2022 പുതുവർഷഫലം മേടക്കൂറുകാർക്ക് എങ്ങനെ?

HIGHLIGHTS
  • മേടക്കൂറുകാരുടെ (അശ്വതി, ഭരണി, കാർത്തിക 1/ 4) പുതുവർഷഫലം
medakooru-2022-yearly-prediction
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് )

ഈ വർഷം പൊതുവെ ഗുണദോഷസമ്മിശ്രഫലമാണ്. എല്ലാവർക്കും തന്നെ കണ്ടകശനി ദോഷകാലം (ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ ശനി പതിനൊന്നിൽ ഉള്ള കാലഘട്ടം ഒഴിച്ച്) ശനി 10 ൽ തുടരുകയാണ് എങ്കിലും ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെയും വ്യാഴത്തിന്റെ പതിനൊന്നിലുള്ള സ്ഥിതി കൊണ്ട് ഈശ്വരാധീനം തെളിയും. മേൽപറഞ്ഞ കണ്ടകശനിദോഷ പരിഹാരത്തിനായി ശനിയാഴ്ച വ്രതം മുതലായ ശനി പ്രീതികർമങ്ങൾ അനുഷ്ഠിക്കണം.

 ഗുരുജനവാത്സല്യം, പഠനത്തിൽ പുരോഗതി, പരീക്ഷകളിൽ ശോഭിക്കാൻ കഴിയുക, തൊഴിലന്വേഷകർക്ക് പുതിയ അവസരങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനും തൊഴിൽലാഭത്തിനും സാധ്യത. കൃഷി, കച്ചവടം, തുടങ്ങിയ മറ്റു പ്രവർത്തനങ്ങളിലായാലും പുരോഗതി. ലോൺ സൗകര്യം. സ്വദേശത്തായാലും വിദേശത്തായാലും കർമപുഷ്ടി, ധനവരുമാനം, വസ്ത്രാഭരണലാഭം, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, പുതിയ വാസസ്ഥല (ഗൃഹനിർമാണം) ലബ്ധി, ഗൃഹോപകരണങ്ങളുടെയും വാഹനാദികളുടെയും അഭിവൃദ്ധി, നവദമ്പതികൾക്ക് സന്താനലാഭം മറ്റുള്ളവർക്ക് സന്താനങ്ങളുടെ  കാര്യങ്ങളിൽ ഇടപെടാൻ അവസരം, മതപരമായ അനുഷ്ഠാനങ്ങളിൽ പങ്കെടുത്ത് സംതൃപ്തി, കേസ്–വ്യവഹാരങ്ങളിൽ നീതിയുടെയും ന്യായത്തിന്റെയും പക്ഷം ചേർന്നു നിൽക്കാനുള്ള പ്രേരണ എന്നിവ ഫലങ്ങളാണ്. 

ഏപ്രിൽ 13 മുതൽ ചൊവ്വയുടെ ഇഷ്ടസ്ഥിതി കൊണ്ട് പുതിയൊരു ഉന്മേഷം ഏത് കാര്യത്തിലായാലും ഉണ്ടാകും. കെട്ടിടം, ഭൂമി, ഓട്ടോറിക്ഷ, ടൂറിസ്റ്റ് കാർ (ബസ്) തുടങ്ങിയവകളിൽ നിന്നുള്ള വാടക വരുമാനത്തിൽ വർധന, സെക്യൂരിറ്റി, പൊലീസ്, പട്ടാളം എന്നിവയോട് അനുബന്ധിച്ചുള്ള ജോലികളുള്ളവർക്കും അംഗീകാരം, വരുമാനാഭിവൃദ്ധി മുതലായവയ്ക്ക് മേയ് 17 വരെ ഇടയുണ്ട്. ഇതിനിടയ്ക്ക് ഏപ്രിൽ 29 മുതൽ  തന്നെ ശനി 11 ൽ വരുന്നതു കൊണ്ട് ചില ഉറച്ച തീരുമാനങ്ങൾ നാളേക്കു വേണ്ടി എടുക്കുവാൻ കഴിയും. പൊതുപ്രവർത്തകർ കൂടുതൽ ഊർജസ്വലരാവും. പ്രതാപം വർധിപ്പിക്കുവാനും ജൂലൈ 12 വരെ അവസരം കിട്ടും. 

അതിനുശേഷം വർഷാവസാനം ഡിസംബർ 31 വരെ വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ കൂടി ചെയ്യണം. തന്മൂലം സ്ഥാനഭ്രംശം, സ്ഥലമാറ്റം, വിദ്യാഭ്യാസത്തിൽ അലസത, പരാജയഭീതി, തൊഴിലിനു വേണ്ടി അലച്ചിൽ, കൃഷി, കച്ചവടം തുടങ്ങിയ മറ്റു രംഗങ്ങളിലായാലും നാശ–നഷ്ടം, ധനവരുമാനഭംഗം, വിവാഹാദി മംഗളകാര്യതടസ്സം, മനോമൗഢ്യം, വ്യവഹാരപരാജയം, പീഡനം, മർദനം മുതലായ ശിക്ഷണനടപടികൾ (പിഴ അടയ്ക്കേണ്ടി വരുക), ബാധ്യത. പകർച്ചവ്യാധി, അപകടസന്ധി, രോഗാരിഷ്ടം, തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ആശുപത്രി വാസം, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും.

ജ്യോത്സ്യൻ 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810 

English Summary : 2022  Yearly Horoscope Medakooru

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA