ADVERTISEMENT

ഒക്ടോബർ 01 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ

 

 മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)

 

ജീവിതം നല്ല രീതിയിൽ വരാൻ വലിയ പ്രയാസങ്ങളെ ചില അവസരത്തിൽ തരണം ചെയേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കും. സഹപ്രവർത്തകരിൽ നിന്നും ആത്മാർത്ഥ സുഹൃത്തുക്കളിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട സഹകരണമുണ്ടാകും. എന്നാൽ വ്യാധിഭയം  യാത്രാ ക്ലേശം തുടങ്ങിയ ദോഷാനുഭവങ്ങളും സംഭവിക്കാം . ദാമ്പത്യ ജീവിതത്തിലും കേശാനുഭവങ്ങൾ ഉണ്ടാകാം. നിസ്സാരകാര്യങ്ങൾക്ക് പോലും കലഹിക്കുന്ന സ്വഭാവം മാറ്റണം. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുങ്ങും

 

 

 ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2 )

 

കുടുംബ കാര്യങ്ങളിൽ ജാഗ്രതയും കാര്യക്ഷമതയും കാണിക്കുക.വിവേചന ബുദ്ധിയും പ്രവൃത്തി പരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. യാത്രകൾ കഴിയുന്നതും കുറയ്ക്കുക. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ശ്വാസകോശ സംബദ്ധമായും ഹൃദയ സംബദ്ധമായും അസുഖം  ഉള്ളവർ നല്ല ശ്രദ്ധ വേണം. കുടുബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. ജീവിത പങ്കാളിയോട് സ്നേഹപൂർവ്വം പെരുമാറുക. നീതിയുക്തമായ സംസാര ശൈലി സർവാദരങ്ങൾക്കും സർവ കാര്യവിജയത്തിനും വഴിയൊരുക്കും.

 

 മിഥുനക്കൂറ്

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. അപരിചിതരുമായുള്ള ബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരാനിടയുണ്ട്. അപ്രതീക്ഷിതമായ രോഗ ക്ലേശങ്ങൾ ഉണ്ടായാൽ അവഗണിക്കരുത്. വാഗ്വാദങ്ങളിലേർപ്പെടുമ്പോൾ മിതത്വം പാലിക്കണം. ഭൂമി, ഗ്യഹം എന്നിവ വാങ്ങും. വാഹനം , സ്വർണ്ണം എന്നിവയുടെ ലാഭവും വിവാഹം ആലോചിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നുചേരുകയും ചെയ്യും. പങ്കാളിയുമൊത്ത് ധാരാളം സമയം വിനിയോഗിക്കാനും സന്തോഷത്തോടു കൂടിയിരിക്കാനും സാധിക്കും. വിശ്വാസ യോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിൻമാറും.

 

 

 കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

 

ബിസിനസ്സ് കാര്യങ്ങൾക്കുവേണ്ടിയും വിവരശേഖരണാർത്ഥവും വിനോദത്തിനായും യാത്രകൾ നടത്തും. 

സൈന്യം, പോലീസ് ഇത്യാദി ജോലി ലഭ്യതയ്ക്കായി ടെസ്റ്റുകളോ ഇന്റർവ്യൂകളോ അറ്റൻഡ് ചെയ്യുന്നവർക്ക് വിജയ പ്രതീക്ഷ കാണുന്നുണ്ട്. സ്ഥലം വാങ്ങാനുള്ള തീരുമാനങ്ങൾ നടപ്പാകും. ചിരകാലഭിലാഷമായ വിദേശ യാത്ര സഫലമാകും. അർപ്പണബോധവും കഠിനാധ്വാനവും ഉയർച്ച നൽകും . മക്കളുടെ കാര്യത്തിൽ സുപ്രധാന തീരുമാനം കൈക്കൊള്ളും. യാത്രാ ക്ലേശം ഉണ്ടാവുന്നതിനാൽ അനാവശ്യ യാത്രകൾ കുറക്കുക. അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ  ശ്രദ്ധയും സൂക്ഷ്മതയും വേണം. 

 

 

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)

 

ഉദരരോഗം ബന്ധുക്കളെ പറ്റിയുള്ള ദുഃഖം എന്നിവ മനോവേദന ഉണ്ടാക്കും. കുടുംബത്തിൽ അനാവശ്യ ചെലവുകൾ അധികരിക്കും.ശുഭ സൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും.  ഉദ്യോഗാർത്ഥികൾക്ക് അവസരം വന്നുചേരും. പതിവിലും അധികം യാത്രകൾ ചെയ്യേണ്ടിവരും. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശത്ത് ജോലിക്ക് പോകുവാനുള്ള ശ്രമം ആരംഭിക്കും. മേലധികാരികളുടെ സഹായം ആവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും.

 

കന്നിക്കൂറ് (ഉത്രം 3/4 അത്തം , ചിത്തിര 1/2)

 

ചില വാക്കുതർക്കങ്ങൾ കുടുംബത്തിൽ ഉണ്ടാകാതെ ശ്രദ്ധിക്കണം. ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും. ജീവിത സാഹചര്യങ്ങളെ മാറ്റിമറിയ്ക്കുന്ന പല ഘടകങ്ങളും വന്നുചേരുമെങ്കിലും യുക്തി പൂർവമുള്ള സമീപനത്താൽ അതിജീവിക്കുവാൻ സാധിക്കും.  ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.  ആഹാര പദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. മേലുദ്യോഗസ്ഥരും ഉന്നത വ്യക്തികളും സഹായിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായകമാവും.  

 

 തുലാക്കൂറ് (ചിത്തിര 1/2 ചോതി , വിശാഖം 3/4)

 

ചിലരുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി വഴങ്ങുന്നതുമൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. ചില ശതുക്കൾ തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കും. വിദ്യാർത്ഥികൾക്ക്  അലസത വർധിക്കും. വന്നുചേരേണ്ട ധനാഗമനത്തിന് അൽപം കാലതാമസങ്ങൾ അനുഭവപ്പെടാം. തൊഴിൽ സംരംഭങ്ങളിൽ മാന്ദ്യം ഭവിക്കും. കുടുംബസ്വത്തുക്കളുടെ പേരിൽ തർക്കങ്ങളോ നൈരാശ്യമോ അനുഭവപ്പെടാം. പല കാര്യങ്ങളിലും തടസ്സങ്ങളോ കാലതാമസങ്ങളോ നേരിടേണ്ടി വരും. അസ്ഥിസംബന്ധമായ അസുഖം ഉള്ളവർ ശ്രദ്ധിക്കണം. ശുഭാപ്തി വിശ്വാസം വിട്ടുകളയരുത്. വാക്കുതർക്കളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക . 

 

 

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

 

ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും പൊതു പ്രവർത്തകർക്ക് സമൂഹത്തിൽ സ്വാധീനം വർധിക്കും. 

 ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും' ശുഭസൂചകങ്ങളായ കാര്യങ്ങൾ കേൾക്കും  ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങൾക്ക് മദ്ധ്യസ്ഥത വേണ്ടി വരും. മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. മക്കൾ കാരണം സന്തോഷമുണ്ടാകും. സന്താനങ്ങൾക്ക് പലവിധ  ഗുണാനുഭങ്ങൾക്ക് സാധ്യത. സർക്കാർ ഉദ്യോഗത്തിനായി ശ്രമിക്കുന്നവരുടെ ശ്രമം സഫലമാകും. വാഹനം മാറ്റി വാങ്ങും.

 

 

 

 ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )

 

വിദ്യാർത്ഥികൾ വിദ്യാഭ്യാസ പുരോഗതി കൈവരിക്കും. ബിസിനസ്സ് പ്രവർത്തനങ്ങളിലും ഉയർച്ച കാണപ്പെടും

വിവാഹാലോചനകൾ തകൃതമായി നടക്കും. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മസ്സിനെ അസ്വസ്ഥമാക്കും . ഉന്നതാധികാരികളുമായി വാക്കു തർക്കത്തിൽ ഏർപ്പെടാതിരിക്കുക. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുങ്ങും. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും. യാത്രകൾക്കിടയിൽ സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരെ പരിചയപ്പെടാനുള്ള അവസരം വന്നുചേരും. ജോലിയിലെ ആത്മാർത്ഥത മേലുദ്യോഗസ്ഥരുടെ പ്രശംസ നേടിത്തരും. ശത്രുക്കളെ വറുതിയിൽ നിർത്താൻ സാധിക്കും

 

 മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)

 

ആഢംബര ജീവിതത്തിന് താൽപര്യം വർധിക്കും. ഭാര്യ വീട്ടുകാരിൽ നിന്നും അനുകൂലമായ സഹായങ്ങൾ ഉണ്ടാകും. വിദേശത്ത് പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്നവർ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. വീട് വിട്ട് താമസിക്കേണ്ടിവരും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ പാടില്ല. സ്നേഹിതൻമാരുടെ സഹായം അത്യാവശ്യ സന്ദർഭങ്ങളിൽ ഉണ്ടാവും. വർധിച്ചു വരുന്ന ഉത്തരവദിത്വങ്ങൾ ഏറ്റെടുക്കും. കൃത്യമായ ലക്ഷ്യബോധത്തോടെ പെരുമാറും. മോശപ്പെട്ട സുഹ്യത് ബന്ധത്തിൽ നിന്നും പിൻമാറുവാനുള്ള ശ്രമം വിജയിക്കും. ഏറെ അന്വേഷിക്കാതെ വിവാഹ ബന്ധത്തിൽ ഏർപ്പെടരുത്.  വ്യാപാരത്തിൽ അലസത വെടിഞ്ഞ് കൂടുതൽ ശ്രദ്ധ പുലർത്തുക. ഭഷ്യവിഷബാധ ഏൽക്കാതിരിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. 

 

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

 

സാമ്പത്തിക ഇടപാടുകൾ തർക്കം കാരണം നീളാൻ സാധ്യത. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. ദുഷ്പേര് ഉണ്ടാകാതെ ശ്രദ്ധിക്കണം. ശത്രുക്കൾ കൂടാൻ സാധ്യത. ബന്ധുവിന്റെ അസുഖത്താൽ വിഷമം അനുഭവിക്കും. ആലോചന ഇല്ലാതെ പ്രതികരിക്കുക മൂലം അപമാനിക്കപ്പെടാൻ സാധ്യത ഉണ്ട്. ക്ഷമയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ദൂരെയാത്ര കരുതലോടെ ചെയ്യുക. പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും. വാഹനാപകട സാധ്യത ഉള്ളതിനാൽ വാഹനം ഉപയോഗിക്കുബോൾ സൂക്ഷിക്കുക. ശത്രുക്കളുടെ അപവാദ പ്രചരണത്തിൽ മനസ്സ് ദു:ഖിക്കും. സജ്ജന സഹവാസത്താൽ  മന:ശാന്തിയുണ്ടാകും. 

 

 മീനക്കൂർ (പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി )

 

ഒരു ഭാഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കുകയും മറുഭാഗത്ത് കർമ്മ പുഷ്ടി കുറവ് മൂലം മാനസിക പിരിമുറുക്കവും ഉണ്ടാവും. ഷെയർ ഇടപാടുകളിൽ നഷ്ടം വരാൻ സാധ്യത. കടുത്ത വിമർശനം കേൾക്കേണ്ടി വരും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. വിദ്യാഭ്യാസത്തിനായി ധാരാളം പണചെലവ് വരും. വിദ്യാർത്ഥികൾ അലസത വെടിയണം . എങ്കിലെ പഠന പുരോഗതി ഉണ്ടാവൂ. ബന്ധുക്കളുടെ അപ്രീതിക്ക് ഇടയാകുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക. ഉദര രോഗം അലട്ടും. ദാമ്പത്യ ജീവിതത്തിൽ പരസ്പരം  വിട്ടുവീഴ്ചകൾ ചെയ്യുക. അവിചാരിതമായി പഴയ സ്നേഹിതരെ കണ്ടുമുട്ടും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധാലുവാകുക 

 

ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി: പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com

 

English Summary : Monthly Prediction in October 2022 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com