ADVERTISEMENT

 

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്. )

 

2022 ലും ഏഴരശനി ദോഷകാലം (ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ ശനി 3 ൽ വരുന്ന കാലഘട്ടം ഒഴിച്ച്) തുടരുന്നുണ്ട്. അതിനാൽ ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതികർമങ്ങൾ ചെയ്യണം. കൂടാതെ ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ ഈശ്വരാധീനവും (വ്യാഴം 3 ൽ) നഷ്ടപ്പെടും. അതിനാൽ വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങളും കൂടി ചെയ്യണം. തന്മൂലം ബാലാരിഷ്ടം, ഗുരുജനവിയോഗം അല്ലെങ്കിൽ ഗുരുജനവിരോധം പതന (ആയുധ)ഭീതി വിദ്യാഭ്യാസത്തിന് പ്രശ്നം, പരാജയഭീതി, സ്വദേശത്തായാലും വിദേശത്തായാലും കർമഭംഗം മറ്റു തൊഴിലുകളിലും കൃഷി, കച്ചവടാദികളിലായാലും നാശ നഷ്ടം, കിട്ടാനുള്ള ധനം തന്നെ തടസ്സപ്പെട്ട് കിട്ടാെത വരിക, കടബാധ്യത, ബഹുവ്യയം, സ്ഥാനഭ്രംശഭീതി, വ്യവഹാരപരാജയം, വിവാഹാദി മംഗള കാര്യതടസ്സം, ദാമ്പത്യക്ലേശം, സന്താനാരിഷ്ടം, വാഹനാദിസുഖോപകരണങ്ങൾക്ക് നാശനഷ്ടം, അപകടസന്ധി (അഗ്നി, ജലം, വൈദ്യുതി, വാഹനം, രാസവസ്തുക്കൾ, യന്ത്രോപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണം) പകർച്ചവ്യാധി, രോഗപീഡ, തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ആശുപത്രിവാസം, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യാൻ കഴിയും. 

 

 ഏപ്രിൽ 13 മുതൽ വർഷാവസാനം ‍ഡിസംബർ 31 വരെ വ്യാഴം 4 ലാണ് സഞ്ചരിക്കുന്നത് തന്നെയുമല്ല ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ ശനിയുടെ ആനുകൂല്യം കിട്ടും. അതിനാൽ കാലസ്ഥിതി എല്ലാ പ്രായക്കാർക്കും കുറച്ചൊന്നു മെച്ചപ്പെടും. മനസ്താപം, ബന്ധുക്ലേശം,  കൂടെപ്പിറപ്പുകൾക്ക് പരിഭവം അല്ലെങ്കിൽ വിരോധം എന്നിവ ഫലങ്ങളാണെങ്കിലും വ്രതാനുഷ്ഠാനങ്ങൾ മുതലായ പരിഹാരകർമങ്ങൾ ചെയ്യുന്നതു കൊണ്ട് പ്രായാനുസൃതമായ (വിദ്യാഭ്യാസം, ജോലി, കൃഷി, കച്ചവടം മറ്റു തൊഴിലുകൾ) കാര്യങ്ങൾ നടന്നു കിട്ടും. കൂടാതെ  വാക്ചാതുര്യം ഗൃഹനിർമാണത്തിന് ആരംഭം കർമപദ്ധതിയുടെ ആസൂത്രണം, ധനസമാഹരണത്തിനുള്ള പോംവഴികൾ കാർഷിക രംഗത്ത് വികസനം എന്നിവയും ഫലങ്ങളാണ്. നവംബർ 13 മുതൽ വർഷാവസാനം ചൊവ്വയുടെ ഇഷ്ടസ്ഥിതി കൊണ്ട് ഏത് പ്രായക്കാർക്കായാലും ഊർജസ്വലതയും അഭീഷ്ട കാര്യത്തിന് പുരോഗതിയും ഉണ്ടാകും.

 

ജ്യോത്സ്യൻ 

 

 

 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

 

Mob :8943595810 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com