ADVERTISEMENT

അശ്വതി :

അശ്രാന്ത പരിശ്രമത്താൽ പ്രതിസന്ധികളെ അതിജീവിക്കും. മംഗളവേളയിൽ വച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും. സംയുക്തസംരംഭങ്ങളിൽ നിന്നും നിരുപാധികം പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്കു തുടക്കം കുറിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും.

ഭരണി :

സജീവസാന്നിധ്യത്താൽ വ്യാപാര-വിപണന-വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറും. സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഭക്തി അന്തരീക്ഷവും സംജാതമാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും.

കാർത്തിക :

കുടുംബാംഗങ്ങൾക്കു സാമ്പത്തികസഹായം ചെയ്യുവാനുള്ള സാഹചര്യം വന്നുചേരും. വിദേശത്ത് പഠനത്തിന് അവസരം വന്നുചേരും. തൊഴിൽരംഗങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടാകും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും.

രോഹിണി :

കരാറുജോലികൾ പൂർത്തീകരിച്ച് പുതിയത് ഏറ്റെടുക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. നിക്ഷേപസമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. ഭരണ സംവിധാനം വിപുലമാക്കുവാൻ കഴിവുള്ളവരെ നിയമിക്കും. നാഡീരോഗങ്ങൾക്കു ശസ്ത്രക്രിയ വേണ്ടിവരും.

മകയിരം :

അനന്തസാധ്യതയുള്ള മേഖലയിൽ ഉദ്യോഗത്തിന് അവസരമുണ്ടാകും. പ്രാണായാമവും വ്യായാമവും രോഗശമനത്തിനു വഴിയൊരുക്കും.പണം മുടക്കി വ്യാപാര വ്യവസായ മേഖലകളിൽ ഏർപ്പെടുന്നത് അബദ്ധമാകും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.

തിരുവാതിര :

സൗഹൃദസംഭാഷണത്തിൽ തൊഴിൽപരമായ ആശയങ്ങൾ പ്രവർത്തനതലത്തിൽ അവലംബിക്കും. ഉത്തരവാദിത്തമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ടു വിശ്വസ്തരായവരെ ഏൽപിക്കുന്നതുകൊണ്ടു ഫലപ്രാപ്തിയുണ്ടാകും.  മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും.

പുണർതം :

വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. കാർഷികവിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം.  നീർദോഷരോഗങ്ങൾക്ക് ചികിത്സയോടൊപ്പം പ്രാണായാമവും വ്യായാമവും ശീലിക്കും. സത്യാവസ്ഥ ബോധിപ്പിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിഞ്ഞുമാറും.

പൂയം :

ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുവഴി മിച്ചം വയ്ക്കുവാൻ സാധിക്കും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ചു പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് യോഗമുണ്ട്. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണം മുടക്കും.

ആയില്യം:

പ്രകൃതിദത്തമായ ഭക്ഷണരീതികളാൽ രോഗശമനമുണ്ടാകും. സ്വന്തം പോരായ്മകളാൽ വന്നുഭവിക്കുന്ന തെറ്റുകൾക്ക് അന്യരെ കുറ്റം പറയരുത്. ജീവിതഗതിയെ മാറ്റിമറിക്കുന്ന പല ഘട്ടങ്ങളേയും തന്ത്രപരമായി അതിജീവിക്കേണ്ടതായിവരും. യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും. കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കും.

മകം :

അമിതമായ അന്ധവിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്കു വഴിയൊരുക്കും. സംയോചിത കൃഷിസമ്പ്രദായം ആവിഷ്കരിക്കുന്നതിൽ അനുഭവജ്ഞാനവും സാമ്പത്തികനേട്ടവും ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ ഒഴിഞ്ഞുമാറി ജീവിതനിലവാരം വർധിക്കും. പരിചയസമ്പന്നരുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തനങ്ങൾ അവലംബിക്കും.

പൂരം : 

പരിമിതികൾക്കനുസരിച്ചു ജീവിക്കുവാൻ തയാറാകുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. സംസർഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും. പരമപ്രധാനമായ വിഷയങ്ങൾ തനതായ അർത്ഥതലങ്ങളോടുകൂടി പ്രവർത്തിക്കുവാൻ തയാറാകും.

ഉത്രം : 

വേണ്ടപ്പെട്ടവർ വിരോധികളായി തീരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. മോഹവിലകൊടുത്തു കുടുംബസ്വത്ത് വാങ്ങുവാനിടവരും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഏറ്റെടുത്ത ദൗത്യം പ്രവൃത്തിപഥത്തിലെത്തിക്കുവാൻ അനുഭവജ്ഞാനമുള്ളവരെ നിയമിക്കും.

അത്തം :   

വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. തൊഴിൽ മേഖലയോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും. നിരവധികാര്യങ്ങൾ നിശ്ചിതസമയത്തു നിഷ്കർഷയോടുകൂടി ചെയ്തു തീർക്കും.

ചിത്തിര :

വ്യായാമമുറകളാലും ഭക്ഷണക്രമീകരണത്താലും പ്രമേഹ-നീർദോഷരോഗപീഡകൾക്കു കുറവുതോന്നും.  സുപ്രധാനമായ കാര്യങ്ങൾ തനതായ അർത്ഥമൂല്യങ്ങളോടുകൂടി അവലംബിക്കുന്നതുവഴി ആത്മാഭിമാനം തോന്നും. വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.

ചോതി :

വിദഗ്ധചികിത്സകളാൽ രോഗശമനം വന്ന് കരാറുജോലികൾ ഏറ്റെടുക്കും. അവ്യക്തമായ കാരണങ്ങൾക്ക് അന്യരെ സംശയിക്കുന്ന പ്രവണത ഉപേക്ഷിക്കണം. പ്രവർത്തനശൈലിക്ക് ആദരം വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പരാജയത്തെ അതിജീവിവാൻ തക്കവണ്ണം പഠിക്കുവാനും പരീക്ഷയെഴുതുവാനും സാധിക്കും. അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തും.

വിശാഖം :

അഭയം പ്രാപിച്ചുവരുന്നവർക്ക് അഭയം നൽകുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പ്രസ്ഥാനത്തിന്റെ അവസ്ഥ മനസ്സിലാക്കി ചില ജോലിക്കാരെ ഒഴിവാക്കി പ്രസക്തമായ ചുമതലകൾ ഏറ്റെടുക്കും. അശ്രദ്ധകൊണ്ടു പണനഷ്ടവും മാനഹാനിയും ഉണ്ടാകും. നിസാരകാര്യങ്ങൾക്കു പോലും അശ്രാന്തപരിശ്രമം വേണ്ടിവരും. പ്രധാനതീരുമാനങ്ങൾക്ക് പുനഃപരിശോധന വേണ്ടിവരും.

അനിഴം :

സൽകീർത്തിയും സജ്ജനപ്രീതിയും വർധിക്കും. തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് അവസരം ലഭിക്കും. വേണ്ടപ്പെട്ടവർക്ക് ഉപകാരം ചെയ്യുവാൻ അവസരം ഉണ്ടാകും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ ഗൃഹപ്ര വേശനകർമം നിർവഹിക്കും. ഉൽപന്നങ്ങളുടെ ഗുണനിലവരം വർധിപ്പിക്കുവാൻ നടപടികൾ സ്വീകരിക്കും.

തൃക്കേട്ട :

ഏറ്റെടുത്ത ദൗത്യം തൃപ്തിയാകും വിധത്തിൽ പൂർത്തീകരിക്കുവാനിടവരും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. പുതിയ കരാറുജോലികൾ ഏറ്റെടുക്കും. ഉദ്യോഗത്തിൽ പുനർനിയമനം സാധ്യമാകും. അവഗണിക്കപ്പെടുന്ന അവസ്ഥ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസം തോന്നും. പണം കടംകൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ആവുന്നതും ഒഴിവാക്കണം.

മൂലം :

പരീക്ഷണനിരീക്ഷണങ്ങളിൽ അനുകൂല അവസരങ്ങൾ വന്നുചേരും. വ്യാപാരമേഖലയിൽ ധ്രുവീകരണത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥരെ പിരിച്ചുവിടും.  അസുഖങ്ങൾക്ക് നിസാരചികിത്സകളാൽ രോഗശമനമുണ്ടാകും. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവും അറിവും ഉണ്ടാകും.

പൂരാടം :

ദുഃസൂചനകൾ ലഭിച്ചതിനാൽ സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റുള്ളവരുടെ കാഴ്ചപാടിൽ ധനാഢ്യനെന്നു തോന്നുന്ന വിധം ജീവിക്കുവാൻ അവസരം ഉണ്ടാകും.  ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാകും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഉത്രാടം :

നിലവിലുള്ള പ്രസ്ഥാനത്തിന്റെ ഒരുവിഭാഗത്തിന്റെ സമ്പൂർണ ചുമതല ഏറ്റെടുക്കുവാനിടവരും. പൊതുജന ആവശ്യം അന്വേഷിച്ചറിഞ്ഞു പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും.  കാര്യനിർവഹണശക്തിയും, ആത്മവിശ്വാസവും വർധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരമുണ്ടാകും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കും.

തിരുവോണം :

തൊഴിൽ മേഖലകളിൽ നിലനിൽപിന് അനുസൃതമായി പ്രവർത്തിക്കേണ്ടിവരും. വേണ്ടപ്പെട്ടവർ വിരോധികളായി തീരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. യാത്രാക്ലേശം വർധിക്കും. ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരുപ്പു കുറയും. 

അവിട്ടം :

നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അഭികാമ്യമല്ല. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. അശ്രദ്ധകൊണ്ടു വാഹനാപകടത്തിനു യോഗമുണ്ട്.  വർധിച്ചുവരുന്ന അധികാരപരിധി ഏറ്റെടുക്കുവാനിടവരുമെങ്കിലും സാമ്പത്തികനേട്ടമുണ്ടാവുകയില്ല.

ചതയം :

നിസ്സാരകാര്യങ്ങൾക്കുപോലും അശ്രാന്തപരിശ്രമം വേണ്ടിവരും.   രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നഷ്ടം സംഭവിക്കും. രക്തശുദ്ധിക്കുറവിനാൽ ഭക്ഷണക്രമീകരണം വേണ്ടിവരും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതിനാൽ ആത്മാഭിമാനമുണ്ടാകും. വർധിച്ചുവരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കും.

പൂരോരുട്ടാതി : 

അർഥപൂർണമായ ആശയങ്ങൾക്ക് ആത്മാർഥമായി സഹകരിക്കും. വികസിതരാഷ്ട്രത്തിലേയ്ക്കു സ്ഥിരതാമസത്തിന് അപേക്ഷ നൽകും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും.

ഉത്രട്ടാതി :

സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. ഉപരിപഠനത്തിന് ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

രേവതി: 

വസ്തുതകൾക്കു നിരക്കാത്ത സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറും. വാസ്തവവിരുദ്ധമായ തോന്നലുകൾ ഒഴിവാക്കുവാൻ സ്വയം തയാറാകും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരം വന്നുചേരും.

English Summary : Weekly Star Prediction By Kanippayyur / 2021 October 17 to 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com