ഓഗസ്റ്റിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര, ചോതി, വിശാഖം

HIGHLIGHTS
  • അത്തം, ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്ക്‌ ഓഗസ്റ്റ് മാസം എങ്ങനെ?
atham-chithira-chothi-vishakam-monthly-prediction-august-2022
SHARE

അത്തം

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള യോഗം കാണുന്നു. വിദേശയാത്രയ്ക്കുള്ള അവസരം വന്നു ചേരും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. ശുഭാപ്തി വിശ്വാസത്തോെട ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

 ചിത്തിര

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. കല, സാഹിത്യം തുടങ്ങിയ മേഖലയിലുള്ളവർക്ക് ക്രമാനുഗതമായ പുരോഗതി വന്നു ചേരുന്നതിനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

ചോതി 

നിർത്തിവച്ച പല പദ്ധതികളും പുനരാരംഭിക്കും. കുടുംബജീവിതത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കും. അശരണർക്ക് അഭയം നൽകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിലവസരം വന്നു ചേരും. പദ്ധതി സമര്‍പ്പണത്തിൽ വിജയം കൈവരിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

വിശാഖം

ഔദ്യോഗിക മേഖലയിൽ നിരവധി കാര്യങ്ങൾ ഏറ്റെടുക്കേണ്ടതിനാൽ സഹപ്രവർത്തരുടെ സഹായം സ്വീകരിക്കേണ്ടി വന്നേക്കാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പുതിയ വ്യാപാര വിപണന വിതരണ മേഖലകൾക്ക് തുടക്കം കുറിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur August 2022 / Atham, Chithira, Chothi, Vishakam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}