sections
MORE

വരുന്ന ആഴ്ച ഈ നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ

HIGHLIGHTS
  • 2021 ഒക്ടോബർ 10 മുതൽ 16 വരെയുള്ള ഫലം
weekly-professional-prediction-photo-credit-romolo-tavani
Photo Credit : Romolo Tavani / Shutterstock.com
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ പ്രതികൂലം. കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി   കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതുമണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ ഫലവത്താവാം. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, മത്സരവിജയം, തൊഴിൽലാഭം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു  മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, സ്വസഥതക്കുറവ് ഇവ കാണുന്നു. 

കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): 

തിങ്കളാഴ്ച പകൽ ഒരു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, മത്സരവിജയം, സുഹൃദ്‌സമാഗമം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, കലഹം, തർക്കം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വാത-പിത്ത സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കാണുന്നു. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, സുഹൃദ്‌സമാഗമം, മത്സരവിജയം, സൽക്കാരയോഗം, ശത്രുക്ഷയം ഇവ കാണുന്നു. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം,  ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ പ്രതികൂലം. കാര്യപരാജയം, നഷ്ടം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, കലഹം, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, നഷ്ടം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു.  

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): 

തിങ്കളാഴ്ച പകൽ ഒരു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്,   യാത്രാവൈഷമ്യം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. അകന്നു നിന്നവർ അടുക്കാം. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ കിട്ടാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, ചെലവ് ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്‌സമാഗമം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. എല്ലാവരുമായി ഒത്തുകൂടുന്നതിനുള്ള യോഗം കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം ഇവ കാണുന്നു. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. ചർച്ചകൾ ഫലവത്താവാം. അകന്നു നിന്നവർ അടുക്കാം. ഒത്തുതീർപ്പ് വ്യവസ്ഥകൾ വിജയിക്കാം. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ  മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.  

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

തിങ്കളാഴ്ച പകൽ ഒരു മണി വരെ പ്രതികൂലം. കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ് ഇവ കാണുന്നു.

English Summary : Weekly Professional Prediction / 2021 October 10 to 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA