ADVERTISEMENT

2022 ഒക്ടോബർ മാസം 1 മുതൽ 31 വരെയുള്ള കാലം 12 രാശിക്കാര്‍ക്കും എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. 27 നക്ഷത്രക്കാരുടേയും പൊതുഫലങ്ങളാണ് പറയുന്നത്. ഓരോ രാശിക്കാരും ഈ കാലയളവിൽ ചെയ്യേണ്ടുന്ന പ്രാർഥനകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചും ഇവിടെ പറയുന്നതാണ്.

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പ്രവർത്തനരംഗത്ത് പ്രശസ്തി വർധിക്കും. കുട്ടികളുമൊത്ത് സന്തോഷം പങ്കിടും. വിലപിടിപ്പുള്ള എന്തെങ്കിലും ഒരു വസ്തു നഷ്ടപ്പെടാൻ ഇടയുണ്ട്. താൽക്കാലിക സാമ്പത്തിക നേട്ടങ്ങള്‍ക്കിടയുണ്ട്. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. വിവാഹകാര്യം തീരുമാനമാകും. കലാമത്സരങ്ങളിൽ വേണ്ടത്ര ശോഭിക്കുവാൻ കഴിഞ്ഞെന്ന് വരികയില്ല. സഹപ്രവർത്തകരിൽ നിന്നും പ്രതികൂലാനുഭവങ്ങൾക്കിടയുണ്ട്. യാത്രാക്ലേശം അനുഭവപ്പെടും. വാഹനം മാറ്റി വാങ്ങിക്കും. പുണ്യക്ഷേത്രദർശനമോ പൂജകളിൽ പങ്കെടുക്കുകയോ ചെയ്യാം. സന്താനങ്ങളെ പ്രതി മനഃക്ലേശം ഉണ്ടാകാം. വ്യാപാരത്തില്‍ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നിയമ നടപടികൾക്കുള്ള നോട്ടീസ് കിട്ടിയെന്നു വരാം. അധ്യാപകർക്കും വക്കീലന്മാര്‍ക്കും അംഗീകാരവും പ്രോത്സാഹനവും ലഭിച്ചേക്കാം. 

 

 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

രാശ്യാധിപനായ ശുക്രൻ നീചരാശിയിലും സ്വക്ഷേത്ര ബലവാനായും നിൽക്കുന്നതിനാൽ ആദ്യപകുതി പലവിധ കഷ്ടതകളും അനുഭവിക്കേണ്ടി വരും. മഹാലക്ഷ്മ്യാഷ്ടകം നിത്യം ജപിക്കണം. നവരാത്രി പൂജയില്‍ പങ്കെടുക്കണം. മഹാകാളി മഹാലക്ഷ്മി മഹാസരസ്വതീ ദേവിയെ പൂജിച്ച് അർച്ചന ചെയ്ത് പ്രാർഥിക്കണം. സൂര്യൻ നീചരാശിയിൽ വരുന്ന കാലം ആദിത്യഹൃദയമന്ത്രം ജപിക്കുന്നതും എണ്ണ ദാനം ചെയ്യുന്നതും നല്ലതാണ്. ദൂരയാത്രകൾ ആവശ്യമായി വരും. വിദേശയാത്രയ്ക്കുള്ള രേഖകൾ ശരിയായി കിട്ടും. വിദ്യാഭ്യാസകാര്യങ്ങളിലും കർമ്മരംഗത്തും പുരോഗതി ഉറപ്പാണ്. തൊഴിൽമാറ്റത്തിന് സാധ്യത ഉണ്ട്. പ്രവർത്തനശേഷി നശിച്ചിരുന്ന സ്ഥാപനം പ്രവർത്തനയോഗ്യമാകും. സന്താന സൗഭാഗ്യം ഉണ്ടാകും. 

 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പരസ്പരബന്ധമില്ലാത്ത ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കും. തിരിച്ചു കിട്ടുകയില്ല എന്ന് വിചാരിച്ചിരുന്ന ധനം പൂജ വച്ചതിനുശേഷം ലഭിക്കും. ചടങ്ങുകളിൽ ക്ഷണിച്ച് ആദരിക്കപ്പെടും. ഭക്ഷ്യവിഷബാധ ഉണ്ടാകാനിടയുണ്ട്. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. മംഗളകരമായ ചടങ്ങുകൾ നടത്തും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു പൂർത്തിയാക്കുവാൻ ശ്രമിക്കും. പൊതുപ്രവർത്തനങ്ങളിൽ അണികളുടെ പിന്തുണയും പ്രാതിനിധ്യവും കിട്ടും. ഗൃഹനവീകരണം നടക്കും. സമയകൃത്യത പാലിക്കാൻ കഴിയാത്തതുകൊണ്ട് നഷ്ടം വരാം. 

 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

സ്ത്രീ ജീവനക്കാരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രതിബന്ധങ്ങൾ ഉണ്ടാകും. ടെക്സ്റ്റൈൽ, ഗൃഹോപകരണ വ്യവസായത്തിൽ പുരോഗതിയുണ്ടാകും. മാധ്യമപ്രവർത്തനത്തിന് അംഗീകാരം, സ്ത്രീകൾക്ക് തൊഴിലിൽ പുരോഗതി, ആത്മീയ ദേവാലയ ദർശനം, സൈനിക സേവനത്തിന് അംഗീകാരം (ആദരവ്), കലാരംഗത്ത് അംഗീകാരം, പുതിയ പദവി ഏറ്റെടുക്കാൻ അവസരം. പുതിയ പ്രവർത്തനങ്ങൾക്ക് സഹായവാഗ്ദാനങ്ങൾ ലഭിക്കും. ജോലിയിൽ ശമ്പളവർധനവോ സ്ഥാനക്കയറ്റമോ ലഭിക്കാം. വിദ്യാർഥികൾക്ക് ഉത്സാഹത്തോടെ പഠിക്കാൻ കഴിയും. സമൂഹത്തിൽ ഉയർന്ന സ്ഥാനവും വിലയും ലഭിക്കും. പൊതുപ്രവർത്തനത്തിന് അംഗീകാരം, കർമ്മമേഖലയിൽ പുരോഗതി, വ്യവഹാരങ്ങളില്‍ അനുകൂലവിധി എന്നിവയും ലഭിക്കാം. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വിവാഹാലോചനകളിൽ പുരോഗതി, കുറച്ചു കാലമായി ഉപദ്രവിച്ചു കൊണ്ടിരുന്ന രോഗത്തിന് ശമനം, കാർഷിക രംഗത്തും വിപണന രംഗത്തും പുതിയ സാധ്യതകൾ കണ്ടെത്തും. ദൃശ്യമാധ്യമരംഗവുമായി ബന്ധപ്പെട്ടവർക്ക് കൂടുതല്‍ അവസരങ്ങൾ, സ്ത്രീകളുമായി തർക്കം. അലങ്കാരവസ്തുക്കള്‍ വന്നുചേരും. വിദേശയാത്രാതടസ്സം ഉണ്ടാകാം. സാമൂഹ്യമായ അംഗീകാരം വർധിക്കും. വിവാഹ ആലോചനകൾ ഫലപ്രാപ്തിയിലെത്തും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. എൻജിനീയറിങ്, ഐടി മേഖലയുമായി ബന്ധപ്പെട്ടവർക്ക് നേട്ടം ഉണ്ട്. 

 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഏത് രംഗത്തായാലും കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ചിട്ടി, കുറി തുടങ്ങിയവയില്‍ നിന്ന് ധനം കൈവശം വന്നുചേരും. വീട്, വാഹനം തുടങ്ങിയ അഭീഷ്ടവസ്തുക്കൾ ലഭിക്കാനിടയുണ്ട്. നേരത്തെ നിശ്ചയിച്ച കല്യാണം നടക്കും. തൊഴിൽ രംഗത്ത് സാമ്പത്തിക പുരോഗതിയും അംഗീകാരവും ലഭിക്കും. വിദേശത്ത് തുടർപഠനം സാധ്യമാകും. വിവിധ സാമ്പത്തിക സ്രോതസുകളിൽ നിന്ന് വരുമാനം ലഭ്യമാകും. ഐടി മേഖലയില്‍ പുതിയ ജോലി ലഭിക്കും. വിവാഹ മംഗളാദി കർമ്മങ്ങളിൽ പങ്കുചേരും. സിനിമ ടി.വി. കലാകാരന്മാർക്ക് ശോഭിക്കാൻ കഴിയും. കർമ്മമേഖലയിൽ ധൈര്യവും ഊർജ്ജസ്വലതയും നിലനിർത്തും. വീടും സ്ഥലവും വാങ്ങിക്കാനുള്ള ഒരുക്കങ്ങൾ നടത്തും. കുടുംബജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. 

 

 

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ബിസിനസ്സില്‍ കൃത്യനിഷ്ഠയും സൂക്ഷ്മതയും പുലർത്തിയില്ലെങ്കിൽ നഷ്ടങ്ങൾക്കിടയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിർത്തുവാൻ വിട്ടുവീഴ്ചകൾ വേണ്ടിവരും. വാടകവീട്ടിലേക്ക് താമസം മാറേണ്ടി വന്നേക്കാം. യന്ത്രങ്ങളോ വാഹനമോ ലോണെടുത്ത് വാങ്ങും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകീർത്തിക്കിടയുണ്ട്. കലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്ക് പ്രോത്സാഹനം ഉണ്ടാകും. ദൂരയാത്രകൾ വേണ്ടി വന്നേക്കും. വിദ്യാർഥികൾക്ക് അലസത ബാധിക്കാനിടയുണ്ട്. ഗൃഹ വാഹനാദി സൗഭാഗ്യവും ഗൃഹം മോടിപിടിപ്പിക്കലും ഉണ്ടാകും. സംഘടനാപ്രവർത്തനങ്ങളിൽ എതിർപ്പുകൾ ഉണ്ടാകും. തൊഴിലിൽ ചില മാറ്റങ്ങൾക്ക് ഇടയുണ്ടാകും. കച്ചവടസ്ഥാപനത്തില്‍ നവീകരണപ്രവർത്തനത്തിന് ഇടയുണ്ട്. സ്ത്രീകൾക്ക് കർമ്മരംഗത്ത് മുന്നേറ്റം പ്രതീക്ഷിക്കാം. 

 

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മറ്റുള്ളവരുടെയിടയിൽ അംഗീകാരവും സ്വാധീനവും വർധിക്കും. സുഖഭോഗവസ്തുക്കൾക്കുവേണ്ടി കൂടുതൽ പണം ചിലവഴിക്കും. വിദ്യാർഥികൾ അധ്യാപകരുമായോ സതീർഥ്യരുമായോ ശത്രുത ഉണ്ടാകാതെ നോക്കണം. ഉദ്യോഗാർഥികൾക്ക് തൊഴിൽ സാധ്യത തെളിയും. വിദേശയാത്രയ്ക്ക് അനുകൂലാവസരം. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഗുരുജനങ്ങളുടെ അഭിപ്രായം തേടും. വിദ്യാര്‍ഥികൾക്ക്  പഠനത്തിൽ ഏകാഗ്രതയും മികവും വർധിക്കും. ഗൃഹനിർമ്മാണത്തിന് സർക്കാരിൽ നിന്നുള്ള ആനുകൂല്യം കിട്ടും. വാഹനം, ഗൃഹോപകരണം എന്നിവയ്ക്ക് പണം ചെലവു ചെയ്യും. മാധ്യമരംഗത്ത് പുതിയ മാറ്റങ്ങൾക്ക് രൂപം നൽകും. സന്താനത്തെകൊണ്ട് സന്തോഷമുണ്ടാകും. അയൽക്കാരുമായി നല്ല സഹകരണം പുലർത്തും. എതിരാളികളുടെ പ്രവർത്തനത്തെ ചെറുത്തു തോൽപ്പിക്കും. ഐടി മേഖലയില്‍ പുതിയ ജോലി തേടും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടിവരും. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പൊലീസ്, പട്ടാളം, സുരക്ഷാവിഭാഗങ്ങൾ എന്നീ വകുപ്പുകളിൽ ജോലിക്കു ശ്രമിക്കുന്നവർക്ക് കാര്യസാധ്യതയും കർമത്തിൽ അഭിവൃദ്ധിയുമുണ്ടാകും. അയൽപക്കക്കാരുമായി വിരോധമുണ്ടാകാതെ സൂക്ഷിക്കണം. ജീവിതപങ്കാളിക്ക് ഉദ്യോഗരംഗത്ത് ചില നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യത്തിന് അർഹനാകും. ഐടി, കമ്പ്യൂട്ടർ സാങ്കേതിക രംഗത്ത് പുതിയ ചുമതലകൾ ഏറ്റെടുക്കും. പൂർവിക സ്വത്തോ ഭാര്യയുടെ സ്വത്തോ അനുഭവത്തിൽ വരും. ഗൃഹനവീകരണത്തിന് ധനം ചെലവഴിക്കും. ദാമ്പത്യജീവിതത്തില്‍ വിട്ടുവീഴ്ചകൾ വേണ്ടിവരും. യാത്രകളിൽ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീ സംബന്ധമായ അപവാദങ്ങൾക്കു സാധ്യതയുണ്ട്. തൊഴിൽരംഗത്തെ ക്ലേശാവസ്ഥ പരിഹരിക്കാൻ കൂടുതൽ പരിശ്രമം വേണ്ടിവരും. ആരോഗ്യം അത്ര തൃപ്തികരമായി തോന്നുകയില്ല. വ്യാപാരികള്‍ക്ക് ആസൂത്രണക്കുറവുകൊണ്ട് ധനനഷ്ടം വരാം. 

 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ബിസിനസ്സ് സംബന്ധമായി ചില നിയമപ്രശ്നങ്ങൾ വരാനിടയുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ടവർക്ക് ആനുകൂല്യങ്ങൾക്കിടയുണ്ട്. വിദേശയാത്ര തടസ്സപ്പെടാനിടയുണ്ട്. വിദ്യാർഥികളിൽ ചീത്ത കൂട്ടുകെട്ട് സ്വഭാവദൂഷ്യത്തിനിടയാക്കും. ധനവരുമാനത്തിൽ എളുപ്പവഴികൾ തിര​ഞ്ഞെടുത്തത് വിനയായി വരും. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾക്ക് തടസ്സം നേരിടും. ജീവിതപങ്കാളിയുടെ ആരോഗ്യസ്ഥിതിയിൽ മനഃക്ലേശമുണ്ടാകും. അനാവശ്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടതായി വന്നേക്കാം. സന്താനങ്ങളുടെ പഠനത്തിൽ ആശങ്കയുണ്ടാകും. പൊലീസ്, സൈനിക മറ്റു സുരക്ഷാവിഭാഗങ്ങളിൽ ജോലിക്കു ശ്രമിക്കുന്നവർക്ക് സാധ്യതയുണ്ട്. സന്താനത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കും. വിശ്വസ്തരിൽ നിന്ന് ദോഷാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. 

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ജീവിതപങ്കാളിയുടെ ആരോഗ്യസ്ഥിതിയിൽ മനഃക്ലേശമുണ്ടാകും. അനാവശ്യ യാത്രകൾക്കും പണച്ചിലവിനും ഇടയുണ്ട്. സന്താനങ്ങളുടെ പഠനത്തിൽ ആശങ്കയുണ്ടാകും. പൊലീസ്, സൈനിക സുരക്ഷാ വിഭാഗങ്ങളിൽ ജോലിക്കു ശ്രമിക്കുന്നവർക്കു സാധ്യതയുണ്ട്. സന്താനത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കും. വിശ്വസ്തരിൽ നിന്നും ദോഷാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്ക് അംഗീകാരം വർധിക്കും. എഴുത്തുകാർക്ക് ബഹുമതികളോ അംഗീകാരമോ ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. ഇഷ്ട ജനങ്ങളുമായി ഇടപഴകുവാനും സന്തോഷം പങ്കിടാനും സാധിക്കും. ബാങ്കിങ്ങുമായി ബന്ധപ്പെട്ടവർക്ക് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. ഔദ്യോഗിക കൃത്യനിർവഹണത്തിനായി അന്യദേശത്ത് താമസിക്കേണ്ടതായി വരും. 

 

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ആഡംബരവസ്തുക്കളുടെ കച്ചവടത്തില്‍ നേട്ടമുണ്ടാകും. പെൻഷൻ ആനുകൂല്യങ്ങൾക്ക് തടസ്സങ്ങൾ നീങ്ങും. തൊഴിൽപരമായി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ അത്യധ്വാനം ചെയ്യും. എൻജിനീയറിങ് മേഖലയിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാര്യസാധ്യമുണ്ടാകും. വിദ്യാർഥികൾക്ക് സ്വഭാവദൂഷ്യം മൂലം ആരോപണങ്ങളെ നേരിടേണ്ടി വരും. വിദേശജോലിക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങും. ആപത്തുകളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. സ്ത്രീകൾ തൊഴിൽരംഗത്ത് കൂടുതൽ മികവ് പുലർത്തും. പൂർവികസ്വത്ത് വിൽക്കാനുള്ള തീരുമാനം ഉണ്ടാകും. പൊതുപ്രവർത്തനരംഗത്ത് എതിരാളികൾ ശക്തമാകും. കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളേയും തരണം ചെയ്യേണ്ടതായി വന്നേക്കാം. ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകുവാനിടയുണ്ട്. വിഭവങ്ങൾ കാറ്ററിംഗ് മുതലായ ബന്ധപ്പെട്ടവർക്ക് ധനലാഭം ഉണ്ടാകും. സന്താനങ്ങളെ ചൊല്ലി ഉത്കണ്ഠപ്പെടും. 


ലേഖിക

 

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

 

ചോറ്റാനിക്കര 

 

Ph : 9846138675 , 7994818702

English Summary : Monthly Prediction in October 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com