ADVERTISEMENT

 

അശ്വതി    

 

ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സഹോദരങ്ങളിൽ‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലിൽ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യയമുണ്ടാകും. 

 

ഭരണി   

ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴിൽ‍പരമായ യാത്രകൾ വേണ്ടിവരും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയിൽ നിന്ന് നേട്ടങ്ങളുണ്ടാകും. 

 

കാർത്തിക     

തൊഴിലിൽ നിന്നുള്ള നേട്ടങ്ങൾ കൈവരിക്കും. പൊതുവിൽ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. സുഹൃത്തുക്കൾ വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളിൽ നേട്ടം. 

 

രോഹിണി     

അലച്ചിൽ വര്‍ധിക്കും. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. 

 

മകയിരം     

ബിസിനസ്സിൽ നിന്നുള്ള  നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകൾ ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും. 

 

തിരുവാതിര     

മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീങ്ങും. ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കും. ശാസ്‌ത്രവിഷയങ്ങളിൽ താൽ‌പര്യം വര്‍ധിക്കും. 

 

പുണർതം      

വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. 

 

പൂയം    

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. മത്സരപ്പരീക്ഷകൾ, ഇന്റര്‍വ്യൂ എന്നിവയിൽ വിജയിക്കുവാൻസാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തിൽ പുരോഗതി. 

 

ആയില്യം      

സന്താനങ്ങളിൽലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ‍ മൂലം ആപത്തിൽ‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരിൽ‍നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങൾ‍ക്ക് ശമനം കണ്ടുതുടങ്ങും. 

 

മകം    

ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയര്‍ന്നവിജയം വിദ്യാഭ്യാസപരമായും തൊഴിൽ‍പരമായും കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളിൽ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും.

 

പൂരം     

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽ‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനിൽ‍ക്കേണ്ടിവന്നേക്കാം. എന്നാൽ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളിൽ വിജയം. തര്‍ക്കങ്ങളിൽ മധ്യസ്‌ഥം വഹിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം. 

 

ഉത്രം    

വിശ്രമം കുറയും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദര്‍ശിക്കും. സന്താനങ്ങൾ‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിതമാകും. 

 

അത്തം      

മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതിൽ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തിൽ വിജയം. നേട്ടങ്ങൾ മനസന്തോഷം നൽ‍കും. ഉത്തരവാദിത്തങ്ങൾ വര്‍ധിച്ചുകൊണ്ടിരിക്കും. 

 

ചിത്തിര     

അനാവശ്യചിന്തകൾ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാൽ കാര്യങ്ങൾ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 

 

ചോതി      

ദാമ്പത്യഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങൾ‍ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും.

   

വിശാഖം     

സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികൾ‍ക്ക് ഉയര്‍ന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്‌ഥലങ്ങൾ സന്ദര്‍ശിക്കും. സഹോദരങ്ങൾ‍ക്കായി പണച്ചെലവുണ്ടാകും. 

 

അനിഴം    

കുടുംബസമേതം യാത്രകൾ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങൾ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. സമ്മാനങ്ങൾ ലഭിക്കുവാൻ ഇടയുള്ള വാരമാണ്. 

 

തൃക്കേട്ട    

അപ്രതീക്ഷിത ചെലവുകൾ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടി വരും. വാഹനയാത്രകൾ‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.

 

മൂലം     

തൊഴിൽ‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും. എങ്കിലും പുതിയ സംരംഭങ്ങളിൽ തടസങ്ങൾ നേരിടാം. യാത്രകൾ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികൾ‍ക്ക് സമയം അനുകൂലമാണ്. താൽ‍ക്കാലിക ജോലി സ്‌ഥിരപ്പെടും. 

 

പൂരാടം       

കുടുംബസുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സത്കാര്യങ്ങൾ‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയിൽ താൽപര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കൾ തിരികെ കിട്ടും. തൊഴിൽ‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 

 

ഉത്രാടം     

തൊഴിൽ‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കൾ‍ വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളിൽ വഴിപാട് കഴിക്കുവാനവസരം. കടങ്ങൾ വീട്ടുവാൻ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. 

 

തിരുവോണം     

മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങൾ‍ക്ക് സാധ്യത. ഭവനമാറ്റത്തിന് സാധ്യത

 

അവിട്ടം     

പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾ‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളിൽ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയിൽ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസിൽ നേട്ടങ്ങൾ. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങൾ ലഭിക്കും. 

 

ചതയം     

സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങൾ ഒന്നൊന്നായി അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. 

 

പൂരുരുട്ടാതി     

ബന്ധുജനങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കിട്ടും. യാത്രകൾ വേണ്ടിവരും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കൾ‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്‌ഥതകൾ ശമിക്കും.

 

ഉത്രട്ടാതി     

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും. എന്നാൽ പണമിടപാടുകളിൽ നഷ്‌ടങ്ങൾ‍ക്കുള്ള സാധ്യതയാണ് നിലനിൽ‍ക്കുന്നത്. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികൾക്ക് പഠനത്തിൽ മികവുപുലര്‍ത്താൻ സാധിക്കും. 

 

രേവതി     

സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാൽ പരിക്കേൽ‍ക്കുവാൻ സാധ്യതയുണ്ട്.

English Summary : Weekly Star Prediction by Sajeev Shastharm / 2022 September 18 to 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com