ADVERTISEMENT

അശ്വതി    

എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുന്നതിനാൽ വിപരീതസാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും. വ്യക്തമായ ദിശാബോധത്തോടുകൂടി ആത്മാർഥമായി അഹോരാത്രം പ്രയത്നിക്കുന്നതിനാൽ വിജയം ഉറപ്പിക്കാം. 

 

ഭരണി    

അറിവുള്ള കാര്യങ്ങളാണെങ്കിൽ പോലും പ്രായോഗിക വശവും പൊതുജനാവശ്യവും ചിന്തിച്ചു മാത്രമേ പുതിയ ഏതു മേഖലയിലും പ്രവർത്തനം ആരംഭിക്കാവൂ. വേർപിരിഞ്ഞു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ പരിശ്രമം നടത്തും. 

 

കാർത്തിക   

വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകുവാനിടയുണ്ട്. ഉത്തരവാദിത്തത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികളിൽ പ്രതീക്ഷിച്ചതിലുപരി വിജയം നേടാൻ സാധ്യതയുണ്ട്. 

 

രോഹിണി    

ശരീരത്തിന്റെ ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കും. പ്രകൃതിദത്തമായ ഔഷധങ്ങൾ സ്വീകരിക്കുവാനിടയുണ്ട്. ദുശ്ശീലങ്ങൾ ഒഴിവാക്കുന്നത് ദേഹത്തിന്റെ പ്രതിരോധശക്തി വർധിക്കാൻ കാരണമാകും. 

 

മകയിരം   

ശ്രമകരമായ കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നതിനാൽ ആശ്വാസവും സമാധാനവും തോന്നും. ഉദ്യോഗത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരാൻ സാധിക്കും. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. 

 

തിരുവാതിര    

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹകരിക്കുന്നതിനാൽ മനസ്സമാധാനം ഉണ്ടാകും. സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായ കർമമേഖലകൾക്ക് തുടക്കം കുറിക്കുവാനുള്ള അവസരം വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. 

 

പുണർതം   

തൊഴിൽ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുത്തുവാനിടവരും. സർവസ്വാതന്ത്ര്യത്തോടുകൂടി സാമ്പത്തിക വിഭാഗത്തെപ്പറ്റി ചിന്തിക്കാതെ പ്രവർത്തിക്കുവാനുള്ള അവസരം വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. 

 

പൂയം    

പുതിയ കരാറുജോലികളിൽ ഒപ്പുവക്കുവാനിടവരും. ഫലപ്രദമായ ആശയങ്ങൾ സ്വീകരിച്ച് വ്യാപാര വ്യവസായ മേഖലകളിൽ അവലംബിക്കാനുള്ള സാധ്യത കൂടി കാണുന്നുണ്ട്.

 

ആയില്യം   

കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവൃത്തി മേഖലകളിൽ സജീവമാകുന്നതിനാൽ ക്രമാനുഗതമായ പുരോഗതി അനുഭവപ്പെടും. സുഹൃത്തുക്കളുമായി ചേർന്ന് കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കും. 

 

മകം    

ശരീരസുഖം കുറയുന്നതിനാൽ വിദഗ്ധ പരിശോധനക്ക് വിധേയനാകും. യോഗയും പ്രാണായാമവും പ്രകൃതിഭക്ഷണരീതിയും അവലംബിക്കുന്നത് ഭാവിയിലേക്കു ഗുണകരമായിത്തീരും. 

 

പൂരം   

വിദേശത്തുള്ളവർക്ക് ഉദ്യോഗനഷ്ടത്തിന് സാധ്യതയുണ്ട്. പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്നതിനാൽ കുടുംബകാര്യങ്ങള്‍ മാതാപിതാക്കളെ ഏൽപ്പിക്കുവാനിടവരും. 

 

ഉത്രം   

അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും സാധ്യമാകുന്നതിനാൽ ആശ്വാസമാകും. തൊഴിലന്വേഷകർക്ക് അറിവും കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും കൃത്യമായ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കാത്തതിനാൽ പല നല്ല അവസരങ്ങളും നഷ്ടപ്പെടുവാനിടയുണ്ട്. 

 

അത്തം    

പ്രകൃതിജീവന ഔഷധങ്ങൾ സ്വീകരിക്കുന്നതിനാൽ പ്രതിരോധശക്തി വർധിക്കും. വിദേശത്തുള്ളവർക്ക് ചെലവ് വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിൽ പാർപ്പിക്കേണ്ട സാഹചര്യം വന്നു ചേരും. 

 

ചിത്തിര    

വ്യായാമവും പ്രകൃതിജീവന ഔഷധരീതിയും ശീലമാക്കും. കുടുംബബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുവാനിടയുണ്ട്. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നു ചേരുവാനും പരീക്ഷകളിൽ തൃപ്തിയായ രീതിയിൽ അവതരിപ്പിക്കുവാനും സാധിക്കും. 

 

ചോതി   

ഈശ്വരപ്രാർഥനകളാൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ അനുകൂലമാകും. കുടുംബജീവിതത്തിൽ യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിക്കുന്നതിനാൽ ദാമ്പത്യ സൗഖ്യവും ആശ്വാസവും മനസ്സന്തോഷവും ഉണ്ടാകും. 

 

വിശാഖം   

വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നു വരും. കാർഷികമേഖലയിൽ ആദായം കൂടും. സമാനമനസ്കരുമായി ചേർന്ന് കൃഷി വിപുലപ്പെടുത്തുവാനും തീരുമാനിക്കും. 

 

അനിഴം   

ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആദരങ്ങൾക്കു വഴിയൊരുക്കും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി കൈകാര്യം ചെയ്യുന്നതിനാൽ ആത്മവിശ്വാസം കൂടും. 

 

തൃക്കേട്ട    

തീരുമാനങ്ങളിലെ ഔചിത്യം സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാക്കും. പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസവും സമാധാനവും ഉണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയുള്ള സമീപനത്താൽ വിജയം നേടും. 

 

മൂലം    

ശ്രമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് അന്തിമമായി വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിട വരും. ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും. 

 

പൂരാടം   

വ്യത്യസ്തമായ പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യമുണ്ടാകുവാനിടയുണ്ട്. സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളാൽ നല്ല പേരു നിലനിൽക്കും. പരമപ്രധാനമായ കാര്യങ്ങൾ അതിന്റെ മൂല്യങ്ങളോടു കൂടി ചെയ്യും. 

 

ഉത്രാടം   

സാഹചര്യങ്ങൾക്കനുസരിച്ചു ഗൃഹത്തിൽ ഇരുന്നു ചെയ്യാവുന്ന പ്രവൃത്തികളിൽ ഏർപ്പെടും. നടപടിക്രമങ്ങളിൽ കൃത്യതപാലിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനപ്രീതിയും കൂടും. 

 

തിരുവോണം   

അഭിപ്രായ സമന്വയ ചർച്ചകളിൽ അനുകൂലമായ വിജയം കൈവരിക്കും. മക്കൾക്ക് ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യം അനുഭവപ്പെടും. 

 

അവിട്ടം   

ആത്മാർഥമായ പ്രവർത്തനങ്ങളാൽ അനിഷ്ടാവസ്ഥകളെ അതിജീവിക്കാൻ കഴിയും. ഔദ്യോഗികമായി മാസങ്ങളോളം ഗൃഹത്തിൽ നിന്നും വിട്ടു നിന്ന് ജോലി ചെയ്യേണ്ടി വരും. വിദേശത്ത് ഉദ്യോഗം നഷ്ടപ്പെടുന്നവർക്കു ജോലി ലഭിക്കും. 

 

ചതയം   

ഉത്തേജന മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിജീവന ഔഷധരീതികൾ അവലംബിക്കും. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവക്ക് പ്രാധാന്യം നൽകും. അപൂർവമായ ദുഃസ്വപ്നദർശനത്താൽ ആധി അനുഭവപ്പെടും. 

 

പൂരുരുട്ടാതി   

ബന്ധുക്കള്‍ക്കിടയിലുള്ള തർക്കത്തിൽ ഇടപെടേണ്ടി വരും. നിഷ്പക്ഷ മനോഭാവം സ്വീകരിക്കുന്നതാണ് നല്ലത്. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. 

 

ഉത്ത‌ൃട്ടാതി    

ഗഹനമായ വിഷയങ്ങൾ ലളിതമായി ചെയ്തു തീർക്കുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. അസുഖമുണ്ടോ എന്ന അനാവശ്യ ചിന്തകൾ ഒഴിവാക്കി പുതിയ കർമമണ്ഡലങ്ങളിൽ വ്യാപൃതനാകുന്നതിനാൽ ആശ്വാസമുണ്ടാകും. 

 

രേവതി    

തീർഥയാത്രകൾക്ക് വേണ്ടതായ ഏർപ്പാടുകൾ ചെയ്യുവാനിടവരും. വ്യവഹാരത്തിൽ വിജയം കൈവരിക്കും. പൂർവിക സ്വത്ത് സ്വന്തമാകും. മാർഗതടസ്സങ്ങൾ നീങ്ങി സർവകാര്യവിജയം നേടും.

 

English Summary : Monthly Star Prediction in Karkidakam by Kanippayyur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com