sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; രോഹിണി ,മകയിരം ,തിരുവാതിര

HIGHLIGHTS
  • രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
monthly-prediction-october-rohini-makayiram-thiruvathira
SHARE

രോഹിണി 

വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിക്കു ചേരാൻ സാധിക്കും. ഗവേഷണ വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. മക്കൾക്ക് തന്നേക്കാൾ ഉയർന്ന പദവിയുള്ള ഉദ്യോഗം ലഭിക്കുന്നത് വഴി ആശ്വാസത്തിന് യോഗം കാണുന്നു. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹം വാങ്ങുവാനുള്ള യോഗം കാണുന്നു. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാനുള്ള അവസരം വന്നു ചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കും. വൈവിധ്യങ്ങളായിട്ടുള്ള കർമമണ്ഡലങ്ങളിൽ ഏർപ്പെടാനുള്ള അവസരം സ്വീകരിക്കുന്നത് നന്നായിരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കും. ഈശ്വരാരാധനകളാൽ അബദ്ധങ്ങളെ അതിജീവിക്കും. വിജ്ഞാനപ്രദമായിട്ടുള്ള വിഷയങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും അവസരം വന്നു ചേരും. ഗർഭിണികൾക്ക് പൂർണവിശ്രമം വേണ്ടി വരും. കർമമണ്ഡലങ്ങളിൽ ദീർഘവീക്ഷണത്തോടു കൂടി പല കാര്യങ്ങളും സ്വീകരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 മകയിരം 

പലതരത്തിലുള്ള മാർഗ്ഗതടസ്സങ്ങൾ വന്നു ചേരുമെങ്കിലും പ്രതീക്ഷിച്ചതിലുപരി എല്ലാം ശുഭപരിസമാപ്തിയിൽ എത്തിക്കുവാൻ സാധിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും. വിദ്യാർഥികൾക്ക് തൃപ്‌തികരമായ വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാം. ഗവേഷകർക്ക് അനുകൂലമായ സമയം കാണുന്നു. മാസത്തിന്റെ ആദ്യ പകുതിയിൽ  മാർഗ്ഗതടസ്സങ്ങൾ എല്ലാം മാറി ഉയർച്ചയോടു കൂടി പ്രവർത്തിക്കുവാനുള്ള ഒരവസരം വന്നു ചേരും. രേഖാപരമല്ലാത്ത പണമിടപാടുകളിൽ നിന്ന് പിന്മാറണം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തമായ കർമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. സമചിത്തതയോടെയും സൗമ്യതയോടെയും ഉള്ള സമീപനത്താൽ ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. വിദേശത്തു താമസിക്കുന്ന ചിലർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സുവ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്നതു വഴി കുടുംബ ജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ആശ്വാസവും സമാധാനവും വന്നു ചേരും. ശുഭാപ്‌തിവിശ്വാസത്തോടുകൂടി ചെയ്യുന്ന കർമമണ്ഡലങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ചിരകാലാഭിലാഷമായ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും നേതൃസ്ഥാനം വഹിക്കുവാനും ഉന്നതരെ പരിചയപ്പെടാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

തിരുവാതിര 

മാതാപിതാക്കളോടൊപ്പം താമസിക്കാൻ കൂടുതൽ മുറികളുള്ള വീട് വാടകയ്ക്ക് എടുക്കും. ചെലവ് വർധിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാരമേഖലയിൽ പ്രതീക്ഷിച്ച നേട്ടം കുറവായതിനാൽ  മറ്റു ചില കർമമണ്ഡലങ്ങൾ ഏറ്റെടുക്കാനുള്ള യോഗം കാണുന്നു. പുതിയ പാഠ്യ പദ്ധതിക്ക് ചേരുവാനുള്ള സാധ്യത കാണുന്നു. നിശ്ചയിച്ച കാര്യങ്ങൾക്കെല്ലാം അനുകൂലമായ വിജയം കൈവരിക്കും. വാസ്‌തുശാസ്‌ത്രപ്രകാരം നിലവിലുള്ള ഗൃഹത്തിൽ ചില മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്‌ധ ഉപദേശം സ്വീകരിക്കും. ആത്മീയ ചിന്തകൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. സുതാര്യതയുള്ള സമീപനത്താൽ ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. ഔചിത്യമുള്ള സമീപന രീതിക്ക് സർവാദരങ്ങൾ വന്നു ചേരുന്നതു വഴി നഷ്ടപ്പെടുമെന്ന് കരുതിയ കരാർ ജോലികൾ തിരിച്ചു ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്‌ജീവനക്കാരെ നിയമിക്കും. ഉപകാരം ചെയ്‌തവരിൽ നിന്ന് പ്രത്യുപകാരം വന്നു ചേരും. കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും കാണുന്നു. വിവിധങ്ങളും വ്യത്യസ്തവുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. ഏറ്റെടുത്ത പ്രവർത്തനമണ്ഡലങ്ങളിൽ വിജയം കൈവരിക്കുന്നതു വഴി പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ഉദ്യോഗം വന്നു ചേരും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ഏതൊരു കാര്യവും പ്രാരംഭത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും എല്ലാം ശുഭപരിസമാപ്‌തിയിൽ എത്തിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Rohini , Makayiram , Thiruvathira

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA