ADVERTISEMENT

കന്നി ഒന്നു മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

 

 

 

 മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

 

മേടക്കൂറുകാർക്ക് സൂര്യൻ ആറാംഭാവത്തിലും കുജൻ രണ്ടിൽ ബുധൻ ആറിൽ വ്യാഴം പന്ത്രണ്ടിൽ ശുക്രൻ അഞ്ച്, ആറ് ശനി പത്തിൽ രാഹു ജന്മത്തിൽ കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കർമ്മരംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. ആഗ്രഹിച്ച വിവാഹം നടക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തിനും സന്തോഷത്തിനും പാത്രീഭവിക്കാൻ ഇടവരും. ഗൃഹപുനരുദ്ധാരണം നടക്കും. വ്യാപാരരംഗത്ത് വലിയ നേട്ടങ്ങൾ കൈവരും. ദാമ്പത്യ ജീവിതത്തിൽ അകന്നു കഴിഞ്ഞവർ തമ്മിൽ ഒന്നിക്കും. സ്ഥലം, ഇഷ്ടപ്പെട്ട വാഹനം എന്നിവ കൈവരാൻ യോഗം. ചെറിയ രോഗാരിഷ്ടത ശല്യം ചെയ്തേക്കാം.

 

 

 

 ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

 

ഇടവക്കൂറുകാർക്ക് സൂര്യൻ അഞ്ചാം ഭാവത്തിലും കുജൻ ജന്മത്തിൽ ബുധൻ അഞ്ചിൽ വ്യാഴം പതിനൊന്നിൽ ശുക്രൻ നാല്, അഞ്ച് ശനി ഒൻപതിൽ രാഹു പന്ത്രണ്ടിൽ കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അസുഖകരമായ അനുഭവങ്ങൾ ഉണ്ടാകും. അലച്ചിലും, ആരോഗ്യപ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. എങ്കിലും ഈശ്വരാധീനത്താൽ സുഖം പ്രാപിക്കും. എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ സഹായ സഹകരണം ഉണ്ടാവും. ഗൃഹനിർമ്മാണത്തിനായി പണം ചെലവഴിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു പോവാതിരിക്കാൻ നല്ല ശ്രദ്ധ വേണം. ശത്രുക്കളുടെ ശല്യം കൂടും. വിഷസംബന്ധമായ ഭയപ്പാട് ഉണ്ടാകാം. ഈശ്വരാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാവില്ല.

 

 

 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

മിഥുനക്കൂറുകാർക്ക് സൂര്യൻ നാലാം ഭാവത്തിലും, കുജൻ പന്ത്രണ്ടിൽ, ബുധൻ നാലിൽ, വ്യാഴം പത്തിൽ, ശുക്രൻ മൂന്ന്, നാല്, ശനി എട്ടിൽ, രാഹു പതിനൊന്നിൽ, കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുക വഴി കാര്യവിജയം നേടാനാകും. തസ്കര ശല്യത്തിൽ നിന്നും രക്ഷപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകുന്ന കാലമാണെങ്കിലും രോഗദുരിതങ്ങൾ അലട്ടും. പ്രിയപ്പെട്ടവരുടെ ഒത്തുകൂടൽ മനസ്സിന് സന്തോഷം നൽകും. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് ദോഷം വരുത്തി വെയ്ക്കും. ശരീരത്തിൽ മുറിവ്, പൊള്ളൽ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട് ശ്രദ്ധിക്കുക.

 

 

 

 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം) 

 

കർക്കടകക്കൂറുകാർക്ക് സൂര്യൻ മൂന്നാം ഭാവത്തിലും, കുജൻ പതിനൊന്നിൽ, ബുധൻ മൂന്നിൽ, വ്യാഴം ഒൻപതിൽ, ശുക്രൻ രണ്ട്, മൂന്ന് ശനി ഏഴിൽ, രാഹു പത്തിൽ, കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ തടസപ്പെട്ടു കിടന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് വ്യാപാരത്തിൽ ഉണർവ്വ് തോന്നി തുടങ്ങും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഗൃഹം പുതുക്കിപണിയും. വീഴ്ച, ചതവ് വരാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കണം. സന്താനങ്ങൾക്ക് പല തരത്തിലും ഉയർച്ച. പ്രണയം സഫലമാകും. തന്റെ ജോലിയിൽ പ്രമോഷനും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.

 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

 

ചിങ്ങക്കൂറുകാർക്ക് സൂര്യൻ രണ്ടാം ഭാവത്തിലും കുജൻ പത്തിൽ, ബുധൻ രണ്ടിൽ, വ്യാഴം എട്ടിൽ, ശുക്രൻ ഒന്ന്, രണ്ട് ഭാവങ്ങളിൽ, ശനി ആറിൽ, രാഹു ഒൻപതിൽ, കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മുൻകോപം നിയന്ത്രണ വിധേയമാക്കണം. എടുത്തു ചാടിയുള്ള തീരുമാനം പാടില്ല. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. ഉദരസംബന്ധമായ ചില വൈഷമ്യങ്ങൾ ഉണ്ടാവും. അനാവശ്യ യാത്രകൾ കുറക്കണം. ഉന്മേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം. പിതൃസ്വത്തിനു വേണ്ടിയുള്ള തർക്കങ്ങളോ കലഹങ്ങളോ ഉണ്ടാകും.

 

 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

 

കന്നിക്കൂറുകാർക്ക് സൂര്യൻ ജന്മം കുജൻ ഒൻപതിൽ, ബുധൻ ജന്മത്തിൽ, വ്യാഴം ഏഴിൽ, ശുക്രൻ ജന്മം, പന്ത്രണ്ട് ശനി അഞ്ചിൽ, രാഹു എട്ടിൽ, കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കടുത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും തന്മയത്വത്തോടെ എല്ലാത്തിനേയും നേരിടും. ധനനഷ്ടത്തിന് സാധ്യത കാണുന്നു. അൽപം ശാരീരിക അസ്വസ്ഥതകളും മടി പോലുള്ള അവസ്ഥകളുമുണ്ടാകും. പനി പോലുള്ള പകർച്ചവ്യാധികൾ പിടിപ്പെടാൻ സാധ്യത. ശത്രുശല്യം ഏറും. ബന്ധുക്കളുമായും സഹപ്രവർത്തകരുമായും രമ്യതയിൽ വർത്തിക്കുക വഴി ഗുണാനുഭവം ഉണ്ടാകും.

 

 

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

 

തുലാക്കൂറുകാർക്ക് സൂര്യൻ പന്ത്രണ്ടാം ഭാവത്തിലും, കുജൻ എട്ടിൽ, ബുധൻ പന്ത്രണ്ടിൽ, വ്യാഴം ആറിൽ, ശുക്രൻ പതിനൊന്ന്, പന്ത്രണ്ട്, ശനി നാലിൽ, രാഹു ഏഴിൽ, കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മനസ്സ് ഒന്നിലും ഉറയ്ക്കാതെ ചാഞ്ചാടി കളിക്കും. ബന്ധുക്കളുടെ അപ്രീതിക്ക് ഇടയാകുന്ന പ്രവർത്തികളിൽ ഏർപ്പെടും. ധനനഷ്ടം സംഭവിക്കാൻ ഇടയുണ്ട്. പാഴ്ചെലവ് നിയന്ത്രണ വിധേയമാക്കണം. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. വ്യാപാരത്തിലും കൂടുതൽ ശ്രദ്ധിക്കണം. ശുഭാപ്തി വിശ്വാസം വിട്ടുകളയരുത്. ചതിപ്രയോഗങ്ങളിൽ വീണുപോവരുത്. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

 

 

വൃശ്ചികക്കൂറ്  (വിശാഖം 1/4, അനിഴം, തൃക്കേട്ട)

 

വൃശ്ചികക്കൂറുകാർക്ക് സൂര്യൻ പതിനൊന്നിൽ, കുജൻ ഏഴിൽ, ബുധൻ പതിനൊന്നിൽ, വ്യാഴം അഞ്ചിൽ, ശുക്രൻ പത്ത്, പതിനൊന്ന് രാഹു ആറിൽ, കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ എല്ലാ കാര്യങ്ങളിലും അഭിവൃദ്ധി ഉണ്ടാകും. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത സുഖസൗകര്യങ്ങൾ വന്നുചേരും. കർമ്മരംഗത്ത് ഉയർച്ച ഉണ്ടാകും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ സന്തോഷിക്കും. ആരോഗ്യ നില തൃപ്തികരം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

 

ധനുക്കൂറുകാർക്ക് സൂര്യൻ പത്താം ഭാവത്തിലും, കുജൻ ആറിൽ, ബുധൻ പത്തിൽ, വ്യാഴം നാലിൽ, ശുക്രൻ ഒൻപത്, പത്ത്, ശനി രണ്ടിൽ, രാഹു അഞ്ചിൽ, കേതു പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. വീട് പുതുക്കി പണിയും.കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട് ചില കർമ്മങ്ങളിൽ പങ്കെടുക്കും. കിട്ടില്ല എന്നു കരുതിയിരുന്ന ധനം തിരികെ ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. സ്ത്രീകൾ മുഖേന അപമാനത്തിന് സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ പുലർത്തണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക.

 

 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

 

മകരക്കൂറുകാർക്ക് സൂര്യൻ ഒൻപതാം ഭാവത്തിലും, കുജൻ അഞ്ചിൽ, ബുധൻ ഒൻപതിൽ, വ്യാഴം മൂന്നിൽ, ശുക്രൻ എട്ട്, ഒൻപത്, ശനി ജന്മത്തിൽ, രാഹു നാലിൽ, കേതു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ വരവിനേക്കാൾ ചെലവ് വർധിക്കും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്ത് കുഴപ്പത്തിൽ ചെന്നു ചാടും. മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സമ്മർദ്ദത്തിന് ഇടയാക്കും. ആവശ്യമില്ലാത്ത ഭയവും മനഃപ്രയാസവും അനുഭവിക്കും. വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കണം. കഴിവതും യാത്രകൾ കുറക്കുക. നല്ല കാര്യം ചെയ്താലും ആരോപണങ്ങൾ കേൾക്കേണ്ടതായിവരും.

 

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

 

കുംഭക്കൂറുകാർക്ക് സൂര്യൻ എട്ടാം ഭാവത്തിലും, കുജൻ നാലിൽ, ബുധൻ എട്ടിൽ, വ്യാഴം രണ്ടിൽ, ശുക്രൻ ഏഴ്, എട്ട്, ശനി പന്ത്രണ്ടിൽ, രാഹു മൂന്നിൽ, കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഇഷ്ടപ്പെട്ടു ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നു പോലും പുറത്താക്കപ്പെട്ടേക്കാം. മാന്യമായ പ്രവർത്തന രീതി കൈമോശം വന്നേക്കാം. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരാട് അനുഭാവപൂർവ്വം പെരുമാറുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം പുലർത്തുക. ദൂരയാത്ര കരുതലോടെ ചെയ്യുക. രാത്രിയാത്രകൾ കഴിവതും ഒഴിവാക്കുക. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരിക ആണെങ്കിൽ കലഹിക്കാതെ ക്ഷമയോടെ നേരിടണം.

 

 

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) 

 

മീനക്കൂറുകാർക്ക് സൂര്യൻ ഏഴിൽ, കുജൻ മൂന്നിൽ, ബുധൻ ഏഴിൽ, വ്യാഴം ജന്മത്തിൽ, ശുക്രൻ ആറ്, ഏഴ്, ശനി പതിനൊന്നിൽ, രാഹു രണ്ടിൽ, കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അനാവശ്യ വാക്കുതർക്കം മാനസികാസ്വാസ്ഥ്യം വർധിപ്പിക്കും. ഹൃദയസംബദ്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടും. ഉദരരോഗം ബുദ്ധിമുട്ടിക്കും. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. മോശം കൂട്ടുകെട്ടുകളിൽ പെട്ടുപോവാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങൾക്ക് പറ്റിയ സമയമല്ല. വിദ്യാർഥികൾ പഠിത്തത്തിൽ ശ്രദ്ധ കുറയുന്നതുമൂലം അധ്യാപകരുടെ ശിക്ഷ ഏറ്റു വാങ്ങും. ബന്ധുക്കളുടെ അപ്രീതിയ്ക്ക് ഇടയാകുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

 

 

ലേഖിക 

 

ജ്യോതിഷി പ്രഭാസീന, സി.പി. 

 

ഹരിശ്രീ

 

പി.ഒ : മമ്പറം 

 

വഴി : പിണറായി 

 

കണ്ണൂർ ജില്ല 

 

ഫോ: 9961442256 

 

Email ID: prabhaseenacp@gmail.com

English Summary : Monthly Prediction in Kanni 1198 By Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com