പ്രണയിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമോ?

HIGHLIGHTS
  • 2022 ജനുവരി 16 മുതൽ 22 വരെയുള്ള പ്രണയഫലം
lovers-prediction-photo-credit-kevin-mathew-roy
Photo Credit : Kevin Mathew Roy
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

മകരക്കുളിര് ആരംഭിച്ചുകഴിഞ്ഞതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ വിചാരിക്കാത്ത ചില തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എങ്കിലും പ്രണയബന്ധത്തിൽ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പ്രണയപങ്കാളിയിൽ നിന്നു സഹായവും സഹകരണവും ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച ഇടവക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കും. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണയുമെല്ലാം മാറിക്കിട്ടും. പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും. അസൂയക്കാരുടെ പ്രവർത്തനങ്ങൾ ഏശില്ല.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ചില ദിവസങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും പ്രണയപങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ നിലനിർത്താൻ കഴിയും. പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും സാധിക്കും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

ഈയാഴ്ച കർക്കടകക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കണ്ടകശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ പ്രണയകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പടുന്നതായി തോന്നും. എങ്കിലും ദൈവാനുഗ്രഹത്താൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുവങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ തികച്ചും അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് പ്രണയപങ്കാളിയുടെ മനസ്സു കീഴടക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ സാധിക്കും. വീട്ടുകാരിൽ നിന്നുള്ള എതിർപ്പ് മാറിക്കിട്ടും. മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വലിയ പ്രതിസന്ധികളില്ലാതെ കടന്നുപോകും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രണയകാര്യങ്ങളിലെ പ്രശ്നങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സഹകരണം പ്രതീക്ഷിക്കാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. തടസ്സങ്ങളെല്ലാം മാറിക്കിട്ടും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. മനസ്സിനു സന്തോഷം ലഭിക്കും. കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്‌ച ധനുക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ കാര്യങ്ങൾ തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തിയെടുക്കാൻ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. ചില ദിവസങ്ങളിൽ ശരീരസുഖം കുറയുന്നതായി തോന്നും. പ്രതിസന്ധിയൊന്നും ഉണ്ടാകില്ല.  

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച കുംഭക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പിണങ്ങിനിന്നിരുന്നവർ പിണക്കം മാറി അനുകൂലമായിത്തുടങ്ങും. പക്ഷേ കൂടുതൽ ജാഗ്രത വേണം. പ്രണയകാര്യങ്ങളിൽ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. വീട്ടുകാരിൽ നിന്നുള്ള എതിർപ്പു കുറയും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്ച മീനക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ കാര്യങ്ങൾ വിചാരിച്ചതു പോലെ നടത്താൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.

English Summary : Weekly Lovers Prediction by Raveendran kalarikkal  / 2022 January 16 to 22 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA