sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
mothly-prediction-october-aswathi-bharani-karthika
SHARE

അശ്വതി 

പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടും. അന്യനാട്ടിൽ നിന്ന് വന്നവർക്കു തിരിച്ചു പോകുവാൻ സാധിക്കും. വിദ്യാർഥികൾക്ക് തൃപ്‌തികരമായ വിഷയത്തിൽ ഉപരിപഠന പ്രവേശനത്തിനുള്ള അവസരം വന്നു ചേരാം. പിതാവിന് അസുഖം വർധിക്കും. യാത്രാക്ലേശം വർധിക്കും. മക്കൾക്ക് തന്നേക്കാൾ ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കും. ഭൂമി പണയപ്പെടുത്തിക്കൊണ്ടുള്ള കരാർ ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാകുന്നത് ഗുണം ചെയ്യും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ദമ്പതികൾ പരസ്‍പരം വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. പല തരത്തിലുമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ ജോലിഭാരം വർധിക്കും. വിദേശത്തു വച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടാനും ഗതകാല സ്‌മരണകൾ പങ്കുവയ്ക്കുവാനും സാധിക്കും. സാഹിത്യം, കല, സാംസ്‌കാരികം എന്നീ മേഖലകളിൽ തുടക്കം കുറിക്കാൻ അവസരം വന്നു ചേരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ദുശീലങ്ങൾ ഉപേക്ഷിച്ച് സദ്‌ശീലങ്ങൾ സ്വീകരിക്കും. പഠിച്ച വിദ്യയോടനുബന്ധമായി ജന്മനാട്ടിൽ ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കർമമണ്ഡലങ്ങളിൽ എല്ലാം തന്നെ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

ഭരണി 

സാമ്പത്തിക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ഔദ്യോഗിക മേഖലകളിലെ പരിശീലനത്തിന്റെ ഭാഗമായി വീട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നേക്കാം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗിക മേഖലകളിൽ സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. വ്യാപാര മേഖലയിൽ വിറ്റുവരവുള്ള വിഭാഗം നിലനിർത്തി മാറ്റങ്ങൾ വരുത്താൻ തയാറാകും. കരാർ ജോലികളിൽ നിന്ന് താൽക്കാലികമായി പിന്മാറും. ജോലിയോടൊപ്പം മാതാപിതാക്കളുടെ ആവശ്യങ്ങളും നിറവേറ്റും. വിദേശത്തു താമസിക്കുന്ന ചിലർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സമയബന്ധിതമായി ചെയ്‌തു തീർക്കേണ്ട കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരും. മാസത്തിന്റെ ആദ്യ പകുതിയിൽ തൊഴിൽ മേഖലകളിൽ യാത്രാക്ലേശം വർധിക്കും. തൊഴിൽ മേഖലകൾ വിപുലീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മംഗള കർമങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശന അനുമതി ലഭിക്കും. ആത്മീയപ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. കുടുംബാംഗങ്ങളുടെ നിർദേശം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

കാർത്തിക 

വിദേശത്തു ഉപരിപഠനം, ഗവേഷണം എന്നീ മേഖലകളിൽ അവസരം വന്നു ചേരുന്നതിനാൽ ജോലി രാജി വയ്ക്കുവാനുള്ള  സാഹചര്യം കാണുന്നു. ബൃഹത് പദ്ധതികൾ  ഏറ്റെടുക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കും. താൽക്കാലികമായി കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ദമ്പതികൾക്കു ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വ്യാവസായിക മേഖലകളിൽ മാറ്റങ്ങൾ വരുത്തും. ഉത്പന്നങ്ങളുടെ ഗുണനിലവാരം വർധിക്കുന്നത് വഴി കൂടുതൽ അവസരങ്ങൾ വന്നു ചേരും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. കാർഷിക മേഖലകളിൽ ആധുനിക സംവിധാനം സ്വീകരിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബപരമായുള്ള അസ്വാരസ്യങ്ങൾ മാറാനുള്ള യോഗം കാണുന്നു. ഭക്ഷണക്രമീകരണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും. ബന്ധുമിത്രാദികളോടൊപ്പം വിശേഷപ്പെട്ട വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും  കാർത്തിക നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Ashwathy , Bharani ,Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA