ഓഗസ്റ്റിലെ സമ്പൂർണ നക്ഷത്രഫലം ; ആയില്യം ,മകം, പൂരം , ഉത്രം

HIGHLIGHTS
  • ആയില്യം ,മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ ഓഗസ്റ്റ് മാസം എങ്ങനെ?
ayilyam-makam-pooram-uthram-monthly-prediction
SHARE

ആയില്യം

പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് സമയം അനുകൂലമായിത്തീരും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അന്യദേശ യാത്രയ്ക്കുള്ള അവസരം വന്നു ചേരാം. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. കർമമണ്ഡലങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ ലക്ഷ്യപ്രാപ്തിയിലെത്തിച്ചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

മകം

മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളിലും കൂടുതൽ പ്രയത്നം വേണ്ടി വരാം. പുണ്യതീർഥ ഉല്ലാസയാത്രകൾക്ക് അവസരം വന്നു ചേരാം. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. സന്ധി സംഭാഷണത്തില്‍ വിജയം കൈവരിക്കും. പദ്ധതി സമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അവസരം വന്നു ചേരുവാനും മകം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

പൂരം

നിശ്ചയിച്ചുറപ്പിച്ച പല കാര്യങ്ങൾക്കും വ്യതിചലനം വന്നു ചേരും. ഔദ്യോഗികരംഗത്ത് ചുമതലകൾ വർധിക്കും. വ്യാപാരമേഖലകളിൽ കൂടുതൽ പ്രയത്നം വേണ്ടി വരും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസം തോന്നും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വരവും ചെലവും തുല്യമായിരിക്കും. വാഹനം മാറ്റി വാങ്ങുന്നതിനുള്ള തീരുമാനം കൈക്കൊള്ളുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

ഉത്രം

തൊഴിൽ മേഖലകളിൽ ബുദ്ധിമുട്ടുകൾ വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ആത്മവിശ്വാസം വർധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കും. കല, സാഹിത്യം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ വന്നു ചേരും. കാർഷികമേഖലകളിൽ ആദായം വർധിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur August 2022 / Ayilyam, Makam, Pooram, Uthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}