നിങ്ങൾ ജനിച്ചത് ജനുവരി 14ന് ആണോ? അറിയാം ജീവിതഗതി – സമ്പൂർണഫലം!

HIGHLIGHTS
  • കുടുംബത്തിലും തൊഴിലിലും ഇവർ സമാധാനപ്രിയരാണ്
january-14-photo-omkar-a-v
SHARE

അപാരമായ അറിവാണ് ഇവരുടെ ഗുണങ്ങളിലൊന്ന്. അറിയാനുള്ള  ആഗ്രഹമാണ് ഇവർക്ക്. ഇവർ വ്യക്തികളെയും അവസരങ്ങളെയും കൃത്യമായി വിലയിരുത്തുന്നു. തെറ്റും ശരിയും വേർതിരിച്ചറിയാൻ ഇവർക്ക് അപാരമായ കഴിവുണ്ട്. കുടുംബത്തിലും തൊഴിലിലും ഇവർ സമാധാനപ്രിയരാണ്. മറ്റുള്ളവർക്കു സമാധാനം കൊടുക്കുന്ന തരക്കാരുമാണിവർ. ഒരു കാര്യത്തിലുറച്ചാൽ അതിന്റെ അങ്ങേയറ്റംവരെ അറിയാൻ ഇവർ ശ്രമിക്കും. മറ്റൊന്നിലേക്കു മാറാതെ അതിൽ തന്നെ പിടിച്ചുനിൽക്കും. തൊഴിലിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇവർ തയാറല്ല. തൊഴിലിനോടു വളരെ കൂറുള്ളവരാണിവർ. ഈ കൂറ് വ്യക്തിജീവിതത്തിൽ ഇവർക്കില്ല. രണ്ടാംസ്ഥാനം മാത്രമാണു വ്യക്തിജീവിതത്തിന് ഇവർ നൽകുന്നത്. നിരാശപ്പെടേണ്ടി വന്നേക്കാമെന്ന ചിന്തയോ പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോകേണ്ടി വന്നേക്കുമോ എന്നൊക്കെയുള്ള ഭയമോ ഒക്കെയാകാം ഇതിനു കാരണം. സുഹൃത്തുക്കളുടെയും പങ്കാളിയുടെയും വൈകാരികമായ പിന്തുണയെ അംഗീകരിക്കാനും ആദരിക്കാനും പഠിക്കണം. പുറമെ കാണുന്നതിനെക്കാളും സങ്കീർണമാണ് ഇക്കൂട്ടർ. സമൂഹത്തിൽ സമൂലമായ പരിവർത്തനത്തിന് ഇവർക്കാകും. അങ്ങേയറ്റം ആത്മവിശ്വാസമുള്ളവരാണിവർ. ഇവരിലുള്ള അത്യധികമായ ഊർജം വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിയാതിരുന്നാൽ ഇവർ വളരെ വിഷമിക്കും. നേതാവാകുന്നതോ ഒരുപാടു സ്വത്തു സമ്പാദിക്കുന്നതോ അല്ല ജീവിതമെന്ന തിരിച്ചറിവ് ഇവർക്കുണ്ടാകണം.

ആരോഗ്യം

ലഹരി വസ്തുക്കളോട് ഒട്ടും തന്നെ ആഭിമുഖ്യമില്ലാത്തവരാണിവർ. കഠിനമായ വ്യായാമമുറകളും സ്പോർട്സുമാണ് ഇവർക്കിഷ്ടം. എന്നാൽ ഇവർക്ക് അനുയോജ്യം മിതമായ ലളിതമായ വ്യായാമമുറകളാണ്. ഇവർക്ക് ഇടയ്ക്കിടെ പിരിമുറുക്ക സംബന്ധമായ രോഗങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

സ്നേഹബന്ധം

ഈ ദിനക്കാരുടെ കുടുംബവും സുഹൃത്തുക്കളും പങ്കാളിയും അങ്ങേയറ്റം വിശ്വസ്തതയുള്ളവരും ക്ഷമയുള്ളവരും മനസ്സിലാക്കുന്നവരുമാകണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ഇവർ തിരിച്ചും അങ്ങനെ തന്നെയാണ്.  അസൂയയില്ലാത്ത പങ്കാളികളാണ് ഇവർക്കനുയോജ്യം. അവർ ഇവരുടെ ദൃഢവിശ്വാസങ്ങളെ പിന്താങ്ങുന്നവരുമായിരിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു.

തൊഴിൽ

ഇവരുടെ ജന്മസിദ്ധമായ നിരീക്ഷണപാടവത്തെയും ഊർജസ്വലതയെയും തൃപ്തിപ്പെടുന്ന തക്ക ജോലിയാണ് ഇവർക്കനുയോജ്യം. എഴുത്ത്, പരസ്യം, ഫൊട്ടോഗ്രഫി, പബ്ലിക് റിലേഷൻ തുടങ്ങിയ മേഖലകൾ അനുയോജ്യം.

ജീവിതഗതി

ഊർജം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന മേഖല കണ്ടെത്തിയാൽ ശോഭനമായ ഭാവിയാണ് ഇവർക്കുള്ളത്. മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാൽ അവർ വസ്തുതകളെ പോസിറ്റീവായ തരത്തിൽ കൈകാര്യം ചെയ്യും.

English Summary : Birthday comes in January 14

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA