ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും ബഹുരാഷ്ട്ര സ്ഥാപനത്തിന്റെ അനുകൂല്യങ്ങളോടു കൂടിയ പുതിയ ഉദ്യോഗം ലഭിക്കും. വ്യാപാര മേഖലകളിൽ പണം മുതൽ മുടക്കുന്നത് ഇപ്പോൾ ഉചിതമല്ല. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായ മികവ് തൊഴിൽ സ്ഥാപനത്തിന്റെ നേട്ടത്തിനു കാരണമാകും. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഭൂമി ഏറെക്കുറെ തൃപ്‌തിയായ വിലയ്ക്ക് വാങ്ങാൻ അവസരം വന്നു ചേരും. 

 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

നിലവിലുള്ളതിനു പുറമേ പുതിയ വരുമാന മാർഗം കൂടി കണ്ടെത്തും. ധനപരമായി അനുകൂല അനുഭവങ്ങൾ പ്രതീക്ഷിക്കാം. കാർഷികമേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കും. ധർമപ്രവർത്തനങ്ങൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. പലപ്രകാരത്തിലും ദേഹപരമായ അസ്വാസ്ഥ്യങ്ങളാൽ വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാകും. ഉദരരോഗം അലട്ടും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. 

 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

നിയമപ്രകാരമുള്ള നടപടി നേരിടേണ്ടതായി വരും. പിഴ പോലെയുള്ളവയിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടാകും. വിപരീത സാഹചര്യങ്ങൾ വരുമെങ്കിലും ശാന്തമായ പ്രതികരണ രീതിയിലൂടെ കാര്യങ്ങൾ അനുകൂലമാക്കാൻ കഴിയും. മംഗളകർമങ്ങളിലും ഉത്സവാഘോഷങ്ങളിലും പങ്കെടുക്കുന്നതു വഴി ഉന്നതരെയും ബന്ധുമിത്രാദികളെയും കാണാനും ആശയങ്ങൾ പങ്കുവയ്ക്കുവാനും അവസരം കൈവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

വകുപ്പ് മേധാവിയുടെ അസാന്നിധ്യത്തിൽ ആ ചുമതല കൂടി ഏറ്റെടുക്കേണ്ടതായി വരും. കർമമേഖലയിൽ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടമുണ്ടാകും. സന്താനങ്ങൾക്ക് തൊഴിൽപരമായ ഉയർച്ച ഉണ്ടാകും. പണം കടം വാങ്ങുന്നതും കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരും. മാതൃകാപരമായ രീതിയിൽ നേതൃസ്ഥാനം വഹിക്കും. സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതു മറികടക്കാനുള്ള സഹായങ്ങൾ ചെയ്യുന്നതിലൂടെ ബന്ധുപ്രീതി ലഭിക്കും. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

ഉദ്യോഗം നഷ്ടപ്പെടുമോയെന്ന ആധി വർധിക്കും. വിദേശജോലിക്കാർക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടതായി വരും. സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിർബന്ധിതനാകും. പലപ്രകാരത്തിലും തൊഴിൽപരമായ മേഖലകളോടു  ബന്ധപ്പെട്ട് സമ്മർദ്ദം വർധിക്കും. സത്യാവസ്ഥകൾ ബോധിപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കേണ്ടി വരും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം കുറയും. നേതൃസ്ഥാനത്തു നിന്നു യുക്തിപൂർവം പിന്മാറുന്നത് ഏതു പ്രകാരത്തിലും നന്നായിരിക്കും. ആത്മീയ ചിന്തകളും നാമജപവും മനസ്സിന് ആശ്വാസം പകരും. 

 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാനുള്ള സാഹചര്യങ്ങൾ വന്നു ചേരും. വസ്‌തുതർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കേണ്ടതായി വരും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും ഉണ്ടാകും. മേലധികാരി ചെയ്‌തു വച്ച അബദ്ധങ്ങൾ മൂലം മിക്ക ദിവസങ്ങളിലും രാത്രിയിലും ജോലി ചെയ്യേണ്ടതായി വരും. പദ്ധതികൾ കാര്യവിജയത്തിനു വഴിയൊരുക്കും. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും നയപരമായ മികവിനാൽ അതിജീവിക്കും. 

