ജനുവരി 13 ന് ജനിച്ചവരുടെ സ്വഭാവം, ജീവിതഗതി എങ്ങനെ? സമ്പൂർണഫലം

HIGHLIGHTS
  • ആകാശം ഇടിഞ്ഞു വീണാലും കുലുങ്ങാത്ത കൂട്ടരാണിവർ
january-13-photo-credit-Uuganbayar
Photo Credit : Uuganbayar / Shutterstock.com
SHARE

 ഈ ദിനത്തിൽ ജനിച്ചവർ  ഒരിക്കലും അടങ്ങിയിരിക്കുന്ന തരക്കാരല്ല. മുന്നോട്ട്, മുന്നോട്ട് എന്നുള്ളതാണ് ഇവരുടെ ആപ്തവാക്യം. ഏതു പ്രതിസന്ധികളെയും ഇവർ പുഷ്പം പോലെ തരണം ചെയ്യുന്നു. ഏതു പ്രതിസന്ധിയിലും ഇവർ ഇവരുടെ ശാന്തത കൈവെടിയുന്നുമില്ല. ആകാശം ഇടിഞ്ഞു വീണാലും കുലുങ്ങാത്ത കൂട്ടരാണിവർ. തെറ്റുകളിൽ നിന്നു പഠിച്ച് ആ തെറ്റ് ആവർത്തിക്കാതിരിക്കും. ഇതെല്ലാം അവരെ വിജയത്തിലെത്തിക്കുന്നു. അവർ ആഗ്രഹിക്കുന്ന തരത്തിൽ അവരെത്തുകയും ചെയ്യുന്നു. പുതിയ ആശയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിൽ മിടുക്കരാണിവർ. അച്ചടക്കത്തോടും ചിട്ടയോടും കൂടി ലക്ഷ്യത്തിലേക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവരുടെ ഭാവനയും ബുദ്ധിയും പല മേഖലകളിലും ശോഭിക്കാൻ ഇവരെ സഹായിക്കുന്നു. തങ്ങൾ ഒരു കാര്യത്തിനു കൊടുക്കുന്ന അതേ ശ്രദ്ധ മറ്റുള്ളവരും കൊടുക്കണമെന്ന് ഇവരാഗ്രഹിക്കുന്നു. മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. എല്ലാവരും ഒരുപോലെയല്ല എന്ന തിരിച്ചറിവ് ഇവർക്കുണ്ടാകണം.


ആരോഗ്യം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് നിലനിൽക്കുകയുള്ളൂവെന്നു വളരെ നേരത്തേ തന്നെ ഇവർ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ് ഇവർ. അമിതവണ്ണം ഉണ്ടാകാതെ സൂക്ഷിക്കണം. വ്യായാമം ചെയ്യുന്നതു ശരീരത്തിന്റെ വഴക്കം നിലനിർത്താൻ നല്ലതാണ്. വായന, പ്രകൃതിഭംഗി ആസ്വദിച്ചുള്ള നടപ്പ് എന്നിവ നല്ലതാണ്.

സ്നേഹബന്ധം

സാമൂഹികമായി തങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഒരാളെ പങ്കാളിയാക്കാനാണ് ഇവർക്കാഗ്രഹം. അവരിൽ നിന്ന് അവർ എന്തെങ്കിലും പഠിക്കണമെന്ന് അവരാഗ്രഹിക്കുന്നു. തന്റെ പങ്കാളിയുടെ ഗുണങ്ങളിൽ അഭിമാനിക്കുന്നതിനെക്കാളുപരി അവരെ ആദരിക്കാനും പ്രശംസിക്കാനും ആണ് ഇവർക്കിഷ്ടം. ഇവർക്കു വളരെ ഊഷ്മളമായ സ്നേഹബന്ധം നയിക്കാനാവും.

തൊഴിൽ

ഏതു പ്രതിസന്ധിയിലും ശാന്തത കൈവെടിയാത്തവരായതിനാൽ മെഡിസിൻ, പട്ടാളം, എമർജൻസി സർവീസ് എന്നിവ ഇവർക്കിണങ്ങിയതാണ്.

ജീവിതഗതി

ജീവിതത്തിലെ വൈരുധ്യങ്ങളെ അതിജീവിക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും ഇവർക്കാകും. മറ്റുള്ളവരുടെ നന്മതിന്മകളെ ഒരേതരത്തിൽ ഉൾക്കൊള്ളാൻ ഇവർക്കാകുന്നു. മറ്റുള്ളവരുടെ തർക്കങ്ങൾ തീർത്തു രമ്യതയിലാക്കാൻ ഇവർക്കാകും. ലോകത്തിന് ഒരുമ പ്രദാനം ചെയ്യാൻ ഇവർക്കാകുന്നു.

നാളെ : ജനുവരി 14 ന് ജനിച്ചവരുടെ ഫലം 

English Summary : Birthday Horoscope / January 13

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA