sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര ,ചോതി

HIGHLIGHTS
  • അത്തം, ചിത്തിര ,ചോതി നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
monthly-prediction-october-atham-chithira-chothi
SHARE

അത്തം 

പല തരത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ആത്മവിശ്വാസം ലഭിക്കും. ഔദ്യോഗിക മേഖലകളിലോ വ്യാപാരവിപണനവിതരണ മേഖലകളിലോ പുതിയ ചുമതലകൾ ഏറ്റെടുക്കും.  ജോലിഭാരം വർധിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് തൃപ്‌തിയായ വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും . ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ആത്മീയചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. പ്രതികൂല സാഹചര്യങ്ങളിൽ സമചിത്തതയോടെ പ്രവർത്തിക്കുന്നത് വഴി എല്ലാ വിധത്തിലുമുള്ള അനിഷ്ടങ്ങളെയും അതിജീവിക്കും. മക്കൾക്ക് തന്നേക്കാൾ ഉയർന്ന പദവിയിലുള്ള ഉദ്യോഗം ലഭിക്കുന്നത് വഴി ആശ്വാസം തോന്നും. വിദേശത്തു നിന്ന് തിരിച്ചു വന്ന ചിലർക്കൊക്കെ പുനർനിയമനം ലഭിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം.   ജോലിയോടൊപ്പം മാതാപിതാക്കളുടെ ആവശ്യങ്ങൾ കൂടി നിർവഹിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കിത്തീർക്കുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ഔദ്യോഗിക മേഖലകളിൽ അധ്വാനഭാരവും അധികാരപരിധിയും വർധിക്കും. മുൻകോപം ഒഴിവാക്കണം. ഏറ്റെടുത്ത കാര്യങ്ങളെല്ലാം പൂർണതയിൽ എത്തിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 ചിത്തിര 

പകർച്ചവ്യാധി പിടിപെടുമെങ്കിലും ഗുരുകാരണവന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹത്താൽ അവയെല്ലാം അതിജീവിക്കാൻ സാധിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഔദ്യോഗിക മേഖലയിൽ സ്ഥാനമാനങ്ങൾ ലഭിക്കുവാൻ യോഗം കാണുന്നു. ജോലിഭാരം വർധിക്കും. ദേഹക്ഷീണം അനുഭവപ്പെടും. നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹം വാങ്ങുവാനുള്ള യോഗം കാണുന്നു. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികളിൽ അനുകൂലമായ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ കൂടുതൽ വിസ്‌തൃതി ഉള്ള ഒരു ഗൃഹം വാങ്ങിക്കുവാനുള്ള തീരുമാനം കൈക്കൊള്ളും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. മാസത്തിന്റെ ആദ്യത്തെ പകുതി വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ഇടപാടിൽ നിന്ന് സാമ്പത്തിക നേട്ടം കാണുന്നു. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. വിപണന വിതരണ മേഖലകൾ വിപുലീകരിക്കും. സമയോചിതമായ ഇടപെടലിനാൽ ആത്മാർഥ സുഹൃത്തിനെ അബദ്ധത്തിൽ നിന്ന് രക്ഷിക്കുവാൻ സാധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

ചോതി 

മാസത്തിന്റെ ആദ്യ പകുതിയിൽ പലപ്രകാരത്തിലുള്ള മാർഗതടസ്സങ്ങൾ വന്നു ചേരും. ഔദ്യോഗിക മേഖലകളിൽ ചുമതലകളും ബുദ്ധിമുട്ടുകളും വർധിക്കും. വ്യാപാരവിപണന വിതരണ മേഖലയിലുള്ളവർക്ക് സാമ്പത്തിക നേട്ടം കുറയും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ പിതാവിന് അസുഖം വർധിക്കാം. കാർഷിക മേഖലയിൽ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകുന്നത് മാർഗതടസ്സങ്ങളെ അതിജീവിക്കാൻ സഹായിക്കും. ഗതാഗത നിയമം തെറ്റിക്കുന്നത് വഴി പിഴ അടയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. സങ്കീർണമായ വിഷയങ്ങളെ അതിജീവിക്കും. ഔദ്യോഗിക മേഖലയിൽ അധികാരപരിധി വർധിക്കും. ജോലി രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. ശുഭാപ്‌തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വസ്‌തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.  പരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. ആത്മീയ ചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കും. ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ പങ്കെടുക്കുവാനുള്ള സാധ്യത കാണുന്നു. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകാനും ചോതി നക്ഷത്രക്കാർക്ക്  ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Atham , Chithira, Chothi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA