sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
  • 2021 ഒക്ടോബർ10 മുതൽ16 വരെയുള്ള ഫലം
Weekly-Prediction-by-Kanippayyur-1248
SHARE

അശ്വതി:

വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അന്തിമമായി അബദ്ധമാകും.  അപേക്ഷകൾ പൂർണത പോരാത്തതിനാൽ നിരസ്സിക്കപ്പെടും. 

ഭരണി:

ആശയങ്ങൾ പങ്കു വയ്ക്കുവാനവസരമുണ്ടാകും. ഉദ്യോഗം ഉപേക്ഷിച്ച്, സുഹൃത്തിന്റെ വ്യാപാരവ്യവസായ സ്ഥാപനത്തിന്റെ സർവാധികാരി സ്ഥാനം വഹിക്കുവാനിട വരും. പുത്രനു തന്നേക്കാൾ പ്രശസ്തിയും പദവിയും ഉണ്ടെന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും.  

 കാർത്തിക:

സ്വയം തീരുമാനിച്ച വിവാഹത്തിൽ നിന്നു പിന്മാറി മാതാപിതാക്കൾ നിർദേശിക്കുന്ന വിവാഹത്തിനു തയാറാകും. നിഷ്ഠയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സഹായിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണ ശക്തിയും വർധിക്കും. 

 രോഹിണി:

നിക്ഷേപ സമാഹരണ യജ്ഞത്തിൽ ലക്ഷ്യ പ്രാപ്തി നേടും. മുൻകോപം നിയന്ത്രിക്കണം. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ ഉദ്യോഗമുപേക്ഷിച്ചു മറ്റൊന്നിനു ചേരും. സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല സാഹചര്യങ്ങൾ വന്നുചേരും.  

മകയിരം:

വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. അവസരോചിതമായി പ്രവർത്തിക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും.  

തിരുവാതിര:

ബന്ധുക്കളുമായി രമ്യതയിലെത്തുവാൻ അവസരമുണ്ടാകും. അന്യദേശത്തു വസിക്കുന്നവർക്കു മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും. അർഹതയുള്ളവരെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.  സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തുവാൻ സാധിക്കും.  

പുണർതം:

ആശ്രിതജോലി ഉപേക്ഷിച്ചു സ്വന്തം പ്രവൃത്തികൾ തുടങ്ങി വയ്ക്കും. സഹപ്രവർത്തകർക്കിടയിൽ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണു നല്ലത്.  പ്രകൃതിദത്തമായ ഭക്ഷണരീതി അവലംബിക്കുവാൻ നിർദേശം തേടും. 

പൂയം:

ഉപരിപഠനത്തിനു പ്രവേശനം ലഭിക്കുവാൻ ഉദ്ദേശിച്ചതിലുപരി പണം ചെലവാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.  അപകീർത്തി ഒഴിവാക്കുവാൻ പൊതു പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കും. 

ആയില്യം:

ഔദ്യോഗികമായി അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കും. നിസ്സാര കാര്യങ്ങൾക്കു പോലും ദുർവാശിയുള്ള പുത്രനു നിർദേശങ്ങളും ഉപദേശങ്ങളും നൽകുവാൻ മാനസികരോഗ വിദഗ്ധനെ ആശ്രയിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണ ഗവേഷകർക്ക് അനുകൂല സാഹചര്യമുണ്ടാകും.   ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. 

 മകം:

സഹകരണ പ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിട വരും.   പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർഥനാകും.  മറ്റുള്ളവർക്കു നിർദേശം നൽകിയാൽ ഫലപ്രാപ്തിയും അനുഭവവും ഉണ്ടാകുമെങ്കിലും സ്വന്തമായി ചെയ്താൽ പ്രതീക്ഷിച്ച അനുഭവം ഉണ്ടാകുകയില്ല.

പൂരം:

വ്യാപാരവ്യവസായ മേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. ഉഷ്ണ, ശിരോ, നാഡീരോഗ പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനും പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാനും സാധ്യതയുണ്ട്.  

ഉത്രം:

കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. വിശാല മനഃസ്ഥിതിയുള്ളവരുമായുള്ള ആത്മബന്ധം സങ്കുചിത മനോഭാവം ഉപേക്ഷിക്കാൻ ഉപകരിക്കും. പ്രവർത്തന ശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും.  മാസങ്ങളോളം വിദേശത്തു താമസിക്കുവാൻ അവസരമുണ്ടാകും. 

അത്തം:

ആശയങ്ങൾ പ്രവൃത്തി പഥത്തിലെത്തിക്കുവാൻ അഹോരാത്രം പരിശ്രമിക്കേണ്ടി വരും.  പുത്രന്റെ സമ്പാദ്യശീലത്തിൽ വിശ്വാസവും ആത്മാഭിമാനവും തോന്നും.  പരിധിയിൽ കവിഞ്ഞ് അന്യരുമായുള്ള ആത്മബന്ധത്തിൽ നിന്ന് അബദ്ധം വന്നുചേരും. 

 ചിത്തിര:

സ്ഥാപിത താൽപര്യം മറന്നു വ്യക്തിതാൽപര്യ പ്രകാരം ചെയ്യുന്നതെല്ലാം അബദ്ധമാകും.  കടം കൊടുക്കുക, ജാമ്യം നിൽക്കുക, കുറി ചേരുക, മധ്യസ്ഥതയ്ക്കു പോകുക, അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിക്കുക തുടങ്ങിയവ യാതൊരു കാരണവശാലും അരുത്. 

ചോതി:

ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകൾ ഒഴിവാക്കണം.  ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാലും ദീർഘവീക്ഷണത്തോടു കൂടിയതുമാകയാൽ സർവാത്മനാ സ്വീകരിക്കും. 

വിശാഖം:

ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും. വിദഗ്ധ ചികിത്സകളാലും ഭക്ഷണ ക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും.  സുഹൃത്‌സഹായത്താൽ ഭേദപ്പെട്ട ഉദ്യോഗം ലഭിക്കും. 

അനിഴം:

സഹപ്രവർത്തകരിൽ നിന്നു നിസ്സഹകരണ മനോഭാവമുണ്ടായതിൽ മനോവിഷമം തോന്നും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളിൽ ഭീമമായ നഷ്ടങ്ങളിൽ നിന്നു രക്ഷപ്പെടും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും.  

തൃക്കേട്ട:

വാഹനം മാറ്റി വാങ്ങുവാനിടവരും. മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാൻ അവസരമുണ്ടാകും.  കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യ മനോഭാവം മനോവിഷമത്തിനു വഴിയൊരുക്കും.

മൂലം:

സമർപ്പിച്ച പദ്ധതിക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. സുഹൃത്തിന്റെ വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം നിർദേശിക്കുവാൻ സാധിക്കും. ദുർമാർഗികളോടുള്ള സുഹൃത് ബന്ധം ഉപേക്ഷിച്ച് വിദേശഉദ്യോഗം സ്വീകരിക്കുന്ന തീരുമാനം ഭാവിയിൽ നല്ലതാണെന്നു തോന്നും. അനന്ത സാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. 

പൂരാടം:

മക്കളുടെ പണം കൊണ്ടു ഗൃഹം വാങ്ങി താമസമാക്കും. പരസ്പര ബന്ധമില്ലാത്ത ആശയങ്ങളിൽ നിന്നു പിന്മാറുകയാണ് നല്ലത്. പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. പലപ്പോഴും അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടതായി വരും. വിശ്വസ്ത സേവനത്തിനു പ്രശസ്തി പത്രം ലഭിക്കും. 

ഉത്രാടം:

കരാർ ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്.  അഴിമതി ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. വിശ്വസ്ത സേവനത്തിനു പ്രശസ്തി പത്രം ലഭിക്കും. 

തിരുവോണം:

സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും.  അർധമനസ്സോടു കൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. സഹായസ്ഥാനത്തുള്ളവരുടെ വൈമുഖ്യ മനോഭാവം സ്വയംപര്യാപ്തതയ്ക്കു വഴിയൊരുക്കും. 

അവിട്ടം:

സഹൃദയ സദസ്സിൽ ആശംസകളർപ്പിക്കുവാൻ അവസരമുണ്ടാകും. അപാകതകൾ പരിഹരിച്ചു വ്യവസായം പുനരാരംഭിക്കും.   കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ പൊതുപ്രവർത്തനങ്ങൾ ഉപേക്ഷിക്കും. 

ചതയം:

സഹപ്രവർത്തകരുടെ സഹായ സഹകരണത്തിൽ ബൃഹത് പദ്ധതികൾ പൂർത്തീകരിക്കുന്നതു പുതിയ ഉദ്യോഗത്തിനു വഴിയൊരുക്കും.  വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.

പൂരുരുട്ടാതി:

സങ്കൽപങ്ങളും ഭാവനകളും യാഥാർഥ്യമാക്കുവാൻ അവസരമുണ്ടാകും. അർഥപൂർണമായ ആശയങ്ങൾ അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും.  പദ്ധതി സമർപ്പണത്തിൽ വിജയമുണ്ടാകും. 

ഉത്രട്ടാതി:

ജീവിത നിലവാരം വർധിക്കും. കുടുംബ സംരക്ഷണച്ചുമതല ഏറ്റെടുക്കും. സഹകരണ പ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാൻ നിർബന്ധിതനാകും.  പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിച്ചു പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. പുതിയ സംരംഭങ്ങൾക്കു പണം മുടക്കുന്നത് അഭികാമ്യമല്ല. 

രേവതി:

അതുല്യ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് സർവാദരങ്ങൾക്കും വഴിയൊരുക്കും. അനവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. 

English Summary : Weekly Star Prediction by Kanippayyur / 2021 October 10 to 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA