ADVERTISEMENT

അശ്വതി

 

ഏറ്റെടുത്ത കാര്യങ്ങളി‍ൽ അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പിതാവിന് അസുഖം വർധിക്കാം. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആത്മീയ ചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. മക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടി വരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

 

 ഭരണി

 

ഉദ്യോഗം ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നത് ഗുണകരമാകില്ല. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഗവേഷകർക്കും ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർക്കും മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. കുടുംബജീവിതത്തിൽ സമാധാനവും ആശ്വാസവും കാണുന്നു. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുക എന്നിവയിൽ നിന്ന് ഒഴിവാകുന്നത് നന്നായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മംഗള കർമങ്ങളിൽ വച്ച് അതുല്യ പ്രതിഭകളെ പരിചെയപ്പെടുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

 

കാർത്തിക

 

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കര്‍മപഥങ്ങളിൽ ഏർപ്പെടും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പിതാവിന് അസുഖം വർധിക്കാം. ഏറ്റെടുത്ത കർമമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. പുതിയ ഭരണസംവിധാനം ഏറ്റെടുക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കും. സാമ്പത്തിക മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. മക്കളോടൊപ്പം വിദേശയാത്രയ്ക്കുള്ള അവസരവും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

 

English Summary: Monthly Prediction by Kanippayyur December 2021 / Ashwathy, Bharani, Karthika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com