 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

അവസരോചിതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുണ്ടാകും. അപ്രതീക്ഷിത ധനലാഭത്തിനു സാധ്യത കാണുന്നു. തൊഴിൽപരമായി ചുമതലകളും അധ്വാനഭാരവും വർധിക്കും. വ്യാപാര മേഖലകളോട് ബന്ധപ്പെട്ട് ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം മനഃസമാധാനത്തിന് വഴിയൊരുക്കും. ബന്ധുമിത്രാദികളുടെ ആവശ്യം കൂടി പരിഗണിക്കും. ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. മുൻകോപം കഴിയുന്നതും നിയന്ത്രിക്കണം. 

 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

ചതിവ് പറ്റുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകും. ആരോഗ്യകാര്യങ്ങളിൽ ആശങ്ക വർധിക്കും. വാതപീഡകൾ അലട്ടും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഏറ്റെടുത്ത പ്രവൃത്തികൾക്ക് സഹപ്രവർത്തകരിൽ നിന്നു പിന്തുണ ലഭിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക രംഗത്ത് കൂടുതൽ ശ്രദ്ധ വേണം. വ്യകതമായ രേഖകൾ ഇല്ലാത്ത പണമിടപാടുകളിൽ നിന്ന് ബോധപൂർവം ഒഴിവാകണം. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

പല പ്രകാരത്തിലും ദേഹക്ഷീണം വർധിക്കും. വ്യവസായ മേഖലകളിൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. പ്രവർത്തനക്ഷമത കുറവുള്ള ചില കർമമണ്ഡലങ്ങൾ നിർത്തി വയ്ക്കാനിടവരും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് അവസരം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. പുതിയ ആവിഷ്‌കരണശൈലി സർവർക്കും സ്വീകാര്യമായതിനാൽ ആശ്വാസം തോന്നും.  

 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

പുതിയ ഉദ്യോഗസ്ഥ നിയമനം മൂലം കർമമേഖല സജീവമാകും. ആഗ്രഹങ്ങൾ മക്കൾ മുഖാന്തരം അനുഭവത്തിൽ വരും. ഔദ്യോഗികമായി അധികാരപരിധി വർധിക്കും. പുത്രപൗത്രാദി സൗഖ്യത്താൽ മനഃസന്തോഷം തോന്നും. ബൃഹത് പദ്ധതികളിൽ നിന്നു പിന്മാറാനുള്ള ആത്മപ്രചോദനമുണ്ടാകും. മക്കളുടെ ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആർജവം ഉണ്ടാകും. തൊഴിലിലെ മികവ് പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. കാർഷികമേഖലയിൽ നിന്നു നേട്ടമുണ്ടാകും. 

 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

കർമമണ്ഡലങ്ങളിലും ഊർജസ്വതയോടു കൂടി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തന തലത്തിൽ മാറ്റങ്ങൾ വരുത്തും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരത്തിലും പങ്കെടുക്കാനിടവരും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കും. ജീവിതനിലവാരം വർധിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ പ്രാഥമിക സംഖ്യ  കൊടുത്ത് കരാറെഴുതും. 

 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

ബഹുമുഖ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സങ്കീർണമായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കും. വിദ്യാർഥികൾക്ക്  തൃപ്‌തിയായ രീതിയിൽ പഠനം തുടരാനുള്ള സാഹചര്യമുണ്ടാകും. മത്സരരംഗങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വിദേശത്ത് ഭേദപ്പെട്ട ഉദ്യോഗത്തിന് യോഗം കാണുന്നു. പുതിയ ആശയങ്ങളെ സ്വീകരിക്കാൻ കാണിക്കുന്ന ഉത്സാഹം കർമമേഖലയിൽ പുരോഗതിയുണ്ടാകും. ആത്മീയ ചിന്തകളിൽ താൽപര്യം വർധിക്കും.

English Summary : BiWeekly Star Prediction by Kanippayyur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com