മൂന്നു കൂറുകാർക്ക് ഇത് ഭാഗ്യമാസം, ഇരട്ടിനേട്ടം; 2022 ഓഗസ്റ്റ് മാസഫലം ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • 2022 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ ?
monthly-prediction-in-august-2022
Photo Credit : Carlos Amarillo / Shutterstock.com
SHARE

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

ഗുണദോഷ സമ്മിശ്രമായ മാസമാണിത്. പ്രവർത്തന മേഖലയിൽ അനുകൂലമായ മാറ്റം ഉണ്ടാകും. വരുമാനം മെച്ചപ്പെടും. വീട് വിട്ട് കഴിയേണ്ടി വരാം. ആരോഗ്യം തൃപ്തികരമാണ്. മക്കളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

പലകാര്യങ്ങൾക്കും ഇതൊരു ഗുണകരമായ മാസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതുതായി  ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ഭൂമി വാങ്ങാൻ അനുകൂലമായ സമയമാണ്. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പങ്കാളിയുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. കലാമത്സരങ്ങളിൽ ശോഭിക്കാൻ സാധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പല കാര്യങ്ങൾക്കും തടസം നേരിടും. പ്രാർഥനകൾ മുടങ്ങാതെ ചെയ്യുക. 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

പൊതുവേ ദൈവാധീനമുള്ള കാലമാണ്. ഉല്ലാസയാത്രയിൽ പങ്കു ചേരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴിയും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം) 

നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂർത്തിയാക്കാൻ കഴിയും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. വരുമാനം മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. പ്രവേശന പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം) 

പല ആഗ്രഹങ്ങളും നിറവേറാൻ സാധിക്കുന്ന കാലമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. മികച്ച പ്രവര്‍ത്തനത്തിനുളള അംഗീകാരം ലഭിക്കും. യാത്രകൾ ഗുണകരമാകും. വരുമാനം മെച്ചപ്പെടും. ബിസിനസ്സ് കൂടുതൽ ലാഭകരമാകും. വിദ്യാർഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരി പഠനം സാധ്യമാകും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവാനും സാധ്യത കാണുന്നു. ധാരാളം യാത്രകൾ ആവശ്യമായി വരും. അമ്മയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. ആരോപണങ്ങൾ കേൾക്കാൻ ഇടയാകും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) 

തൊഴിൽരംഗത്ത് ഗുണകരമായ പല മാറ്റങ്ങളും ദൃശ്യമാകും. ആരോഗ്യനില തൃപ്തികരമാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തികനില ഭദ്രമാണ്. സ്വർണ്ണാഭരണങ്ങളും മറ്റും സമ്പാദിക്കാൻ സാധിക്കും. അന്യനാട്ടിൽ കഴിഞ്ഞിരുന്ന മക്കൾ മടങ്ങിയെത്താൻ ഇടയുണ്ട്. യാത്രകൾ ഗുണകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) 

മാസാദ്യം അത്ര ഗുണകരമായിരിക്കില്ല. ചില തടസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ രണ്ടാം പകുതി കൂടുതൽ ഗുണകരമായിരിക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തിക നിലയിൽ പരോഗതി ഉണ്ടാകും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത ഉണ്ട്.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതിഭാഗം) 

കുടുംബ ജീവിതം സമാധാനം നിറഞ്ഞതാകും. പുതിയ സംരംഭങ്ങൾ വിജയിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉ ണ്ടാകും. സാമ്പത്തികഞെരുക്കത്തിനും സാധ്യതകാണുന്നു. പൊതുവേ അലസത തോന്നുന്ന സമയമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം) 

വീട് നിർമിക്കാനായി ഭൂമി വാങ്ങാൻ സാധിക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കും. നിസ്സാര രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി) 

ബന്ധുക്കളുടെ സഹായം ലഭിക്കും വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും. സാമ്പത്തിക നില ഭദ്രമായി തുടരും. പഴയ സൗഹൃദങ്ങൾ പുനസ്ഥാപിക്കും. പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനവും പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

English Summary : Monthly Prediction in August 2022 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}