ഓഗസ്റ്റിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക,രോഹിണി

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക, രോഹിണി നക്ഷത്രക്കാർക്ക്‌ ഓഗസ്റ്റ് മാസം എങ്ങനെ?
ashwathi-bharani-karthika-rohini-monthly-prediction
SHARE

അശ്വതി

വിവിധങ്ങളായ കർമമേഖലകളിൽ ഏർപെടാനുള്ള അവസരം വന്നു ചേരും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. അധികാരപരിധി വർധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു ലഭിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

ഭരണി

തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും പുനരാരംഭിക്കും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ജീവിതനിലവാരം വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഭൂമി ക്രയവിക്രയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും.  ഔദ്യോഗിക മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക

ഏറ്റെടുത്ത കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. കാർഷിക മേഖലകളിൽ നിന്നു ആദായം വർധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വാഹനം, ഭൂമി എന്നിവ വാങ്ങുന്നതിനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. 

രോഹിണി

ഏറ്റെടുക്കുന്ന പദ്ധതികളിൽ വിജയം കൈവരിക്കും. വിദ്യാര്‍ഥികൾക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ഗഹനമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കും. കല, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ അവസരങ്ങൾ വന്നു ചേരുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur August 2022 / Ashwathy, Bharani , Karthika , Rohini

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}