ഇന്നത്തെ നക്ഷത്രഫലം : Horoscope Today, August 06, 2022

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
Saturday
SHARE

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ആരോഗ്യം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു.

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) 

കാര്യവിജയം, അംഗീകാരം, മത്സരവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. 

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം ഇവ കാണുന്നു.

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, ഉദരവൈഷമ്യം, മനഃപ്രയാസം, കലഹം ഇവ കാണുന്നു.

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു.

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, തർക്കം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഉത്സാഹം, സ്ഥാനലാഭം ഇവ കാണുന്നു.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, സൽക്കാരയോഗം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, കലഹം, മനഃപ്രയാസം ഇവ കാണുന്നു.

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ചെലവ്, അലച്ചിൽ, അപകടഭീതി, നഷ്ടം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, സമ്മാനലാഭം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു.

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം, പ്രവർത്തനമാന്ദ്യം, ഇച്ഛാഭംഗം, അലച്ചിൽ ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. 

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)  

കാര്യതടസ്സം, നഷ്ടം, ഇച്ഛാഭംഗം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

English Summary :Saturday / Daily Prediction by G. Jayachandra Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}