ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ ?
  • 2022 മേയ് 15 മുതൽ 21 വരെയുള്ള നക്ഷത്രഫലം
weekly-horoscope-kanippayyur
SHARE

അശ്വതി   

ആശ്രയിച്ചു വരുന്നവർക്കു സാമ്പത്തികസഹായം നൽകാൻ കഴിയാതെ വന്നേക്കാം. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കുവാനിടവരും.

ഭരണി   

സൗഹൃദ സംഭാഷണത്തിൽ പുതിയ ഗൃഹം വാങ്ങുവാനുള്ള ആശയമുദിക്കും. ഔദ്യോഗികമായി യാത്രകളും ചർച്ചകളും ആവശ്യമായിവരും. ആധ്യാത്മികാത്മീയ പ്രവൃത്തികളിൽ താൽപര്യം വർധിക്കും.

കാർത്തിക   

ദാമ്പത്യ ഐക്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്തു പട്ടണത്തിലേക്കു താമസം മാറുവാനിടവരും. പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം വർധിക്കും.

രോഹിണി   

പുതിയ വ്യാപാര വ്യവസായം തുടങ്ങുന്നതിനായി വിദഗ്ധ നിർദേശം തേടും. ഔദ്യോഗികമായി ദൂരയാത്രകൾ വേണ്ടിവരും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും.

മകയിരം   

വാഹനം മാറ്റിവാങ്ങുവാനിടവരും. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിതസമയത്തു പൂർത്തീകരിക്കുവാൻ സാധിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.

തിരുവാതിര   

പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. കലാകായിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. കുടുംബബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും.

പുണർതം   

ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ സാമ്പത്തിക ആവശ്യത്തിനായി സുഹൃത്തിനെ ആശ്രയിക്കും. ഭാര്യാഭർതൃ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.

പൂയം   

പൊതുജനാവശ്യത്തിനായി ജനപ്രതിനിധിയെ കാണുവാനിടവരും. അത്യധ്വാനത്താൽ അവധിയെടുക്കുവാനിടവരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും.

ആയില്യം   

ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. സഹൃദയസദസ്സിൽ ആശംസാവചനങ്ങൾ കേൾക്കുവാനിടവരും.

മകം   

പരീക്ഷയിൽ വിജയശതമാനം കുറഞ്ഞതിനാൽ മനോവിഷമം തോന്നും. കലാകായിക മത്സരങ്ങളിൽ പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. ബന്ധുക്കളുടെ പരിശ്രമത്താൽ വിവാഹത്തിനു തീരുമാനമാകും.

പൂരം   

ആരോഗ്യം തൃപ്തികരമായിരിക്കും. വസ്തു–വാഹന ക്രയവിക്രയങ്ങളിൽ ലാഭവിഹിതം കുറയും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ദൂരദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നു പഠനമാരംഭിക്കും.

ഉത്രം   

ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. വർഷങ്ങളായി ശ്രമിച്ചുവരുന്ന വിവാഹത്തിനു തീരുമാനമാകും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കും.

അത്തം   

കലാകായിക മത്സരങ്ങളിൽ പ്രഥമസ്ഥാനം നിലനിർത്തും. അവധിയെടുത്ത് ആരാധനാലയ ദർശനം നടത്തുവാനിടവരും. അശരണരായവർക്കു സാമ്പത്തികസഹായം നൽകുവാനിടവരും.

ചിത്തിര   

സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുവാനിടവരും. വ്യാപാര വ്യവസായങ്ങളുടെ വിപുലീകരണത്തിനായി ഭൂമി വാങ്ങുവാനിടവരും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും.

ചോതി   

വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും കടം വാങ്ങിയ സംഖ്യ തിരിച്ചടയ്ക്കുവാൻ ഉപയോഗിക്കുന്നതിനാൽ മനസ്സമാധാനം കൈവരും. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിതസമയത്തു പൂർത്തീകരിക്കുന്നതിനാൽ പുതിയ കരാർ ജോലികൾ ലഭിക്കും.

വിശാഖം   

വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും. സഹകരണ പ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകും.

അനിഴം   

കരാർ ജോലികൾ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിച്ചതിനാൽ ലാഭവിഹിതം വർധിക്കും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും.

തൃക്കേട്ട   

അനാഥർക്ക് അന്ന വസ്ത്രാദികൾ നൽകുവാനിടവരും. കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങുവാനിടവരും.

മൂലം   

ആരോഗ്യപുഷ്ടിയും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഭാര്യാഭർതൃ ഐക്യതയും ഉണ്ടാകും. ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങുവാനിടവരും. പണം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വളരെ ശ്രദ്ധ വേണം.

പൂരാടം   

പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചതിനാൽ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. വ്യാപാര വ്യവസായങ്ങളിൽ സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.

ഉത്രാടം   

സുഹൃത്‌സഹായത്താൽ വിവാഹത്തിനു തീരുമാനമാകും. കക്ഷി രാഷ്ട്രീയ പ്രവൃത്തികൾ ഉപേക്ഷിച്ചു പാരമ്പര്യപ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാർഷികവിളകളിൽ നിന്ന് ആദായം വർധിക്കും.

തിരുവോണം  

 നിലവിലുള്ള ഭൂമി വിൽപന ചെയ്തു പട്ടണത്തിൽ ഗൃഹം വാങ്ങുവാനിടവരും. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ആവശ്യമായി വരും.

അവിട്ടം  

 വസ്തു–വാഹന ക്രയവിക്രയങ്ങളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. സുഹൃത്തിന്റെ വിവാഹത്തിനു സജീവസാന്നിധ്യം വേണ്ടിവരും. മധ്യസ്ഥർ മുഖാന്തരം കുടുംബത്തിലെ തർക്കം പരിഹരിക്കുവാൻ സാധിക്കും.

ചതയം   

വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനായി ഭൂമി വാങ്ങുവാനിടവരും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ഐക്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പൂരുരുട്ടാതി   

വാഹനം മാറ്റിവാങ്ങുവാനിടവരും. സുഹൃത്‌സഹായത്താൽ ഉദ്യോഗത്തിനു സാധ്യത തെളിയും. സ്ഥാപിത വ്യക്തിതാൽപര്യ പ്രകാരം പ്രവർത്തിച്ചാൽ അബദ്ധമാകും.

ഉത്തൃട്ടാതി   

വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല ഫലം ലഭിക്കും. സുഹൃത്‌സഹായത്താൽ വിവാഹത്തിനു തീരുമാനമാകും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരികെ ലഭിക്കും.

രേവതി   

ഭാര്യാഭർതൃ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും. വളരെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കുവാനിടവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA