sections
MORE

ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി

HIGHLIGHTS
  • പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്‌ ഒക്ടോബർ മാസം എങ്ങനെ?
monthly-prediction-october-pooruruttathi-uthrittathi-revathi
SHARE

പൂരുരുട്ടാതി 

ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി ചെയ്‌തു തീർക്കുവാൻ മറ്റുള്ളവരുടെ സഹായം വേണ്ടി വരും. മാസത്തിന്റെ ആദ്യ പകുതിയിൽ കൂടുതൽ പ്രയത്‌നവും യാത്രകളും വേണ്ടി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാൻ സാധ്യത കാണുന്നു. വിദേശത്തുള്ളവർക്ക് അവിചാരിതമായി ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. വസ്‌തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. അർഹതയുള്ള ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ഉപരിപഠനത്തിന് പ്രവേശനാനുമതി ലഭിക്കും. സന്ധിസംഭാഷണത്തിൽ വിജയിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം വന്നു ചേരും. ഔദ്യോഗികമേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും വർധിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ സമാധാനത്തിന് യോഗം കാണുന്നു. സത്യസന്ധവും നീതിയുക്തവുമായി ചെയ്യുന്ന കാര്യങ്ങളിൽ സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കും. കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും വന്നു ചേരും. മാസത്തിന്റെ ആദ്യ പകുതിയിൽ വാഹനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പിതാവിന് അസുഖം വർധിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ  ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

ഉത്തൃട്ടാതി

മാസത്തിന്റെ ആദ്യ പകുതിയിൽ ഔദ്യോഗിക മേഖലകളിൽ സ്വസ്ഥതക്കേടുകൾ വന്നു ചേരാം. സ്വന്തമായ പ്രവർത്തനമേഖലകളിൽ നേട്ടം കുറയുമെങ്കിലും അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് വഴി ഭാവിയിൽ ഗുണകരമായ സാഹചര്യങ്ങൾ വന്നു ചേരും. പല പ്രകാരത്തിലും ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാനുള്ള അവസരം വന്നു ചേരും. വിദേശത്തുള്ളവർക്ക് അവിചാരിതമായി ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. ശ്രദ്ധക്കുറവിനാൽ ചെറിയ വാഹനാപകടങ്ങൾക്കും വ്യാവസായിക മേഖലകളിൽ നിന്നും അപകടം, വീഴ്ചകൾ എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. പ്രകൃതി ക്ഷോഭത്താൽ കാർഷിക മേഖലയിൽ ചെറിയ രീതിയിൽ നാശനഷ്‌ടങ്ങൾ സംഭവിക്കുവാൻ സാധ്യത കാണുന്നു. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. വിദേശത്ത്, ജോലിയിൽ പുനർനിയമനത്തിനുള്ള സാധ്യത കാണുന്നു. മുൻകോപവും അഹംഭാവവും ഒഴിവാക്കണം. അർഹമായ പിതൃ സ്വത്ത് രേഖാപരമായി ലഭിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

രേവതി 

മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഉദ്യോഗത്തിന് അനുമതി വന്നു ചേരും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും കലാകായിക മത്സരങ്ങൾക്കും പദ്ധതി സമർപ്പണത്തിനും മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലം. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവിനുള്ള സാധ്യത കുറവായിരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാപിതാക്കൾക്ക് അസുഖങ്ങൾ വർധിക്കാം. നിർത്തിവച്ച ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നതിലൂടെ ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ സാധ്യത കാണുന്നു. കർമമണ്ഡലങ്ങളിൽ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ ഫലം വന്നു ചേരും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. കാർഷിക മേഖലകളിൽ ആദായം വർധിക്കും. പണം കടം കൊടുക്കുക, കടം വാങ്ങിക്കുക, ജാമ്യം നിൽക്കുക, സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കുക എന്നിവ ഒഴിവാക്കണം. അസമയങ്ങളിൽ ഒറ്റയ്ക്കുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്. ശ്രദ്ധക്കുറവിനാൽ ഗതാഗതനിയമങ്ങൾ തെറ്റിക്കുന്നത് വഴി പിഴ അടയ്‌ക്കേണ്ടതായ സാഹചര്യങ്ങൾ കൂടി രേവതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Pururuttathi, Uthrattathi, Revathi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA