറ്റപ്പണികൾ  വേണ്ടിവരും. പുതിയപദ്ധതികളിൽ  ശ്രദ്ധയുണ്ടാകും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. 

 

വിശാഖം : 

ആരോഗ്യപരമായ കാരണങ്ങളാൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട് . ലഹരിവസ്തുക്കളിൽ  താൽപ്പര്യം വർധിക്കും. മറ്റുള്ളവരെ വിശ്വസിച്ച് അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക.  ഇടവിട്ട്  ഉദര രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഗൃഹാന്തരീക്ഷത്തിൽ   പൊതുവെ ശാന്തത. മാനസികമായി പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾക്ക് ശമനം ഉണ്ടാകും. 

 

 

അനിഴം : 

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു. തൊഴിൽപരമായ സ്ഥാനലബ്ധിയുണ്ടാകും. തൊഴിൽ പരമായി സ്വഗൃഹം  വിട്ടുനിൽക്കേണ്ടിവന്നേക്കാം. സാമ്പത്തിക നേട്ടം കൈവരിക്കും. അവിചാരിത ധനലാഭം, ധനപരമായ നേട്ടം .  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക്  ആശ്വാസം. അപരിചിതരിൽ നിന്ന് ചതിവുപറ്റാൻ സാദ്ധ്യത ഉണ്ട്. ധനപരമായ തടസ്സങ്ങൾ മാറ്റിയെടുക്കാവാൻ  ശ്രമിക്കും . മാനസിക  നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത  അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതിമോശമായിരിക്കും.  മൂത്രായശ രോഗങ്ങൾ പിടിപെടാം.

 

തൃക്കേട്ട 

 

ദീർഘകാലമായി നടക്കുന്ന വ്യവഹാരത്തിൽ വിജയമുണ്ടാവും.  ഉത്തമ സന്താനയോഗമുള്ള കാലമാണ്.   ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. തൊഴിൽ ശ്രമത്തിൽ വിജയിക്കുവാൻ സാധിക്കും. ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക്  അനുകൂലബന്ധങ്ങൾ  ലഭിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി.  ധനപരമായി  വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.    ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. കാർഷിക മേഖലയിൽ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

 

മൂലം :

 

മനസ്സിൻറെ സന്തോഷം  വർധിക്കും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ദീർഘ യാത്രകൾക്ക്  മുതിരരുത്. ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി  വിഷമതകൾ മറികടക്കും.   മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. ചെറു  യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.   കട ബാദ്ധ്യത  മൂലം  വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും.

 

 

പൂരാടം : 

ധനപരമായി അനുകൂല സമയമല്ല. സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാൻ ഇടയുണ്ട്. പ്രവർത്തങ്ങളിൽ  നിന്ന് പ്രശസ്തി വർധിക്കും.  പ്രവർത്തനങ്ങളിൽ അലസത വിട്ടുമാറും.  ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന.  ബിസിനസ്സിൽ പുരോഗതി.  താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. അത്യാവശ്യ യാത്രകൾ വേണ്ടി വരും. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. 

 

 

ഉത്രാടം : 

 

ധനപരമായ ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം  വർധിക്കും. തൊഴിൽ രംഗത്ത് മുന്നേറ്റങ്ങൾ ഉണ്ടാവും.  അനാവശ്യ ചിന്തകൾ  മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം . വിവാഹം വാക്കുറപ്പിക്കും. ഉദര  രോഗസാദ്ധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പരിശ്രമങ്ങൾ.  ബന്ധുഗുണവർദ്ധന. ആഡംബര വസ്തുക്കളിൽ  താൽപ്പര്യം വർധിക്കും. തൊഴിലന്വേഷണങ്ങളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. 

 

 

തിരുവോണം : 

 

തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃ സുഖം കെടുത്തും.  സഹോദരസ്ഥാനീയരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഫലത്തിൽ വരും. തൊഴിൽ‍സ്ഥലത്ത് അത്യധികമായ പിരിമുറുക്കവും സംഭവിക്കും. താമസ സ്ഥലം മാറാനായി ആഗ്രഹിക്കും.   വിഷമതകൾ അനുഭവത്തിൽ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പണമിടപാടുകളിലൂടെ നഷ്ടം  സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.   കൂടുതൽ പണം മുടക്കിയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല. തൊഴിലുമായി ബന്ധപ്പെട്ട  കാര്യങ്ങളിൽ അന്യരുമായി  മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് . ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .  

