sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; വിശാഖം , അനിഴം , തൃക്കേട്ട

HIGHLIGHTS
  • വിശാഖം , അനിഴം , തൃക്കേട്ട നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
monthly-prediction-october-vishakam-anizham-thriketta
SHARE

വിശാഖം 

ഔദ്യോഗിക ചുമതലകൾ വർധിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. പുതിയ കരാർ ജോലികൾ ഒപ്പു വയ്ക്കുന്നതിന് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിർവഹിക്കും. കാര്യനിർവഹണശേഷി വർധിക്കുന്നത് വഴി വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. കാർഷിക മേഖലകളിൽ ആദായം വർധിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ വരുത്തും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ എല്ലാ കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം കാണുന്നു. ദേഹക്ഷീണം അനുഭവപ്പെടും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. വിദേശ ബന്ധമുള്ള വ്യാപാരവിപണനവിതരണ മേഖലകളുടെ പ്രാരംഭ ചർച്ചയിൽ പങ്കെടുക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങുവാനുള്ള യോഗം കാണുന്നു. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 അനിഴം

നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്കെല്ലാം അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ജാഗ്രതയോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തിപത്രം ലഭിക്കും. പിതാവിന് അസുഖം വർധിക്കും. ആത്മാർഥ സുഹൃത്തിന്റെ ഇടപെടൽ കൊണ്ട് അബദ്ധങ്ങളെ അതിജീവിക്കാൻ സാധിക്കും. സംയുക്തസംരംഭങ്ങളിൽ പിന്മാറി സ്വന്തമായ കർമമണ്ഡലങ്ങളിൽ ഏർപ്പെടും. പ്രായമായ ഗുരുകാരണവന്മാരെ കാണുവാനും അവരുടെ ആശീർവാദം സ്വീകരിക്കാനുമുള്ള യോഗം കാണുന്നു. വ്യാപാര വിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും പുനരാരംഭിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. വാഹനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ആത്മീയ ചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ഭൂമി വില്പനയ്ക്ക് തയാറാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിൽ വന്നു പോകാനുള്ള അവസരം കാണുന്നു. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കുന്നതു വഴി മാതാപിതാക്കളുടെ അനുമോദനങ്ങൾ വന്നു ചേരും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 തൃക്കേട്ട 

മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളും സുഗമമായി നടക്കുമെങ്കിലും രണ്ടാമത്തെ പകുതിയിൽ എല്ലാ കാര്യങ്ങൾക്കും കൂടുതൽ പ്രയത്‌നം വേണ്ടി വരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. മക്കളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനാനുമതി ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാൻ യോഗം കാണുന്നു. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. ആത്മീയ ചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ ആദ്യ പകുതി അനുകൂലം. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികളിൽ അനുകൂലമായ വിജയം കൈവരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. സത്യസന്ധവും നീതിയുക്തവുമായിട്ടുള്ള സമീപനം എല്ലാ വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാൻ സഹായിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ഉള്ള അവസരം വന്നു ചേരുന്നതിനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Vishakam, Anizham , Thriketta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA