2022 ഓഗസ്റ്റ് രണ്ടാം വാരം നിങ്ങൾക്കെങ്ങനെ ?

SHARE

2022 ഓഗസ്റ്റ് 07 മുതൽ 13 വരെയുള്ള ദിവസങ്ങളിലെ 12 കൂറുകാരുടെയും ഫലങ്ങൾ

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

മേടകൂടുകാർക്ക് ഓഗസ്റ്റ് മാസത്തിലെ രണ്ടാം വാരത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും ഗൃഹം, ആഡംബര വാഹനം വാങ്ങുന്നതിനും അമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടിയോ ധനം മുടക്കേണ്ട അവസ്ഥ ഉണ്ടാവും. ഇതിനെല്ലാം പണം മുടക്കുന്നുണ്ടെങ്കിലും അതിൽ എല്ലാം ഒരു ലാഭം ലഭിക്കുന്നതാണ്. കുടുംബത്ത് സുഖവും സമാധാനവും ധനനേട്ടത്തിനും വഴിയൊരുങ്ങും. എല്ലാവിധ നേട്ടങ്ങളും വന്നുചേരും. എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. വാരമധ്യത്തിനുശേഷം കുടുംബത്തുള്ള വരുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്കും സാധ്യത കാണുന്നുണ്ട്. ധാരാളം യാത്രകളും കുടുംബക്കാരുമായി അകന്നു താമസിക്കേണ്ട അവസ്ഥകളും വന്നു ചേരാം. സുഹൃത്തുക്കളെ കൊണ്ടു പല ക്ലേശങ്ങൾ വന്നുപെടാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വാരത്തിന്റെ ആദ്യമായിരിക്കും. കൂടുതൽ മെച്ചം. ശിവപ്രീതി,സുബ്രഹ്മണ്യപ്രീതി, പഞ്ചാക്ഷരിജപവും നിത്യവും വിഷ്ണു സഹസ്രനാമം ജപിക്കുകയും വേണം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ നല്ല ഫലങ്ങളാണ് കാത്തിരിക്കുന്നത്. മനസുഖം, രോഗശമനം, ശത്രുപരാജയം, അപ്രതീക്ഷിത ധനാഗമനം, എല്ലാവരും ബഹുമാനിക്കപ്പെടുന്ന അവസ്ഥ, സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കാനും മക്കളെ കൊണ്ട് നേട്ടങ്ങളും സന്തോഷങ്ങളും ഉണ്ടാവുന്നതാണ് . ബന്ധുക്കളുമായിട്ട് നല്ല ബന്ധം, കുടുംബസുഖം, ധനധാന്യാധി നേട്ടങ്ങളും ലഭിക്കുന്നതാണ്.  തൊഴിൽമാറ്റവും സാധ്യമാകും. ദൈവാധീനത്തിനായി അയ്യപ്പസ്വാമിക്ക് എള്ളുതിരി, നീരാഞ്ജനം , ശിവന് ധാര , കൂവളമാല , ദേവീ ക്ഷേത്രത്തിൽ കടുംപായസം രക്തപുഷ്പാഞ്ജലി, സർപ്പ പൂജ എന്നിവയും സമർപ്പിക്കുക.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുന കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യ ദിനങ്ങൾ കൂടുതൽ മെച്ചം ആയിരിക്കും. ധന നേട്ടം, കാര്യവിജയം, ആരോഗ്യം, പ്രശസ്തി, സുഖപ്രാപ്തി, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അവസ്ഥ, വസ്ത്രാ ഭരണാധി ലാഭം എന്നിവ ഫലങ്ങളാണ്. വ്യാപാരികൾക്കും പുരോഗതി ദൃശ്യമാകും. എന്നാൽ അധിക ചിലവുകൾ മനപ്രയാസങ്ങളും ഉണ്ടാക്കാം. ചില ആളുകളുമായി സംസർഗം വന്നു ചേരുകയും ചതിവുകൾ പറ്റാനും ഇടയുണ്ട്. വാരാന്ത്യത്തിൽ ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ ക്ലേശങ്ങൾ, അധികാരികളുടെ അപ്രീതി, രോഗാവസ്ഥകൾ എന്നിവ വന്നുപെടാനും സാധ്യതയുണ്ട്. ദൈവാധീനത്തിനായി ദേവിക്ക് കടുംപായസം, രക്തപുഷ്പാഞ്ജലി, ശ്രീകൃഷ്ണസ്വാമിക്ക് രാജഗോപാലാർച്ചന, ഹനൂമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുകയും ഗണപതി പ്രീതി നേടിയെടുക്കുകയും ചെയ്യുക.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ധനനേട്ടം വസത്രാഭരണാദി നേട്ടം, സുഖം സമാധാനം എന്നിവയും ഫലങ്ങളാണ്. ഈ വാരത്തിന്റെ അന്ത്യത്തിൽ ആയിരിക്കും കൂടുതൽ ഗുണപ്രദം. ഭൂമി വാങ്ങാനുള്ള കാര്യങ്ങൾക്ക് ഒരു പോസിറ്റീവ് സ്റ്റെപ്പ് എടുക്കാനും സാധിക്കും എന്നാൽ ഉദരരോഗം, നേത്രരോഗം, ധനനഷ്ടം, സന്താനങ്ങളെ കൊണ്ട് മനക്ലേശം, ശത്രുക്ലേശം, തൊഴിലിൽ ചില വിഷമതകൾ, ബന്ധുക്കളുമായി അഭിപ്രായ  വ്യത്യാസങ്ങൾ,ചില ചതിവുകൾ പറ്റാനും സാധ്യത കാണുന്നു. ശനി ഗായത്രി ജപം, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, സർപ്പ പൂജ, ഗണപതി പ്രീതി, ശിവനു ധാര എന്നിവയും സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുക.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ചിങ്ങകൂറുകാർക്ക് ഈ വാരത്തിൽ ധനനേട്ടം സന്താനങ്ങൾ മുഖേന സന്തോഷം സ്ഥാനമാന നേട്ടം, ഗൃഹം, വാഹനം, ഭൂമി ലാഭം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ദൂരദേശ യാത്ര, സ്ഥാനമാറ്റം എന്നിവയ്ക്കും സാധ്യത കാണുന്നുണ്ട്. പൊതുവേ ദൈവാധീനം നേടിയെടുത്തേ മതിയാവൂ എന്ന് പറയേണ്ടിയിരിക്കുന്നു. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും എല്ലാത്തിനും തടസ്സങ്ങൾ അല്ലെങ്കിൽ താമസം നേരിടുന്ന അവസ്ഥ ഉണ്ടാവും. സംസാരം മൂലം ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. ശിവനു ധാര, കൂവള മാല, പഞ്ചാക്ഷരി ജപം,ദേവിക്ക് നെയ്‌വിളക്ക്, രക്തപുഷ്പാഞ്ജലി, ശ്രീകൃഷ്ണസ്വാമിക്ക് രാജഗോപാല അർച്ചന, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനൂമൽ സ്വാമിക്ക് വെറ്റില മാല, സർപ്പ പൂജ, എന്നിവയും അനിവാര്യമാണ്.

കന്നിക്കൂറ് (ഉത്രം 3/4,  അത്തം, ചിത്തിര 1/2):

 ന്നിക്കൂർകാർക്ക് തീർത്തും ദൈവാനുഗ്രഹം ഉള്ള സമയകാലമാണ്. അർഹിക്കുന്ന അംഗീകാരം, ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം,വസ്തു, വാഹനം എന്നിവ വാങ്ങാനും സാഹചര്യങ്ങൾ ഒരുങ്ങും. ശത്രുക്കൾ തലപൊക്കാതെ നോക്കണം. വിവാഹ കാര്യങ്ങൾ തീരുമാനമാകും. സന്താനസൗഭാഗ്യം, ദാമ്പത്യസൗഖ്യം, ദൂരദേശ യാത്ര, വിദ്യാർത്ഥികൾക്ക് പുരോഗതി, എന്നിവ ദൃശ്യമാകും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഭദ്രകാളി പ്രീതി, നാഗങ്ങൾക്ക് നൂറും പാലും എന്നിവ സമർപ്പിക്കുക.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് പലവിധത്തിലുള്ള വരുമാനമാർഗങ്ങൾ വന്നുചേരും. തടസ്സങ്ങൾ മാറി വന്നു തുടങ്ങിയിട്ടുണ്ട്. മനപ്രയാസങ്ങൾ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം. കോടതി വ്യവഹാരങ്ങൾ, കേസ് എന്നിവ വന്നു പെടാതെ സൂക്ഷിക്കുക. ഭാവിയെ കുറിച്ചുള്ള ചിന്തകൾ മനപ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ശാസ്താപ്രീതി, മഹാവിഷ്ണുപ്രീതി, ദേവീ പ്രീതി, നാഗങ്ങൾക്ക് നൂറും പാലും വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചിക കൂറുകാർക്ക് ഈ വാരത്തിൽ ദൈവാനുഗ്രഹം ഉള്ള സമയമാണ്. ശത്രുനാശം, രോഗശമനം പ്രശസ്തി, സ്ഥാനമാനലാഭം, സുഖം, ബന്ധുസമാഗമം, സന്താനഭാഗ്യം, സന്താനങ്ങൾ മൂലം സന്തോഷം, വിവാഹ കാര്യങ്ങൾക്ക് തീരുമാനമാകാനും കർമ്മക്ലേശം മാറി കിട്ടാനും ധനലാഭം വസ്ത്രധാരണാദി ലാഭം  തുടങ്ങിയ നല്ല അനുഭവങ്ങൾക്ക് സാക്ഷ്യം ആകാം. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. എന്നാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. നേത്രരോഗം ഉദരരോഗം എന്നിവ ക്ലേശിപ്പിക്കാം. ധനക്ലേശത്തിനും മനസമാധാന കുറവിനും അപവാദം കേൾക്കേണ്ട അവസ്ഥയും കുടുംബത്ത് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ശിവപ്രീതി, പഞ്ചാക്ഷരി ജപം, ദേവിക്ക് കടുംപായസം, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം ഹനൂമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4)

ധനുകൂർകാർക്ക് ഈ വാരത്തിൽ ധനനേട്ടം, വസ്ത്രഭരണാദി ലാഭം, പ്രശസ്തി, രോഗമുക്തി, സർവകാര്യ വിജയം, ഉന്നതി, സ്ഥാനമാനലാഭം, സന്താനങ്ങൾ മൂലം സന്തോഷം, സന്താനഭാഗ്യം,  അനുകൂലമായ വിവാഹം,  സുഖങ്ങളും തന്മൂലം ക്ലേശങ്ങൾക്കെല്ലാം അറുതി വരികയും ചെയ്യുന്നതാണ്. പുതിയ തൊഴിൽ ലാഭം, കാര്യവിജയം എന്നിവയും ഫലങ്ങളാണ്. എന്നാൽ ദമ്പതികളുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ, ചില അപവാദങ്ങൾ കേൾക്കേണ്ടി വരിക, അനാവശ്യ ചിലവുകൾ, ബന്ധുക്കളിൽ നിന്നും അകന്നു താമസിക്കാനും സാധ്യതയുണ്ട്. ശിവനു ധാര, കൂവള മാല,സുബ്രഹ്മണ്യപ്രീതി, നാഗങ്ങൾക്ക് നൂറും പാലും,രാമജപവും, വിഷ്ണുസഹസ്രനാമം നിത്യവും ജപിക്കുക.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

മകരക്കൂറുകാർക്ക് ഈ വാരത്തിൽ ദൂരദേശ യാത്ര, മുടങ്ങിക്കിടന്നിരുന്ന വിവാഹം നടക്കാനും ജോലിസ്ഥലത്ത് ക്ലേശങ്ങൾ മാറി കിട്ടുന്നതിനും സന്താനം മൂലം സന്തോഷം അനുഭവിക്കാനും ശത്രു നാശത്തിനും സർവകാര്യ വിജയവും ഉണ്ടാവും. എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പങ്കാളിയുമായും കുടുംബക്കാരുമായും സുഹൃത്തുക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും വിധേന അപമാനം വന്നു പെടാതെ ശ്രദ്ധിക്കണം. ശാസ്താപ്രീതി, ഹനൂമാൻ സ്വാമിക്ക് വെറ്റില മാല, സർപ്പപൂജ, ശിവപ്രീതി, ദേവീ പ്രീതി എന്നിവ നേടിയെടുക്കേണ്ടതാണ്.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 )

ശത്രുനാശം, കാര്യസാധ്യം, രോഗശമനം, ധനനേട്ടം എന്നിവ ഉള്ള സമയം ആണെങ്കിലും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. സ്നേഹിതരുമായിട്ടു അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. കുടുംബത്തുള്ളവർക്ക് ഭക്ഷ്യ വിഷബാധ പോലുള്ള  അസുഖങ്ങൾ വന്നു പെടാതെ നോക്കുക. സ്ഥാനഭ്രംശം ബന്ധുക്ലേശം തുടങ്ങിയവയും കൂടാതെ വിശ്വാസ വഞ്ചനയും അനുഭവപ്പെടാം. ശനി ഗായത്രി  ജപവും ദേവി പ്രീതിയും വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈ വാരത്തിൽ സ്ഥാനമാനലാഭം പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം, തൊഴിൽമാറ്റത്തിനും സാധ്യതയുണ്ട്. സംഭാഷണം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ബന്ധുക്കളും സ്നേഹിതനുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഉറ്റവർക്ക് വേണ്ടി ആശുപത്രി വാസവും പ്രതീക്ഷിക്കാം. ചില രോഗങ്ങളും അലട്ടാൻ സാധ്യതയുണ്ട്. പലവിധ ആശങ്ക ഉണ്ടാകും. ശിവപ്രീതി, ശാസ്താപ്രീതി, ദേവി പ്രീതി, ഗണപതി പ്രീതി, എന്നിവയും നേടിയെടുക്കേണ്ടതാണ്.വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുക.

 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}