2022 പുതുവർഷഫലം മിഥുനക്കൂറുകാർക്ക് എങ്ങനെ?

HIGHLIGHTS
  • മകയിരം1/2, തിരുവാതിര, പുണർതം 3/4 എന്നീ നക്ഷത്രക്കാരുടെ വർഷഫലം
2022-yearly-prediction-midhunakooru
SHARE

(മകയിരം അവസാനപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ എല്ലാ പ്രായക്കാർക്കും ഈശ്വരാധീനം ലഭിക്കും. ഗുരുജനവാത്സല്യം ശയനസൗഖ്യം,  വിദ്യാഭ്യാസപുരോഗതി, ബുദ്ധിഗുണം, ഓർമശക്തി, പരീക്ഷകളിൽ ശോഭിക്കാൻ കഴിയുക, വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് യോഗ്യതാ പത്ര (സർട്ടിഫിക്കറ്റ്, ബിരുദം, ഡിപ്ലോമ) ലാഭം, സ്വദേശത്തോ വിദേശത്തോ കർമസിദ്ധി, കച്ചവടം, കൃഷി മറ്റു തൊഴിലുകൾ എന്നിവകളിൽ പ്രവേശിക്കാൻ അവസരം, ധനവരുമാനം, വസ്ത്രാഭരണാദിലാഭം, യുവതീ യുവാക്കൾക്ക് വിവാഹസിദ്ധി (പുനർവിവാഹത്തിനും), പുതിയ വാസസ്ഥല(ഗൃഹനിർമാണ) ലാഭം, ഗൃഹോപകരണങ്ങളുടെയും വാഹനാദികളുടെയും അഭിവൃദ്ധി, ബന്ധു സൗഹൃദം, വിശേഷ ദേവാലയദർശനം, നവദമ്പതികൾക്ക് സന്താനലാഭം മറ്റുള്ളവർക്ക് സന്താനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ അവസരം, മതപരമായ അനുഷ്ഠാനങ്ങളിൽ പങ്കെടുത്ത് സംതൃപ്തി, രോഗബാധിതർക്ക് വിദഗ്ധ ചികിത്സ കൊണ്ട് രോഗശാന്തി മുതലായവ ഫലങ്ങളാകുന്നു. 

എന്നാൽ ഏപ്രിൽ 13 മുതൽ വർഷാവസാനം ഡിസംബർ 31 വരെ ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. വ്യാഴം 10 ൽ സ്ഥിതി ചെയ്യുന്നതിനാൽ സ്വദേശത്തായാലും വിദേശത്തായും ജോലിക്ക് പ്രശ്നം. ധനവരുമാനതടസ്സം എന്നിവയ്ക്കിടയുണ്ട്. 

ദോഷപരിഹാരത്തിനായി ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതി കര്‍മങ്ങളും  വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങളും ഒരുമിച്ച് ചെയ്യണം. തന്മൂലം ബാലാരിഷ്ടം, പതനഭീതി, ആലസ്യം, വിദ്യാഭ്യാസ ഭംഗം, പരാജയഭീതി, വസ്തുവകകൾക്ക് നാശനഷ്ടം, ദാമ്പത്യക്ലേശം, മറ്റു കുടുംബജനങ്ങളുമായി ഭിന്നത, നിയമപ്രശ്നങ്ങൾ, വ്യവഹാരപരാജയം, അഗ്നി, ജലം, വൈദ്യുതി മുതലായവകളിൽ നിന്നും അപകടസന്ധി, രോഗാരിഷ്ടതകൾ, പകർച്ചവ്യാധി. തനിക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രി വാസം, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുളള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. 

 ജൂൺ 27 മുതൽ ആഗസ്ത് 10 വരെ കുജൻ 11 ൽ ആയതിനാൽ സ്വർണം, ഭൂമി, യന്ത്രാദി വസ്തുക്കൾ തുടങ്ങിയവയെ സംബന്ധിച്ച് നേട്ടം. പട്ടാളം, പൊലീസ്, സെക്യൂരിറ്റി തുടങ്ങിയവകളിൽ ജോലിക്ക് സാധ്യത. ജോലിയിലുള്ളവർക്ക് അംഗീകാരം, പ്രമോഷൻ തുടങ്ങിയവയും ഫലങ്ങളാണ്.

ജ്യോത്സ്യൻ 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810 

English Summary : 2022 Yearly Prediction Midhunakooru

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA