മകരമാസം ഈ നാളുകാർക്കു ഗുണപ്രദം

HIGHLIGHTS
  • 1197 മകരമാസം നിങ്ങൾക്കെങ്ങനെ?
makaram-monthly-prediction
SHARE

മകരം 1 മുതൽ  29 വരെയുളള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ

മേടക്കൂർ

( അശ്വതി, ഭരണി, കാർത്തിക 1/4)

മേടക്കൂറിൽ ജനിച്ചവർക്ക് വ്യാഴം പതിനൊന്നാം ഭാവത്തിലും ശനി, സൂര്യ ബുധൻമാർ പത്തിലും രാഹു രണ്ടിലും കുജ ശുക്രൻമാർ 9 ലും, കേതു എട്ടിലും നിൽക്കുകയാൽ ഗുണാനുഭവങ്ങൾക്ക് സാധ്യത ഉണ്ട്. മാനസികപരമായി വിഷമതകളും പ്രയാസങ്ങളും നേരിടുമെങ്കിലും പിന്നീട് ഗുണാനുഭവങ്ങൾ വന്നു ചേരാനിടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. ഗൃഹനിർമാണകാര്യങ്ങളിലും പുരോഗതി ഉണ്ടാകും. മൂത്രാശയ രോഗം, അസ്ഥിരോഗം ഇവ ഉള്ളവർ ശ്രദ്ധിക്കണം വിദ്യാർഥികൾക്ക് വിദ്യാ പുരോഗതി നേടാൻ സാധിക്കും. ജോലിത്തിരക്ക് കാരണം വിശ്രമം കുറവായിരിക്കും. അത് ആരോഗ്യത്തെ ബാധിച്ചേക്കാം. പ്രണയം വിവാഹത്തിൽ കലാശിക്കും. വിഷജന്തുക്കളിൽ നിന്ന് ആപത്ത് വരാതിരിക്കാൻ ശ്രദ്ധ വേണം. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. 

ഇടവക്കൂർ

(കാർത്തിക 3/4 രോഹിണി, മകയിരം 1/2)

ഇടവക്കൂറിൽ ജനിച്ചവർക്ക് വ്യാഴം പത്താം ഭാവത്തിൽ ശനി, സൂര്യ ബുധൻമാർ ഒമ്പതിൽ. ജന്മരാശിയിൽ രാഹു, കുജശുക്രൻമാർ എട്ടിൽ കേതു ഏഴിൽ നിൽക്കുകയാൽ ഉദ്ദിഷ്ട കാര്യങ്ങൾ നടക്കാൻ കാലതാമസം നേരിടും. വാതരോഗങ്ങളും കഫജന്യ രോഗങ്ങളും വിഷമിപ്പിച്ചേക്കാം. ത്വക്ക് രോഗത്തിനും സാധ്യത ഉണ്ട്. വാഹന സംബന്ധമായ പണച്ചെലവുകൾ വർധിക്കും. സന്താനങ്ങളുടെ വിവാഹാലോചനകൾക്ക് കാലതാമസം നേരിടും. ഉറ്റവരെ കൊണ്ടുള്ള വിഷമതകൾ കൂടുതൽ സഹിക്കേണ്ടി വരും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ തടസ്സം നേരിടുന്നതിനാൽ ഈശ്വര പ്രാർഥന ചെയ്യുക. പകർച്ച വ്യാധികൾ പോലുള്ള അസുഖം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. നേട്ടങ്ങൾക്ക് ജാഗ്രതയോടെ ശ്രമിക്കണം. ബുദ്ധിപൂർവ്വം പ്രവർത്തിച്ച് വ്യാപാരത്തിൽ വിജയം വരിക്കാൻ നോക്കണം.

മിഥുനക്കൂർ 

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനകൂറുക്കാർക്ക് വ്യാഴം ഒൻപതാം ഭാവത്തിൽ ശനി, സൂര്യ ബുധൻമാർ അഷ്ടമത്തിൽ, രാഹു പന്ത്രണ്ടിൽ, കുജശുക്രൻമാർ ഏഴിൽ, കേതു ആറിൽ നിൽക്കുകയാൽ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. വ്യവഹാരങ്ങളിലേർപ്പെട്ടവർക്കും വാഹനം, ഗൃഹം ഇവയ്ക്കു വേണ്ടി ശ്രമിക്കുന്നവർക്കും അനുകൂലാവസ്ഥ കൈവരും. സന്താനങ്ങൾക്കും ഭാഗ്യാനുഭവം ഉണ്ടാവും. മുടങ്ങി കിടന്നിരുന്ന വിദേശ യാത്രാ പരിശ്രമങ്ങൾ സഫലീകരിക്കും. മുടങ്ങിപ്പോയ സംരംഭങ്ങൾ പുനരുജീവിപ്പിക്കും. കലഹത്തിനും അപവാദ പ്രചരണത്തിനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക വഴി പ്രശ്നങ്ങൾ വഷളാവില്ല. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. വിദ്യാർഥികൾക്ക് അനുകൂല മാസം. 

കർക്കടകക്കൂർ 

( പുണർതം 1/4 പൂയം , ആയില്യം )

കർക്കടകക്കൂറുകാർക്ക് വ്യാഴം അഷ്ടമത്തിൽ, രാഹു പതിനൊന്നിൽ ശനി, സൂര്യ ബുധൻമാർ ഏഴിൽ, കുജശുക്രൻമാർ ആറിൽ. കേതു അഞ്ചിൽ നിൽക്കുകയാൽ പണച്ചെലവുകൾ വർധിക്കും. അനാവശ്യകാര്യങ്ങളിൽ ഇടപെട്ട് അപകീർത്തി, ധനഹാനി ഇവ ഉണ്ടാവാതെ ശ്രദ്ധിക്കണം. ഉൻമേഷം, ഉത്സാഹം ഇവ വർധിപ്പിക്കുക. ഈശ്വരഭജനവും ചിട്ടയായി ചെയ്യുക അപവാദങ്ങൾ ഉണ്ടാവാതെ ശ്രദ്ധിച്ച് ആത്മ പ്രശംസകൾ ഒഴിവാക്കി ജീവിക്കുക. അനാവശ്യമായി ആശങ്ക സൃഷ്ടിക്കുന്ന ആളുകളുമായി കൂടുതൽ ഇടപഴകാതിരിക്കുക. ഇതു മൂലം മാനസികാരോഗ്യം മെച്ചമാകും. കുടുബത്തിൽ ഐക്യം ഉണ്ടാകുന്നതിന് വീട്ടിലെ മുതിർന്നവർ ശ്രമിക്കും. മുൻകൈയെടുക്കും ഉന്നത ബന്ധങ്ങൾ ഉപകരിക്കും. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. അഗ്നിഭയം, ഇലക്ടിക് ഷോക്ക് ഇവ ഉണ്ടാവാതെ ശ്രദ്ധിക്കുക.

ചിങ്ങക്കൂർ 

(മകം, പൂരം ഉത്രം 1/4)

ചിങ്ങക്കൂറുകാർക്ക് വ്യാഴം ഏഴാംഭാവത്തിൽ, ശനി, സൂര്യ ബുധൻമാർ ആറിൽ, രാഹു പത്തിൽ, കുജ ശുക്രൻമാർ അഞ്ചിൽ , കേതു നാലിൽ നിൽക്കുകയാൽ വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. പ്രണയം വിവാഹത്തിൽ കലാശിക്കും. ഗ്യഹനിർമാണത്തിന് ശ്രമിക്കുന്നവർക്കും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്കും അനുകൂല സമയം. മംഗള കർമങ്ങൾ ചെയ്യുന്നതിനും അതിന് കാരണക്കാരാകുന്നതിനും സാധ്യത ഉണ്ട്. സംയുക്ത സംരംഭങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങും. കർമരംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടു വരും. ചെറിയ ശ്രമങ്ങൾ പോലും വലിയ നേട്ടമുണ്ടാക്കും. ബന്ധുമിത്രാദികളുമായി ഒത്തുചേരും ഉദരസംബന്ധമായ ചില രോഗങ്ങൾ  അലട്ടിയേക്കാം. 

കന്നിക്കൂർ

(ഉത്രം 3/4, അത്തം ചിത്തിര 1/2 )

കന്നിക്കൂറുകാർക്ക് വ്യാഴം ആറാം ഭാവത്തിലും ശനി, സൂര്യബുധൻമാർ അഞ്ചിലും രാഹു ഒമ്പതിലും കുജശുക്രൻമാർ നാലിലും കേതു മൂന്നിലും നിൽക്കുകയാൽ ശാരിരീകമായ അലട്ടലുകൾ ഇടയ്ക്കിടെ ഉണ്ടായി കൊണ്ടിരിക്കും. പാഴ്ചെലവുകൾ നിയന്ത്രിക്കണം. അപ്രതീക്ഷിതമായ ധനനഷ്ടം സംഭവിക്കാനിടയുള്ളതിനാൽ ധന ക്രയവിക്രയങ്ങളിൽ ശ്രദ്ധ പുലർത്തുക. ബന്ധുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ തടസ്സം നേരിടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തൊഴിൽ രംഗത്ത് അപവാദ പ്രചരണത്തിന് സാധ്യത ഉള്ളതിനാൽ സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും നയപരമായി പെരുമാറുക. സഞ്ചാര ക്ലേശം കൂടും. അനാവശ്യ യാത്രകൾ കഴിയുന്നതും കുറയ്ക്കുക. 

തുലാക്കൂർ

( ചിത്തിര 1/2 ചോതി , വിശാഖം 3/4)

തുലാക്കൂറുകാർക്ക് വ്യാഴം അഞ്ചാം ഭാവത്തിൽ ,ശനി, സൂര്യബുധൻമാർ നാലിൽ, രാഹു അഷ്ടമത്തിൽ, കുജശുക്രൻമാർ മൂന്നിൽ, കേതു  രണ്ടിൽ നിൽക്കുകയാൽ പ്രശംസനീയ പ്രവൃത്തികൾ ചെയ്യും. പ്രയത്നങ്ങൾക്ക് ഫലം കാണും ജനപ്രീതി നേടും വിശ്വസ്ത സ്നേഹിതരുടെ സഹായം ഉണ്ടാവും. സന്താനങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമാണെങ്കിലും പാഴ്ചെലവുകൾ നിയന്ത്രിക്കണം. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറി കിട്ടും. ബന്ധുജനഗുണം ഉണ്ടാകും. പുതിയ തൊഴിൽ സംരംഭങ്ങളിലേർപ്പെട്ട് വിജയിക്കാനിടവരും. വിദ്യാർഥികൾക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ഗൃഹനിർമാണം ആരംഭിക്കുകയോ ഗൃഹം മോടിപിടിപ്പിക്കുകയോ ചെയ്യും. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. സ്വയം ചികിത്സ അരുത്. വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കണം. 

വൃശ്ചികക്കൂർ 

(വിശാഖം 1/4 അനിഴം , തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് വ്യാഴം നാലാം ഭാവത്തിൽ, ശനി സൂര്യ ബുധൻമാർ മൂന്നിൽ, രാഹു ഏഴിൽ, കുജശുക്രൻമാർ രണ്ടിൽ, കേതു ജന്മത്തിൽ നിൽക്കുകയാൽ ശാരിരീക അസ്വസ്ഥതകൾ, കർമരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യത. സാമ്പത്തിക ഇടപാടിൽ കൂടുതൽ ശ്രദ്ധപുലർത്തുക. വരുമാനത്തിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ശത്രുപീഡ വർധിക്കാം. വാഗ്വാദങ്ങളിൽ ഏർപ്പെടാതെ ഒഴിഞ്ഞുമാറുക, ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ വലുതാക്കാതെ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യുക. ധർമ കാര്യങ്ങളിലും ദൈവിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കുക.

ധനുക്കൂർ 

(മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് വ്യാഴം മൂന്നാം ഭാവത്തിലും ശനി, സൂര്യ ബുധൻമാർ രണ്ടിലും രാഹു ആറിൽ കുജശുക്രൻമാർ ജന്മത്തിൽ, കേതു പന്ത്രണ്ടിലും നിൽക്കുകയാൽ കുടുംബ സുഖം കുറയും. യാത്രകളിൽ ശ്രദ്ധ ചെലുത്തണം. സാഹസികമായ പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കണം. ഉൾഭയം വർധിക്കാതിരിക്കാൻ ജപം ചെയ്യണം. ഔദ്യോഗിക രംഗത്ത് ചില വിഷമതകൾക്ക് സാധ്യത. ചില ബന്ധങ്ങൾ ശത്രുതയിൽ കലാശിക്കും. സാമ്പത്തിക നിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. വ്യവഹാരങ്ങളിലും വാക്കു തർക്കങ്ങളിലും അകപ്പെടാതെ സൂക്ഷിക്കുക. പങ്കാളിയുടെ പിന്തുണ ഉണ്ടാകും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക:

മകരക്കൂർ 

(ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറുകാർക്ക് വ്യാഴം രണ്ടിൽ ശനിസൂര്യ ബുധൻമാർ ജന്മത്തിൽ രാഹു അഞ്ചിൽ കുജ ശുക്രൻമാർ പന്ത്രണ്ടിൽ കേതു പതിനൊന്നിൽ നിൽക്കുകയാൽ ചില ഭാഗ്യാനുഭവങ്ങൾ, ബന്ധു ഗുണം, ധനലാഭം ഇവ അനുഭവത്തിൽ വരും. നേരത്തെ അലട്ടിയിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരമാകും. കർമരംഗത്ത് പുരോഗതി ഉണ്ടാകും. വ്യാപാരത്തിൽ നിന്നും വരുമാനം കൂടും. കോപം നിയന്ത്രിച്ചില്ലെങ്കിൽ ബന്ധങ്ങൾ വഷളാകും. ഒരു കാര്യവും കൃത്യമായി മനസ്സിലാക്കാതെ ഊഹിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്യരുത്. പരുഷമായ സംസാരം പാടില്ല. സന്താനങ്ങൾക്ക് ചില വൈഷമ്യങ്ങൾ ഉണ്ടാവാൻ സാധ്യത. നേത്രരോഗങ്ങൾ അവഗണിക്കരുത്. മുടങ്ങി കിടന്ന പല കാര്യങ്ങളിലും പുനർ വിചിന്തനം നടന്നേക്കാം. സാമൂഹ്യ ബന്ധങ്ങളിലും മാറ്റങ്ങൾക്ക് സാധ്യത. പുതിയ വാഹനം വാങ്ങണമെന്ന സ്വപ്നം പൂവണിയും. 

കുംഭക്കൂർ 

(അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറുകാർക്ക് വ്യാഴം ജന്മത്തിൽ ശനി, സൂര്യ ബുധൻമാർ പന്ത്രണ്ടിൽ രാഹു നാലിൽ കുജ ശുക്രൻമാർ പതിനൊന്നിൽ കേതു പത്തിൽ നിൽക്കുകയാൽ ഒരിടത്ത് ഉറച്ച് നിന്നെങ്കിൽ മാത്രമേ ഏത് കാര്യവും ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയൂ. ചഞ്ചലമായ മനസ് എല്ലാ കാര്യങ്ങളിലും തടസ്സവും താമസവുമുണ്ടാക്കും, സാമ്പത്തികമായി ഉയർച്ച ലഭിക്കുമെങ്കിലും പണച്ചെലവുകൾ ബുദ്ധിമുട്ടിക്കും. ഒരു സമയം പല കാര്യങ്ങളിൽ മുഴുകി തിരിച്ചടി നേരിടാൻ ഇടയാക്കരുത്. എടുത്തു ചാട്ടം നിയന്തിക്കണം. ലക്ഷ്യം നേടുന്നതിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. കാര്യങ്ങൾ ക്ഷമയോടെ നീക്കിയാൽ പ്രശ്നങ്ങളിൽ നിന്നും അതിവേഗം കരകയറാനാകും. അപവാദങ്ങളിൽ പെടാതെ ശ്രദ്ധിക്കണം. ഗൃഹത്തിൽ അറ്റകുറ്റപണികൾ നടക്കും.

മീനക്കൂറ്

(പൂരൂരുട്ടാതി 1/4, ഉതൃട്ടാതി രേവതി )

മീനക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ ശനി, സൂര്യ ബുധൻമാർ പതിനൊന്നിൽ രാഹു മൂന്നിൽ കുജ ശുക്രൻമാർ പത്തിൽ , കേതു ഒമ്പതിൽ, വരവിനേക്കാൾ ചെലവ് കൂടും. കണക്കിൽ കൂടുതൽ പണം ചെലവഴിക്കുന്നത് ഭാവിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ചില പ്രധാന കാര്യങ്ങൾക്ക് അർഹിക്കുന്ന ഗൗരവം നൽകാത്തത് ദോഷകരമാകും. മുടങ്ങി കിടക്കുന്ന സംരംഭങ്ങൾ വീണ്ടും തുടങ്ങാൻ മാതാപിതാക്കൾ സഹായിക്കും. കുടുംബാംഗത്തോടു പോലും രഹസ്യം പങ്കിടുന്നത് ഒഴിവാക്കണം അല്ലെങ്കിൽ വിശ്വാസം മുതലെടുത്ത് ആ വ്യക്തി പിന്നീട് വേദനിപ്പിക്കും. തിടുക്കത്തിൽ തീരുമാനം എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ആഢംബരം കാണിക്കരുത്.  കഠിനാദ്ധ്വാനത്തിന് ഫലം കാണും ദീർഘകാലമായുള്ള പ്രവർത്തനം ഫലപ്രാപ്തിയിലെത്തും.


ജ്യോതിഷി പ്രഭാസീന  സി.പി.
 

ഹരിശ്രീ 

പി . ഒ : മമ്പറം 

വഴി : പിണറായി - കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

English Summary - Monthly Prediction in Makaram 1197

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA