sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; മൂലം , പൂരാടം ,ഉത്രാടം

HIGHLIGHTS
  • മൂലം , പൂരാടം ,ഉത്രാടം നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
monthly-prediction-october-moolam-pooradam-uthradam
SHARE

 മൂലം 

പുതിയ കർമമണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. പഠിച്ച വിദ്യയോടനുബന്ധമായ ഉപരിപഠനത്തിന് വിദ്യാർഥികൾക്ക് അവസരം വന്നു ചേരും. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്‌തു തീർക്കുവാൻ സാധിക്കും. വിദേശബന്ധമുള്ള വ്യാപാരവിപണന വിതരണ മേഖലകളുടെ പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. വിപരീത സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും. കലാ - സാഹിത്യം- സംഗീതം മുതലായ മേഖലയിലുള്ളവർക്ക് കൂടുതൽ അവസരങ്ങൾ വന്നു ചേരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. തൊഴിൽ മേഖലകളിലെ ക്ഷയാവസ്ഥകൾ മാറി ഊർജസ്വലതയോടു കൂടി പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 പൂരാടം 

പഠിച്ച വിദ്യയോടനുബന്ധമായി ഉദ്യോഗത്തിന് അവസരം വന്നു ചേരുന്നത് വഴി ആശ്വാസം കാണുന്നു. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കുന്നതിന്റെ ഭാഗമായി  ആരാധനാലയ ദർശനത്തിനുള്ള സാഹചര്യം കാണുന്നു. കാർഷിക മേഖലകൾ വിപുലീകരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനാനുമതി ലഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യം. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത പരിധിക്കുള്ളിൽ ചെയ്‌തു തീർക്കുവാൻ സാധിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും. സാമ്പത്തിക പുരോഗതി വന്നു ചേരും. നിലവിലുള്ള ഗൃഹം വിൽപന ചെയ്‌ത്‌ ഭൂമി വാങ്ങി വാസ്‌തുശാസ്‌ത്ര പ്രകാരം മറ്റൊരു ഗൃഹം നിർമിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നത് വഴി സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. ശരീരത്തിന് പ്രതിരോധശേഷി വർധിക്കും. അദൃശ്യമായ ഈശ്വര സാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തമായ കർമമണ്ഡലങ്ങൾക്ക് രൂപ കൽപന ചെയ്യും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

ഉത്രാടം 

മാതാപിതാക്കളോടൊപ്പം താമസിക്കാൻ  വീട് വാടകയ്ക്ക് എടുക്കുവാനോ വാങ്ങിക്കുവാനോ ഉള്ള സാഹചര്യം കാണുന്നു. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. കഴിഞ്ഞ കുറേ നാളുകളായുള്ള പരിശ്രമത്താൽ വ്യാപാര വിപണന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വരും വർഷങ്ങളിൽ പൂർത്തീകരിക്കുന്ന ദീർഘകാല പദ്ധതികൾ ഏറ്റെടുക്കുവാനുള്ള സാധ്യത കാണുന്നു. വിശദമായ ചർച്ചയിലൂടെ വസ്‌തു തർക്കങ്ങൾ പരിഹരിക്കും. തൃപ്‌തികരമായ വിലയ്ക്ക് ഭൂമി വില്പനയ്ക്കുള്ള സാധ്യത കാണുന്നു. ദമ്പതികൾക്ക് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നു ചേരും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിതരണവിപണന മേഖലകൾ വിപുലമാക്കും. സുതാര്യതയോടു കൂടിയുള്ള പ്രവർത്തനത്താൽ അസൂയാലുക്കളുടെ കുപ്രചരണങ്ങളെ അതിജീവിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ഉദ്യോഗത്തിൽ ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിന് വഴിയൊരുക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നത് അബദ്ധമായിത്തീരാം. യാത്രാവേളയിൽ വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. വിദ്യാർഥികൾക്ക് തൃപ്‌തികരമായ വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനാനുമതി ലഭിക്കും. ഏതൊരു കാര്യവും സമയബന്ധിതമായി വളരെ കൃത്യമായ രീതിയിൽ അവതരിപ്പിക്കാനുള്ള ഒരു അവസരം കൂടി ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Moolam , Pooradam , Uthradam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA