2022 പുതുവർഷഫലം വൃശ്ചികക്കൂറുകാർക്ക് എങ്ങനെ?

HIGHLIGHTS
  • വിശാഖം 1/ 4 , അനിഴം, തൃക്കേട്ട എന്നീ നക്ഷത്രജാതരുടെ വർഷഫലം
2022-yearly-prediction-vrischikakooru
SHARE

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്ര സമയങ്ങളിൽ ജനിച്ചവർക്ക് )

വർഷാരംഭത്തിൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ വ്യാഴം 4 ൽ സഞ്ചരിക്കുന്നതു കൊണ്ട് എല്ലാ പ്രായക്കാർക്കും ഈശ്വരാധീനം നഷ്ടപ്പെടും. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ ചെയ്യണം. തന്മൂലം കൂടപ്പിറപ്പുകൾക്ക് വിരോധം അല്ലെങ്കിൽ പരിഭവം, ബന്ധുക്ലേശം, മനസ്താപം തുടങ്ങിയ ദോഷങ്ങളെ തരണം ചെയ്യാൻ കഴിയും മാത്രമല്ല വിദ്യാഭ്യാസപുരോഗതി, ജോലിയിലുള്ളവർക്ക് വിദേശത്തായാലും സ്വദേശത്തായാലും സ്ഥാനഗുണം, വാക്ചാതുര്യം, രചനാവൈഭവം, ഗൃഹനിർമാണത്തിന് ആരംഭം (സർക്കാർ ആനുകൂല്യശ്രമം) വ്യാപാരവികസനം, കർമപദ്ധതിയുടെ ആസൂത്രണം, ധനസമാഹരണത്തിനുള്ള പോംവഴികൾ, കാർഷികരംഗത്ത് വികസനം എന്നിവയും ഫലങ്ങളാണ്. ഏത് രംഗത്തായാലും മത്സരവും തസ്കരശല്യവും ഉണ്ടാകാൻ ഇടയുള്ളത് കൊണ്ട് ജാഗ്രത വേണം. 

ഏപ്രിൽ 13 മുതൽ വർഷാവസാനം ഡിസംബർ 31 വരെ ഈശ്വരാധീനം കിട്ടും (വ്യാഴം 5 ൽ) എന്നാൽ  ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ ശനിയുെട 4 ലേക്കുള്ള മാറ്റം കൊണ്ട് കണ്ടകശനി ദോഷത്തിനു ഇടയുണ്ട്. വ്യാഴത്തിന്റെ ഗുണഫലം വേധിച്ചു പോകും. അതിനു ശേഷം വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധയും വിഷയഗ്രഹണസാമർഥ്യവും തൊഴിലന്വേഷകർക്ക് സ്വദേശത്തോ വിദേശത്തോ കർമലാഭവും സാധ്യമാകും. തുടങ്ങി വച്ച കാര്യങ്ങൾക്ക് പുരോഗതിയും പൂർത്തീകരണത്തിനുള്ള ശ്രമവും വിജയിക്കും. ഔദ്യോഗിക രംഗത്തുള്ളവർക്ക് ഗുണാനുഭവങ്ങൾ, ധനവരുമാനം, ഉന്നത വ്യക്തികളുമായി സഹകരിക്കാനും അതുവഴി നേട്ടങ്ങൾ ഉണ്ടാക്കാനും കഴിയും. 

യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, മറ്റുള്ളവർക്ക് വിവാഹത്തിൽ പങ്കെടുത്തോ വിവാഹം നടത്തിക്കൊടുത്തോ സംതൃപ്തി, വസ്ത്രാഭരണലാഭം, പുതിയ വാസസ്ഥലത്തുള്ള സൗഹൃദം, ഗൃഹോപകരണങ്ങളുടെയും അഭിവൃദ്ധി, നവദമ്പതികൾക്ക് സന്താനലാഭം മറ്റുള്ളവർക്ക് സന്താനങ്ങളുടെ  കാര്യങ്ങളിൽ ഇടപെടാൻ അവസരം. വിശേഷ ദേവാലയദർശനം, സജ്ജനസഹകരണം, ബഹുമതി ലാഭം, മതപരമായ അനുഷ്ഠാനങ്ങളിൽ പങ്കെടുത്ത് സംതൃപ്തി, രോഗബാധിതർക്കും മറ്റു ദേഹാരിഷ്ടത ഉള്ളവർക്കും വിദഗ്ധ ചികിത്സാ സൗകര്യം എന്നിവ ഫലങ്ങളാണ്. മൂന്നിൽ ശനി മുടിവെച്ചു വാഴും എന്നാണ് പഴഞ്ചൊല്ല്.

ജ്യോത്സ്യൻ 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA