സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ ?
  • 2022 മേയ് 14 മുതൽ മേയ്‌ 27 വരെ (1197 മേടം 31 മുതൽ ഇടവം 13 വരെ)
biweekly-prediction-by-kanippayyur-1248
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ഗുരുകാരണവന്മാർ അനുവർത്തിച്ചു വരുന്ന പാത പിന്തുടരാൻ തീരുമാനിക്കും. മക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കും. പുതിയ തൊഴിലവസരം വന്നു ചേരും. പദ്ധതി ആസൂത്രണങ്ങളിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമി വിൽക്കാൻ തീരുമാനിക്കും. നിക്ഷേപ സമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. അമിതവ്യയം നിയന്ത്രിക്കണം. 

 

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം, 30 നാഴിക)

ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കുന്നതിനാൽ മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടാനും സാഹചര്യമുണ്ടാകും. വ്യവസായം നവീകരിക്കാൻ തീരുമാനിക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പരിഗണിക്കും. ജാമ്യം നിൽക്കുന്നതും കടം കൊടുക്കുന്നതും ഒഴിവാക്കണം. 

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

തൃപ്തിയായ വിഷയത്തിൽ ആത്മാർഥമായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. വിദ്യാർഥികൾക്കും ഗവേഷകർക്കും അവസരങ്ങൾ ലഭിക്കും. വിദേശ ഉദ്യോഗത്തിന് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. വ്യവസായ പുരോഗതിക്ക് അനുകൂലമായ ഘടകങ്ങൾ വന്നു ചേരും. യാത്രാക്ലേശത്താൽ ദേഹക്ഷീണം അനുഭവപ്പെടും. ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കരുത്. അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് അബദ്ധമാകും. 

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ പങ്കെടുക്കാനിടവരും. ഉദ്യോഗത്തോടനുബന്ധമായി വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. അകാരണ സംശയങ്ങൾ അബദ്ധ ചിന്തകൾക്ക് വഴിയൊരുക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ലാഭോദ്ദേശ പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉദിക്കും. മുടങ്ങിക്കിടപ്പുള്ള ഭൂമി വിൽപന സാധ്യമാകും. 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വിജ്ഞാനം ആർജിക്കാനും പകർന്നു കൊടുക്കാനും അവസരമുണ്ടാകും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുണ്യതീർഥ ഉല്ലാസ വിനോദ യാത്രകൾക്ക് അവസരമുണ്ടാകും. പരീക്ഷയിൽ നിർണായക തീരുമാനങ്ങൾക്ക് വിദഗ്ധ നിർദേശം തേടും. മുൻകോപം നിയന്ത്രിക്കണം. 

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴിൽ ക്രമീകരിക്കും. ആത്മീയ പ്രഭാഷണങ്ങൾ മനസമാധാനത്തിന് വഴിയൊരുക്കും. വിദൂരപഠനത്തിന് പ്രവേശനം ലഭിക്കും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. പുതിയ ഗൃഹം വാങ്ങാൻ ധാരണയാകും. അപ്രതീക്ഷിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ ഉണ്ടാകും. രക്തസമ്മർദ പ്രമേഹ രോഗപീഡകൾ വർധിക്കും. 

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ആത്മവിശ്വാസം വർധിക്കും. പ്രവർത്തനങ്ങളിൽ പൂർണതയുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. വിജ്ഞാനം കൈമാറാൻ അവസരമുണ്ടാകും. സ്വതന്ത്രമായി പണം മുടക്കിയുള്ള പ്രവർത്തനങ്ങൾക്ക് ധാരണയാകും. പുതിയ ഭരണ ചുമതല ഏറ്റെടുക്കാനിടവരും. അശ്രദ്ധ കൊണ്ട് ലാഭം കുറയാം. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസങ്ങൾ അനുഭവപ്പെടും. 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

തൃപ്തിയായ വിഷയത്തിൽ ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കും. സൗമ്യസമീപനത്താൽ അനൈക്യതകൾ ഒഴിയും. നിർത്തിവച്ച കർമ പദ്ധതികൾ പുനരാരംഭിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. തൊഴിൽ മേഖലയിൽ സാമ്പത്തികനേട്ടം ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികള്‍ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽമേഖലയിൽ പുരോഗതി ഉണ്ടാകും. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ബാഹ്യപ്രേരണകളെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം ഉണ്ടാകും. സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. നിയന്ത്രണങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സജ്ജന സംസർഗത്താൽ പുതിയ ആശയങ്ങൾ വന്നു ചേരും. 

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബത്തിൽ സമാധാനവും ബന്ധുസഹായവും ഉണ്ടാകും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കരുത്. വിട്ടുമാറാത്ത രോഗത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. മേലധികാരിയുടെ സംശയങ്ങൾക്ക് വിശദീകരണം നൽകാനിടവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു േചരാം. ആശ്വാസമേകുന്ന ഘടകങ്ങൾ സന്താനങ്ങളിൽ നിന്നു വന്നു ചേരും.  

കുംഭക്കൂറ്‌

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

ബന്ധുവിന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കാനിടവരും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങാന്‍ ധാരണയാകും. മംഗളവേളയിൽ വച്ച് പുതിയ ആത്മബന്ധം ഉടലെടുക്കും. ആശയങ്ങൾ അഭിമാനപൂർവം കാഴ്ചവയ്ക്കാൻ അവസരമുണ്ടാകും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഭൂരിപക്ഷാഭിപ്രായം മാനിച്ച് വിട്ടുവീഴ്ചയ്ക്ക് തയാറാകും. വിട്ടുമാറാത്ത അസുഖത്തിന് വിദഗ്ധ ചികിത്സ ലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. 

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

പ്രശസ്തിയും പ്രവർത്തനക്ഷമതയും പദവിയും വർധിക്കും. തൊഴിൽമേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ അവലംബിക്കും. ഈശ്വരപ്രാർഥനകളാൽ ആഗ്രഹസാഫല്യമുണ്ടാകും. പണം കടം കൊടുക്കരുത്. സജീവ സാന്നിധ്യത്താൽ സർവകാര്യ വിജയമുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനിടവരും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും.

English Summary : Bi Weekly Star Prediction by Kanippayyur / 2022 May 14 to 27

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA