ADVERTISEMENT

1198 ചിങ്ങമാസം മുതൽ  കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ‍ 2023 ഓഗസ്റ്റ്  16 വരെയുള്ള കാലയളവിൽ മേടക്കൂറിൽ പെട്ട ‘ഭരണി’ നക്ഷത്രക്കാരുടെ ഫലങ്ങൾ 

 

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഭരണി നക്ഷത്രക്കാർക്ക് വ്യാഴം ലാഭസ്ഥാനത്തു നിന്ന് 12–ാം ഭാവത്തിലേക്ക് മാറിയത്. ഇപ്പോൾ മീനം രാശിയിൽ സ്വക്ഷേത്രബലവാനായി വ്യാഴം നിൽക്കുകയാണല്ലോ. ഏപ്രിൽ മാസത്തിൽ തന്നെ 2 1/2 വർഷക്കാലമായി അനുഭവിച്ചു പോന്ന കണ്ടകശനിയും അവസാനിച്ചു പിന്നീട് ശനി 11 –ലേക്ക് മാറി. എന്നാൽ ഈ വർഷത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ശനി വക്രത്തിലാകയാൽ ശനി 10– ലെന്നുള്ള പോലുള്ള ഫലമാണ് അനുഭവത്തിൽ വരിക. രാശിനാഥനായ ശുക്രനാകട്ടെ ഓരോ രാശിയിലായി മാറി വന്നുകൊണ്ടിരിക്കും. കന്നിയിൽ വരുന്ന കാലഘട്ടത്തിൽ കുറച്ചു പ്രശ്നങ്ങൾ വന്നു പെടാം. 

 

ആദ്യ 6 മാസക്കാലത്തോളം കുറച്ച് വിഷമതകൾ അഭിമുഖീകരിക്കേണ്ടി വരും. കർമതടസ്സങ്ങൾ, കർമരംഗത്ത് ചില അബദ്ധങ്ങൾ തന്മൂലം സഹപ്രവർത്തകർക്ക് ഈർച്ച, മേലധികാരികളിൽ നിന്നും ശാസന എന്നിവ അനുഭവപ്പെടാം. മാനസിക പ്രയാസങ്ങൾ ഉണ്ടാകാം. വരവിനേക്കാൾ അധികരിച്ചു നിൽക്കും ചെലവുകൾ. ദ്രവ്യനാശം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം. ശനി അനുഗ്രഹമായി വന്നു എങ്കിലും വക്രത്തിലാകയാൽ വർഷാദ്യം എല്ലാം മേഖലയിലും ചില വിഷമതകൾ അനുഭവത്തിൽ വരുന്നതാണ്. ബിസിനസ് രംഗത്ത് വിറ്റുവരവ്, ലാഭം എന്നിവ കുറഞ്ഞു നിൽക്കും. എന്നിരുന്നാലും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലായാലും ബിസിനസ് ആയാലും തുടർന്നു മുന്നോട്ട് കൊണ്ടു പോവുക. പാർട്ണർഷിപ് ബിസിനസ് ആയാലും യോജിച്ചു തന്നെ മുന്നോട്ട് കൊണ്ടു പോകുക. 

 

ജനുവരിക്ക് ശേഷം മാറ്റങ്ങൾ കണ്ടു തുടങ്ങുകയും ഏപ്രിൽ മാസത്തിനു ശേഷം പൂർണമായും ഗുണാധിക്യം വന്നു ചേരുന്നതാണ്. വിദ്യാർഥികൾക്കും ഗുണകരമാകും. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാനും വിദേശപഠനവും സാധിക്കും. വിവാഹാലോചനകളും 2023 – ൽ അനുയോജ്യമായവ തന്നെ തീരുമാനമാകാനും വിവാഹം നടന്നു കിട്ടാനുള്ള ഭാഗ്യമുണ്ടാകും. സന്താനഭാഗ്യവും പ്രതീക്ഷിക്കാവുന്ന സമയക്കാലമാണ്. സർക്കാറാനുകൂല്യങ്ങൾ ലഭിക്കും. കീർത്തി, ബഹുമാനം എന്നിവയും ലഭിക്കും. കലാ– കായിക രംഗത്തുള്ളവർക്കും ഗുണപ്രദമാണ്. 

 

വിശദഫലം അറിയാൻ വിഡിയോ കാണാം.

 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

English Summary : 1198 Yearly Prediction for Birth  Star Bharani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com