ADVERTISEMENT

കന്നിമാസം കഴിഞ്ഞ് തുലാം ആരംഭിക്കുന്ന ഇംഗ്ലിഷ് മാസമാണ് ഒക്ടോബർ. ഈ മാസത്തിൽ സൂര്യൻ കന്നി രാശിയിലും തുലാം രാശിയിലുമായിട്ടാണു കാണപ്പെടുക. നിരയന ഗണിതരീതി അനുസരിച്ച് 2021 ഒക്ടോബർ 17 നു പകൽ 01 മണി 12 മിനിറ്റിന് (17 നാഴിക 17 വിനാഴിക പുലരുമ്പോൾ) ആണു സൂര്യൻ കന്നി രാശിയിൽ നിന്നു തുലാം രാശിയിലേക്കു കടക്കുക. അതുകൊണ്ട് ഒക്ടോബർ 17നു ഞായറാഴ്ചയാണ് തുലാമാസം ഒന്നാംതീയതി.

സൂര്യന്റെ സ്ഥിതി അനുസരിച്ച് ഓരോ കൂറുകാർക്കും ഒക്ടോബർ മാസം എങ്ങനെ അനുഭവപ്പെടുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

മേടക്കൂറുകാർക്ക് ഒക്ടോബർ മാസത്തിൽ സൂര്യൻ 6-ലും 7-ലുമായി നിൽക്കുന്നു. അതിനാൽ ഗുണദോഷമിശ്രമായ ഫലം. മാസത്തിന്റെ ആദ്യപകുതിയിൽ കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. 17-നു ശേഷം യാത്ര, അസുഖം, വയറുവേദന. മാസത്തിന്റെ രണ്ടാംപകുതിയിൽ കാര്യങ്ങൾക്കു വേഗക്കുറവ് അനുഭവപ്പെടും.

 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർക്ക് സൂര്യൻ 5-ലും 6-ലുമായി നിൽക്കുന്നു. അതിനാൽ ഒക്ടോബർ പകുതി വരെ രോഗാരിഷ്ടം, ശത്രുശല്യം, ധനനഷ്ടം. പകുതിക്കു ശേഷം കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം.. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും.

 

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

മിഥുനക്കൂറുകാർക്ക് ഒക്ടോബർ മാസത്തിൽ സൂര്യൻ 4-ലും 5-ലുമായി നിൽക്കുന്നു. അതിനാൽ പൊതുവേ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, ശത്രുശല്യം, ധനനാശം എന്നിവയും ഫലം. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ കൂടുതൽ കരുതൽ വേണം.

 

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഒക്ടോബർ മാസത്തിൽ സൂര്യൻ 3-ലും 4-ലുമായി നിൽക്കുന്നു. അതിനാൽ ഗുണദോഷമിശ്രമായ ഫലം. മാസത്തിന്റെ പകുതി വരെ സ്ഥാനനേട്ടം, ശത്രുനാശം, ആരോഗ്യം. പകുതിക്കു ശേഷം തുലാമാസം പിറക്കുന്നതോടെ ശരീരസുഖം കുറയും. കൂടുതൽ യാത്ര വേണ്ടിവരും.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് സൂര്യൻ 2-ലും 3-ലുമായി നിൽക്കുന്നു. അതിനാൽ ഒക്ടോബർ മാസത്തിന്റെ ആദ്യപകുതിയിൽ കണ്ണിന് അസുഖം, ധനനഷ്ടം, വഞ്ചന എന്നിവ ഫലം. പകുതിക്കു ശേഷം സ്ഥാനമാനം, ശത്രുനാശം, ആരോഗ്യം എന്നിവ അനുഭവപ്പെടും.

 

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർക്ക് ഒക്ടോബർ മാസത്തിൽ സൂര്യൻ ജന്മക്കൂറിലും 2-ലുമായി നിൽക്കുന്നു. അതിനാൽ മാസത്തിന്റെ ആദ്യപകുതിയിൽ യാത്രയ്ക്ക് അവസരം ലഭിക്കും. ധനനാശം, രോഗാരിഷ്ടം എന്നിവയും ഫലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കണ്ണിന് അസുഖം ഉണ്ടാകാനിടയുണ്ട്, കരുതൽ വേണം.

 

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക് ഒക്ടോബർ മാസത്തിൽ സൂര്യൻ 12ലും ജന്മക്കൂറിലുമായിട്ടാണു നിൽക്കുന്നത്. അതിനാൽ സ്ഥാനമാറ്റം, ധനനഷ്ടം, രോഗാരിഷ്ടം എന്നിവ ഫലം. യാത്രയ്ക്ക് അവസരം ലഭിക്കും. മാസത്തിന്റെ രണ്ടാംപകുതിയിലാണ് നല്ല ഫലങ്ങൾ കൂടുതലും അനുഭവപ്പെടുക.

 

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ഒക്ടോബർ മാസത്തിൽ സൂര്യൻ 11-ൽ നിന്ന് 12-ലേക്കു കടക്കുന്നു. അതിനാൽ ഈ മാസം 15 വരെ കാര്യങ്ങളിൽ വിജയം, ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം.. മാസത്തിന്റെ പകുതിക്കു സാമ്പത്തികനഷ്ടം, സ്ഥാനചലനം.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ധനുക്കൂറുകാർക്ക് സൂര്യൻ 10-ൽ നിന്നു 11-ലേക്കു കടക്കുന്നു. അതിനാൽ ഒക്ടോബർ മാസം മുഴുവൻ പൊതുവേ നല്ല ഫലം അനുഭവപ്പെടും. കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം. ജോലിരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.

 

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറുകാർക്ക് സൂര്യൻ 9-ൽ നിന്നു 10-ലേക്കു കടക്കുന്നു. അതിനാൽ ഒക്ടോബർ 17 വരെ അനിഷ്ടങ്ങൾ, അസുഖം, ധനനഷ്ടം. 18 മുതൽ കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ കഴിയും.

 

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

കുംഭക്കൂറുകാർക്ക് സൂര്യൻ 8-ൽനിന്ന് 9-ലേക്കു കടക്കുന്നു. അതിനാൽ ഒക്ടോബർ മാസത്തിൽ പൊതുവേ ശരീരസുഖം കുറയും. ധനനഷ്ടം, രോഗഭീതി എന്നിവയും ഫലം. മാസത്തിന്റെ പകുതിക്കു ശേഷം കാര്യങ്ങൾ കുറെയേറെ മെച്ചപ്പെടും.

 

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് സൂര്യൻ 7-ൽ നിന്ന് 8-ലേക്കു കടക്കുന്നു. അതിനാൽ ഒക്ടോബർ മാസം പൊതുവേ ഗുണദോഷഫലങ്ങൾ. വയറുവേദന, ധനനാശം, ഭയം എന്നിവയും ഫലം. യാത്ര നടത്താൻ അവസരം ലഭിക്കും. ആദ്യപകുതിയിൽ ഗുണഫലങ്ങളാണു കൂടുതലും അനുഭവപ്പെടുക.

 

English Summary : Monthly Prediction by Raveendran Kalarikkal / 2021 October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com