ADVERTISEMENT

 

(അവിട്ടം അവസാനപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം എന്നീ നക്ഷത്ര സമയങ്ങളിൽ ജനിച്ചവർക്ക്)

 

ഈ വർഷവും ഏഴരശനി ദോഷകാലം (ഏപ്രിൽ 29 മുതൽ ജൂലൈ 12 ജന്മരാശിയിലേക്ക് വരുന്നുണ്ടെങ്കിലും)തുടരുകയാണ്. ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ അനുഷ്ഠിക്കണം. വർഷാരംഭത്തിൽ ജനുവരി ഒന്ന് ഏപ്രിൽ 13 വരെ വ്യാഴം ജന്മരാശിയിലാണ്. ഏതു പ്രായക്കാർക്കായാലും ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ചവ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ കൂടി ചെയ്യണം. തന്മൂലം ബാലാരിഷ്ടം കലഹം, വിദ്യാഭ്യാസത്തിൽ പലവിധ പ്രശ്നങ്ങൾ, സ്വദേശത്തായാലും വിദേശത്തായാലും തൊഴിലിൽ പലവിധ ക്ലേശങ്ങൾ, കച്ചവടം, കൃഷി, ബിസിനസ്സ്, മറ്റു തൊഴിലുകൾ എന്നിവയിൽ ആയാലും ആദായക്കുറവ്, മറ്റുള്ളവരുടെ നിസ്സഹകരണം, ദുർവ്യയം, സാമ്പത്തിക പ്രശ്നങ്ങൾ, വിവാഹാദി മംഗളകാര്യതടസ്സം,  പൊലീസ് കേസ്, പീഡനം, മർദനം,  ദാമ്പത്യക്ലേശം, സന്താനാരിഷ്ടം, എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ അപകടസന്ധി, പകർച്ചവ്യാധി, തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ആശുപത്രിവാസം, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. 

 

ഏപ്രിൽ 13 മുതൽ വർഷാവസാനം വരെ വ്യാഴം 2 ലാണ് സഞ്ചരിക്കുന്നത്. എന്നാൽ ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെയുള്ള അവസരം ഒഴിച്ച് മറ്റ് അവസരങ്ങളിൽ വ്യാഴത്തിന്റെ ഫലം വേധിച്ചു പോകും. വിദ്യാഭ്യാസ പുരോഗതി, ബുദ്ധിവികാസം, രചനാസാമർഥ്യം, വാക്മാധുര്യം, സ്വദേശത്തായാലും വിദേശത്തായാലും കർമലാഭം, ബിസിനസ്സ്, കൃഷി, കച്ചവടം മറ്റു തൊഴിലുകൾ തുടങ്ങിയവയ്ക്കു അനുകൂലാവസ്ഥ, ധനവരുമാനം യുവതീയുവാക്കൾക്ക് വിവാഹസിദ്ധി മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തോ പങ്കെടുത്തോ സംതൃപ്തി, വസ്ത്രാഭരണലാഭം, പുതിയ വാസസ്ഥല (ഗൃഹനിർമാണ)ലബ്ധി, അപ്രതീക്ഷിത ധനലാഭം, ഗൃഹോപകരണങ്ങളുടെയും വാഹനാദിസുഖോപകരണങ്ങളുടെയും അഭിവൃദ്ധി, നവദമ്പതികൾക്ക് സന്താനലാഭം, മറ്റുള്ളവർക്ക് സന്താനങ്ങളുടെ  കാര്യങ്ങളിൽ ഇടപെടാൻ അവസരം, ജോലിക്കാർക്ക് പ്രമോഷൻ, റിട്ടയർമെന്റ് ജീവിതത്തിലുള്ളവർക്ക് സജ്ജന സൗഹൃദം, ആത്മീയകാര്യങ്ങളിൽ ഇടപെടാൻ അവസരം എന്നിവയും ഫലങ്ങളാണ്. 


ജ്യോത്സ്യൻ 

 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

 

Mob :8943595810 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com