sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; മകം, പൂരം , ഉത്രം

HIGHLIGHTS
  • മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
monthly-prediction-october-makam-pooram-uthram
SHARE

മകം 

ഔദ്യോഗിക മേഖലയിൽ ബുദ്ധിമുട്ട് വർധിക്കും. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാതാപിതാക്കൾ വഴി അനുഭവത്തിൽ വന്നു ചേരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. കാർഷികമേഖലയുടെ ചുമതല സുഹൃത്തുക്കളെ ഏൽപ്പിച്ച് വിദേശത്തു തിരിച്ചു പോകാനുള്ള സാധ്യത കാണുന്നു. ഗുരുകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. തീരുമാനങ്ങളിൽ ഔചിത്യം ഉണ്ടാകുന്നതു വഴി മാർഗതടസ്സങ്ങളെ അതിജീവിക്കും. വ്യാപാരവിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും പുനരാരംഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. യുവ തലമുറയിലുള്ളവർക്ക് വിജ്ഞാനപ്രദമായ ആശയങ്ങൾ പകർന്നു കൊടുക്കാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. അസൂയാലുക്കളുടെ ഉപദ്രവത്താൽ പലവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ വന്നു ചേരാമെങ്കിലും ഈശ്വരാരാധനകളാൽ ഇവയെല്ലാം അതിജീവിക്കാൻ സാധിക്കും. വസ്‌തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വേണ്ടി വരും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ നേതൃസ്ഥാനം വഹിക്കും. ഭൂമി വില്പനയ്ക്കുള്ള സാധ്യത കാണുന്നു. നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്‌തു തീർക്കാൻ സാധിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരാനും ഈ ഒക്ടോബർ മാസത്തിൽ മകം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 പൂരം 

ഔദ്യോഗിക മേഖലയിൽ ചുമതകൾ വർധിക്കും. കരാർ ജോലികൾ ഒപ്പുവയ്ക്കും. ദീർഘകാല പദ്ധതികൾ ഏറ്റെടുക്കും. യാത്രാനുമതി ലഭിച്ചതിനാൽ മാതാപിതാക്കളെ വിദേശത്ത് കൊണ്ടുപോകുന്നതിനുള്ള അവസരം വന്നു ചേരും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപദ്ധതികളിൽ ഏർപ്പെടുവാൻ സാധിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. വിദ്യാർഥികൾക്ക് തൃപ്‌തികരമായ വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കാര്യനിർവഹണശേഷി വർധിക്കും. അഹംഭാവം ഒഴിവാക്കണം. മാർഗതടസങ്ങളെ അതിജീവിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വ്യവസായ സ്ഥാപനത്തിൽ ആധുനിക സംവിധാനം സ്വീകരിക്കും. മക്കളെക്കൊണ്ട് സമാധാനക്കേട് കാണുന്നു. നാഡീ- ഉദരരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടാം. പുണ്യ തീർഥ യാത്രകൾ തൽക്കാലത്തേക്ക് മാറ്റി വയ്‌ക്കേണ്ടി വരാം. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റത്തിന് അപേക്ഷ നൽകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമ സഹായം തേടേണ്ടി വരും. ഗവേഷകർക്കും ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർക്കും മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്‌തു തീർക്കുവാൻ സാധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. യാത്രാവേളയിൽ ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കേണ്ടതാണ്. ഈശ്വരാരാധനകളാലും അഹോരാത്രം പ്രവർത്തിക്കുന്നതു വഴിയും എല്ലാ കാര്യങ്ങളും വളരെ ശുഭകരമാക്കിത്തീർക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 ഉത്രം 

വ്യാപാരമേഖലകളിൽ അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ട് ചെയ്യുന്ന പദ്ധതികളിൽ എല്ലാം തന്നെ ക്രമാനുഗതമായ പുരോഗതി  വന്നു ചേരും. ശമ്പളം മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. വ്യക്തിത്വ വികസനത്തിന് സ്വയം തയാറാകുന്നത് നന്നായിരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഔദ്യോഗിക മേഖലകളിൽ പരിശീലനത്തിന്റെ ഭാഗമായി ദൂരദേശവാസം വേണ്ടി വരും. വൈവിധ്യമാർന്ന വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാർ ജോലികൾ ഏറ്റെടുക്കാനുള്ള സാധ്യത കാണുന്നു. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. എല്ലാകാര്യങ്ങളിലും ക്ഷമയോടു കൂടിയ സമീപനം സ്വീകരിക്കുന്നത് നന്നായിരിക്കും.  ഭൂമി വില്പനയ്ക്കുള്ള സാധ്യത കാണുന്നു. ഗർഭിണികൾക്ക് പൂർണ വിശ്രമം വേണ്ടി വരും. 2025- 26 കാലങ്ങളിൽ പൂർത്തീകരിക്കുന്ന പദ്ധതികൾ ഏറ്റെടുക്കുവാനോ വ്യാപാരവിപണനവിതരണ മേഖലകൾ ഏറ്റെടുക്കുവാനോ ഉത്രം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Makam , Pooram, Uthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA