ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

പ്രവൃത്തി മണ്ഡലങ്ങളിൽ വളർച്ച അനുഭവപ്പെടും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സുഹൃത് സഹായത്താൽ സാധ്യമാകും. സാമ്പത്തിക പരാധീനത മറികടക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങാൻ ഇടവരും. ആസ്വാദ്യകരമായ കുടുംബാന്തരീക്ഷം സംജാതമാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം ഭർത്താവിന്റെ ഉദ്യോഗം എന്നിവ ചിന്തിച്ച് ആധി വർധിക്കും. സംസാരത്തിൽ അബദ്ധങ്ങൾ വന്നു ചേരും. രോഗപീഡകൾ അലട്ടും. 

 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

വർധിച്ചു വരുന്ന അധികാരപരിധി ആത്മവിശ്വാസത്തോടു കൂടി ഏറ്റെടുക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്‌തു  തീർക്കും. പരീക്ഷയിൽ വിജയം കൈവരിക്കും. അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കിയ മേലധികാരികളോട് ആദരവ് തോന്നും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. ഒരേ സമയം പല മേഖലകളിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകും. സുഹൃത് സഹായം ലഭിക്കും. 

 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

കീഴ് ജീവനക്കാരുടെ സഹായസഹകരണത്താൽ ബൃഹത്പദ്ധതികൾ ഏറ്റെടുക്കും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം നിർദേശിക്കും. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. മംഗളകർമങ്ങളിലും വിരുന്നു സൽകാരത്തിലും പങ്കെടുക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ജീവിതപങ്കാളിയുമായി പിരിഞ്ഞ് താമസിക്കേണ്ടതായ സാഹചര്യം ഉണ്ടാകും. കൂട്ടു ചേർന്നുള്ള ബിസിനസ് സംരംഭങ്ങൾ വേണ്ടെന്നു വയ്ക്കും. 

 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

പ്രധാനപ്പെട്ട തീരുമാനങ്ങൾക്കായി അനുഭവജ്ഞാനമുള്ളവരുടെ നിർദേശവും ഉപദേശവും തേടും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസങ്ങളനുഭവപ്പെടും. ഈശ്വരപ്രാർഥനയിൽ കൂടുതൽ മനസ്സർപ്പിക്കുന്നത് ദോഷാധിക്യം കുറയ്ക്കും. കാർഷിക മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കൈവരും. ആത്മധൈര്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളാൽ വിമർശനങ്ങളെ അതിജീവിക്കും. ഉദ്യോഗം ഉപേക്ഷിച്ച് പുതിയ മേഖലയിലേക്ക് പ്രവേശിക്കും. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

പലപ്രകാരത്തിലും ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കും. കീഴ് ജീവനക്കാരെ നിയന്ത്രിക്കാൻ പ്രാപ്‌തിയുള്ള ഉദ്യോഗസ്ഥരെ നിയമിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ അവലംബിക്കും. ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തീകരിക്കും. ഗൗരവമുള്ള പ്രശ്‌നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കണ്ടെത്തും. സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും വലിയ നഷ്‌ടം വരാതെ അതിജീവിക്കും. ജാമ്യം നിൽക്കുന്നതും പണം കടം കൊടുക്കുന്നതും ഒഴിവാക്കണം. 

 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

പ്രവൃത്തി പരിചയത്താൽ തൊഴിൽമേഖലകളിൽ ഉള്ള പ്രതിബന്ധങ്ങളെ അതിജീവിക്കും. കർമമേഖലയിൽ പുതിയ ആശയങ്ങൾ പ്രവർത്തികമാക്കും. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും അവയെല്ലാം തന്ത്രപരമായി അതിജീവിക്കും. ഈശ്വരപ്രാർഥനകൾ നടത്താനും ആരാധനാലയ ദർശനം നടത്താനും നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കാനും അവസരമുണ്ടാകും. ഗുണനിലവാരം വർധിപ്പിക്കാൻ വേണ്ടി വ്യവസായം നവീകരിക്കും. പുതിയ സ്നേഹബന്ധത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.  

 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

പ്രവർത്തിമണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക പുരോഗതി ഉണ്ടാകും. വിദ്യാർഥികൾക്ക് തൃപ്‌തികരമായ രീതിയിൽ പരീക്ഷ എഴുതാൻ സാധിക്കും. ശുഭാപ്‌തിവിശ്വാസത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾക്ക് അനുകൂലമായ വിജയം കൈവരിക്കും. സങ്കീർണമായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തമായ കർമമണ്ഡലങ്ങൾ വിഭാവനം ചെയ്യും. പുതിയ ചില കരാർ ജോലികളിൽ ഒപ്പു വയ്ക്കും. നിലവിലുള്ളതിനേക്കാൾ വലിയ വാഹനം വാങ്ങാൻ തീരുമാനിക്കും. 

 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ നിവർത്തിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച വയ്ക്കുന്നതു വഴി പലപ്പോഴും വളരെ വൈകി മാത്രമേ ഗൃഹത്തിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആർജിക്കുന്നത് സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

അധികാരപരിധി വർധിക്കും. സഹോദരങ്ങളുമായി രമ്യതയിലെത്തും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തും. വിഭാവനം ചെയ്‌ത കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. മനഃസാക്ഷിക്ക് യോജിക്കുന്ന കർമ മണ്ഡലങ്ങളിലേർപ്പെടും. മേലധികാരികളുടെ ആജ്ഞകൾ അനുസരിക്കുന്നതു വഴി പ്രവൃത്തി പരിചയം നേടും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറും. പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ആർജവം ഉണ്ടാകും.   

 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

പുണ്യപ്രവർത്തികളിൽ സർവാത്മനാ സഹകരിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വ്യാപാരവിപണന മേഖലകളോടു ബന്ധപ്പെട്ട യാത്രകളും ചർച്ചകളും ഫലപ്രദമായിത്തീരും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. സഹപാഠികളെ കാണാനും ഗതകാല സ്‌മരണകൾ  പങ്കു വയ്ക്കാനും സാധ്യത കാണുന്നു. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ തൊഴിൽമേഖലകളിലേർപ്പെടും. ഉദ്യോഗത്തിൽ പുനർനിയമനം നേടും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. നേതൃസ്ഥാനം ഏറ്റെടുക്കും. 

 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

സുഹൃത് സഹായ ഗുണത്താൽ നിലനിൽപിന് അനുകൂലമായ ഉദ്യോഗം ലഭിക്കും. അഗ്നി, ആയുധം, ധനം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ബന്ധുമിത്രാദികൾ വിരോധികളായിത്തീരും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറുകയാണ് നല്ലത്. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. പലവിധത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങൾ അലട്ടും. മുൻകോപം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

ദേഹാസ്വാസ്ഥ്യം വർധിക്കുന്നതിനാൽ വിദഗ്‌ധ പരിശോധന വേണ്ടി വരും. പുത്രപൗത്രാദികളുടെ നിർദേശങ്ങൾ സ്വീകരിച്ച് തൊഴിൽ രംഗങ്ങളിൽ മാറ്റങ്ങൾ വരുത്തും. പല പ്രകാരത്തിലും അസ്വാസ്ഥ്യങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകും. സമാന ചിന്താഗതിയിലുള്ളവരുമായി പുതിയ കൃഷി സമ്പ്രദായം ആവിഷ്‌കരിക്കും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. ആഗ്രഹിച്ചതു പോലെ ഉപരിപഠനത്തിനു ചേരാൻ കഴിയും. ഏറ്റെടുത്ത ദൗത്യത്തിന് പൂർണത കൈവരും. സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും.

English Summary : Bi Weekly Star Prediction by Kanippayyur / 2021 October 02 to 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com