ADVERTISEMENT

ഈ വർഷം 2022 ൽ ഏഴരശനി, കണ്ടകശനി മുതലായ ശനിപിഴാ ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നാൽ വർഷാരംഭം ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ വ്യാഴം 6 ൽ നിൽക്കുന്നതിനാൽ ഈശ്വരാധീനം മറയും.  വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതികർമങ്ങള്‍ അനുഷ്ഠിക്കണം. തന്മൂലം ബാലാരിഷ്ടം, പതനഭീതി, ശാസ്ത്രഭീതി, വിദ്യാഭ്യാസമാന്ദ്യം, ബുദ്ധി– ഓർമശക്തി തുടങ്ങിയവയ്ക്കു മൗഢ്യം, പഠനത്തിലും കലാകായിക വിഷയങ്ങളിലും വേണ്ടത്ര ശോഭിക്കാൻ കഴിയായ്ക, പരാജയഭീതി, സ്വദേശത്തായാലും വിദേശത്തായാലും കര്‍മക്ഷതി, കൃഷി, കച്ചവടം, മറ്റു തൊഴിലുകൾ തുടങ്ങിയവയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയായ്ക, അപ്രതീക്ഷിത ധനചെലവ്, വിവാഹാദി മംഗളകാര്യങ്ങൾക്ക് താമസം, കുടുംബസുഖക്കുറവ്, അയൽക്കാരുമായും ബന്ധുക്കളുമായും സൗഹൃദക്കുറവ് (കലഹം) ,ഗൃഹോപകരണങ്ങൾക്കും വാഹനാദിസുഖോപകരണങ്ങൾക്കും അധികചെലവ് നിയമക്കുരുക്കിൽ പെട്ട് ധനനഷ്ടം, വ്യവഹാര പരാജയം, ജോലിയിലുള്ളവർക്ക് മേലുദ്യോഗസ്ഥൻമാരിൽ നിന്ന് (പഴി കേള്‍ക്കേണ്ടി വരുക) ശിക്ഷണ നടപടികൾ, സന്താനാരിഷ്ടം (സന്താനങ്ങൾ മൂലം മനസ്സ് വ്യാകുലപ്പെടും), രോഗക്ലേശം, അപകടസന്ധി, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. മാത്രമല്ല വിശേഷദേവാലയദര്‍ശനം സ്വാഭിമാനവൃദ്ധി, പ്രതാപം, വാടക ഇനത്തിലുള്ള വരുമാനവർധന മുതലായവയ്ക്കും സാധ്യത കാണുന്നു. 

 

ഏപ്രിൽ 13 മുതൽ വർഷാവസാനം ഡിംബർ 31 വരെ എല്ലാ പ്രായക്കാരെ സംബന്ധിച്ചും ഈശ്വരാധീനം കിട്ടും. വിദേശത്ത് പോകണമെന്നാഗ്രഹിക്കുന്നവർക്ക് അനുകൂലാവസരമാണ്. പിരിഞ്ഞു നിന്ന ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കാൻ സൗകര്യം കിട്ടും. ദീർഘിച്ചു പോയ വിവാഹം (പുനർവിവാഹവും) നടക്കുവാനുള്ള സാധ്യതയുണ്ട്. കൂടാതെ ഗുരുജനവാത്സല്യം, പഠനത്തിലും കലാകായിക വിഷയങ്ങളിലും അഭിരുചി, പരീക്ഷാജയം, ഉപരി വിദ്യാഭ്യാസ ലാഭം. വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് യോഗ്യതാ പത്ര(സർട്ടിഫിക്കറ്റ്, ബിരുദം), ലാഭം സ്വദേശത്തോ വിദേശത്തോ കർമലാഭം, കച്ചവടം, കൃഷി, ബിസിനസ്സ് മറ്റു തൊഴിലുകൾ എന്നിവകളിൽ ഏർപ്പെട്ട് പുരോഗതി, ധനവരുമാനം, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, വസ്ത്രാഭരണലാഭം, ബന്ധുസൗഹൃദം, അയൽ സ്നേഹം, ഗൃഹോപകരണങ്ങളുടെയും അഭിവൃദ്ധി (ലോൺ സൗകര്യം കിട്ടും) ജോലിയിലുള്ളവർക്ക് അംഗീകാരം (പ്രമോഷൻ) നവദമ്പതികൾക്ക് സന്താനലാഭം മറ്റുള്ളവർക്ക് സന്താനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ അവസരം, തീർഥ(വിനോദ)യാത്ര, മതപരമായ ചടങ്ങുകളിൽ പങ്കെടുത്ത് സംതൃപ്തി, രോഗബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം തുടങ്ങിയവയും ഫലങ്ങളാണ്.

 

ജ്യോത്സ്യൻ 

 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810

 

English Summary : 2022 Yearly Prediction Kannikooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com