2022 പുതുവർഷഫലം കർക്കടക്കൂറുകാർക്ക് എങ്ങനെ?

HIGHLIGHTS
  • പുണർതം 1/4, പൂയം, ആയില്യം എന്നീ നക്ഷത്രക്കാരുടെ വർഷഫലം
karkidakam
SHARE

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് )

ഈ വർഷം കൂടി കണ്ടകശനി ദോഷ കാലം (ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ ശനി അഷ്ടമത്തിലേക്ക് മാറുമെങ്കിലും) തുടരുകയാണ്. ശനിയാഴ്ച വ്രതം മുതലായ ശനി പ്രീതി കർമങ്ങൾ അനുഷ്ഠിക്കണം. 

വ്യാഴം 8 ൽ തുടരുന്നതിനാൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ ഈശ്വരാധീനം കൂടി മറയും.  ഈ സമയത്ത് വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങളും സർപ്പപ്രീതിയും വരുത്തണം. തന്മൂലം ഏതു പ്രായക്കാർക്കായാലും അപകടസന്ധി, പകർച്ചവ്യാധി മറ്റു രോഗാരിഷ്ടങ്ങൾ തനിക്കോ മറ്റുള്ളവർക്കോ വേണ്ടി  ആശുപത്രിവാസം, മൃത്യുക്ലേശാദി ദുഃഖങ്ങൾ തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യാൻ കഴിയും . ഏതു പ്രായക്കാർക്കായാലും ഭാവിപുരോഗതിക്കുള്ള മാർഗങ്ങളിൽ ഏർപ്പെടാൻ കഴിയും. വിദ്യാഭ്യാസ പുരോഗതി, സ്വദേശത്തായാലും വിദേശത്തായാലും തൊഴിൽ ലാഭം, മറ്റുള്ളവർക്ക് ആദായമാർഗ്ഗങ്ങളിൽ പുതിയ സംരംഭങ്ങൾ, ഉപയോഗം കുറഞ്ഞ വസ്തുവകകൾ ക്രയവിക്രയം ചെയ്തു ധനലാഭം, യുവതീയുവാക്കൾക്ക് നേരത്തെ നിശ്ചയിച്ച വിവാഹസിദ്ധി, വസ്ത്രാഭരണ ലാഭം, ഗൃഹനിർമാണ ലാഭം (ലോൺ സൗകര്യം) വാഹനാഭിവൃദ്ധി, സന്താനഗുണരോഗബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം തുടങ്ങിയ ഗുണഫലങ്ങളും ഈ അവസരത്തിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. 

ഏപ്രിൽ 13 മുതൽ വ്യാഴം 9 ലേക്ക് മാറുന്നതു കൊണ്ട് എല്ലാ കാര്യങ്ങളിലും ഈശ്വരാധീനം തെളിയും. പുരോഗതിയും ഉണ്ടാകും. വർഷം മുഴുവനും ഡിസംബർ 31 വരെ തുടരുകയും ചെയ്യും. വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്ക് യോഗ്യതാ പത്രലാഭം ജോലിയിലുള്ളവർക്ക് പ്രമോഷനും ശമ്പള വർധനയും ഗൃഹനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പൂർത്തീകരിക്കാൻ കഴിയും. വിദേശത്ത് പോകണമെന്നുള്ളവർക്ക് അനുകൂലാവസരമാണ്. നവദമ്പതികൾക്ക് സന്താനലാഭം, മറ്റുള്ളവർക്ക് സന്താനങ്ങളുടെ  കാര്യങ്ങളിൽ ഇടപെട്ട് സന്തോഷം, ആത്മീയ കാര്യങ്ങളിൽ (സപ്താഹം, ധ്യാനം, പ്രഭാഷണം) പങ്കെടുക്കാൻ അവസരം, വിശേഷദേവാലയദർശനം, അവാർഡ് മുതലായ പുരസ്കാരലാഭം, സജ്ജനബഹുമതി എന്നിവയും ഫലങ്ങളാണ്. 

ജ്യോത്സ്യൻ 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810 

English Summary : 2022 Yearly Prediction Karkadakooru

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA