സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര, ചോതി, വിശാഖം
Mail This Article
അത്തം
പ്രവാസികൾക്ക് ഓണാഘോഷത്തിന് ജന്മനാട്ടിലെത്തിച്ചേരുവാനുള്ള അവസരം വന്നു ചേരും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
ചിത്തിര
പലവിധത്തിലുള്ള മാർഗതടസ്സങ്ങളെ അതിജീവിക്കേണ്ടി വരും. ജോലിഭാരം വർധിക്കും. ഗര്‍ഭിണികൾ ഈ ഒരു മാസം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക ചുമതലകൾ മറ്റൊരാളെ ഏൽപിക്കുന്നത് അബദ്ധമായിത്തീരാൻ സാധ്യത കാണുന്നു. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
ചോതി
മാസത്തിന്റെ ആദ്യ പകുതി അനുകൂലമായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതി ഗുണകരമായിരിക്കില്ല. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വിജ്ഞാനപ്രദമായ വിഷയങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള അവസരം വന്നു ചേരുവാനും ചോതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
വിശാഖം
വ്യാപാരമേഖലയിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കാർഷികമേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറുന്നത് നന്നായിരിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ ആദ്യ പകുതി അനുകൂലം. കലാകായിക രംഗത്തുള്ളവർക്ക് ക്രമാനുഗതമായ പുരോഗതിക്കുള്ള അവസരങ്ങൾ വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
English Summary: Monthly Prediction by Kanippayyur September 2022 / Atham, Chithira, Chothi, Vishakam