 

 

അവിട്ടം : 

 

ആരോഗ്യ പരമായമായി അനുകൂല സമയമല്ല.  കുടുംബത്തിലെ മുതിർന്നവർക്ക്  ചെറിയ തോതിലുള്ള കഷ്ടപ്പാടുകളും സംഭവിക്കുന്നതിനിടയുണ്ട്.  വ്യവഹാരങ്ങളിൽ  പ്രതികൂലമായ വിധിയുണ്ടാവാനിടയുണ്ട്. 

മംഗളകർമങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നേയ്ക്കാം.  മാനസികമായ എതിരാളികൾ വർധിക്കുവാൻ ഇടയുള്ള കാലമാണ്.  മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ  ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ  വിവാഹസംബന്ധമായ  തടസ്സങ്ങൾ നീങ്ങുകയും വിവാഹ തീരുമാനത്തിലേക്ക് എത്തുകയും  ചെയ്യും. ഇക്കാര്യത്തിൽ ബന്ധു ജനസഹായം  വളരെയേറെ ലഭിക്കും. അവിചാരിത ധനനഷ്ടം നേരിടും.  മുടങ്ങിപ്പോയ ഗൃഹനിർമ്മാണം പുനരാംഭിക്കുവാൻ കഴിയും. ചിലപ്പോൾ കടുത്ത നിരാശ അനുഭവപ്പെടുന്ന  സാഹചര്യവും ഉണ്ടായേക്കാം. 

 

 

ചതയം : 

 

അവിചാരിതമായി ഒന്നിലധികം  മാർഗ്ഗത്തിലുള്ള ധനവ്യയമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങേണ്ടി വരും . വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.  തൊഴിലന്വേഷകർക്ക്  അനുകൂല ഫലം. സുഹൃത്തുക്കൾ വഴി പെട്ടെന്നുള്ള കാര്യസാധ്യം. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർക്ക്  പരുക്കിനു  സാധ്യത. സഹപ്രവർത്ത  കരുമായി നിലനിന്നിരുന്ന തർക്കങ്ങൾ  പരിഹരിക്കും. 

 

പൂരുരുട്ടാതി : 

 

ആരോഗ്യ വിഷമതകൾ ഉണ്ടാവാം. സാമ്പത്തിക പിരിമുറുക്കം വർധിക്കുന്ന മാസമാണ്. വരവിനൊപ്പം ചെലവും അധികരിക്കും.  മാനസികമായ സംഘർഷം അധികരിക്കുന്ന കാലമാണ്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനത്തിന്  അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. തൊഴിൽ പരമായി സ്വഭവനം  വെടിഞ്ഞു കഴിയേണ്ടി വരും. താൽക്കാലിക ജോലികൾ ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം.  വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല ബന്ധങ്ങൾ  ലഭിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

 

ഉത്തൃട്ടാതി : 

 

പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. വീട് വിട്ടുള്ള സ്ഥലങ്ങളിൽ വെച്ച് വീഴ്ച പരിക്ക് ഇവയ്ക്കു സാദ്ധ്യത ഉള്ള  കാലമാണ്. ഇടയ്ക്കിടെ ശാരീരികമായി ഏതെങ്കിലും  അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.  തൊഴിൽപരമായ മാറ്റം ഉണ്ടാകും.   അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. കുടുംബ ജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാൻ സാധിക്കും. ഉദര സംബന്ധമായ  അസുഖങ്ങൾ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

 

 

രേവതി : 

 

പ്രതികൂലമായി തുടങ്ങി ക്രമേണ അനുകൂലഫലങ്ങൾ അനുഭവത്തിൽ വരും. കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേനകലഹങ്ങൾക്കു സാദ്ധ്യത. കുടുംബ കോടതി വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക്  സാദ്ധ്യത. ബിസിനസ്സിൽ വിപുലീകരണം നടത്തുവാൻ  അനുകൂല സമയമല്ല  എങ്കിലും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഭക്ഷണത്തിൽ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Monthly Prediction by Sajeev Shastharam in Kanni 1197

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com