ഓഗസ്റ്റിലെ സമ്പൂർണ നക്ഷത്രഫലം ; ഉത്രാടം, തിരുവോണം, അവിട്ടം , ചതയം

HIGHLIGHTS
  • ഉത്രാടം, തിരുവോണം, അവിട്ടം , ചതയം നക്ഷത്രക്കാർക്ക്‌ ഓഗസ്റ്റ് മാസം എങ്ങനെ?
uthrdam-thiruvonam-avittam-chathayam-monthly-prediction
SHARE

ഉത്രാടം

ഔദ്യോഗികമേഖലകളിൽ ചുമതലകൾ വർധിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറുന്നത് ഗുണകരമാകും. വേണ്ടപ്പെട്ടവരുടെ അകാലവിയോഗത്തിൽ അതീവ ദുഃഖം അനുഭവപ്പെടാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

തിരുവോണം

അനായാസേന ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ പോലും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും. പണം കടംകൊടുത്തുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഒഴിവാക്കുക. സംയുക്തസംരംഭങ്ങളിൽ പിന്മാറുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

അവിട്ടം

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിലാക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ വിജയം വന്നു ചേരും. കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും വന്നു ചേരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

ചതയം

മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ തൊഴിൽ രംഗത്ത് ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിന് വഴിതെളിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur August 2022 / Uthradam , Thiruvonam , Avittam , Chathayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}