അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • 2022 നവംബർ 27 മുതൽ ഡിസംബർ 03 വരെയുള്ള നക്ഷത്രഫലം
weekly-star-prediction-by-sajeev-shastharam-2022-november-27-to-december-03
SHARE

അശ്വതി  

ആരോഗ്യ വിഷമതകൾ ശമിക്കും. തൊഴിലിൽ അനുകൂല മാറ്റങ്ങൾ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഭരണി  

കുടുംബ സമേത യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

കാർത്തിക 

ശാരീരികമായ അലസത. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാദ്ധ്യതയിൽ നിന്ന് മോചനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. തൊഴിൽ പരമമായ ഉയർച്ച.

രോഹിണി 

ഭക്ഷണ സുഖമുണ്ടാവും. ധനപരമായ പുരോഗതി. തൊഴിലിൽ അനുകൂലമായ സാഹചര്യം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാനസികമായ പിരിമുറുക്കത്തിൽ നിന്ന് മോചനം.

മകയിരം 

സാമ്പത്തിക കാര്യങ്ങളിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. വൈഷമ്യം നിറഞ്ഞ യാത്രകൾ വേണ്ടി വരും. സഹപ്രവർത്തകർ സഹായിക്കുക വഴി കാര്യവിജയം. ഭവനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും.   

തിരുവാതിര 

അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

പുണർതം 

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. കുടുംബാംഗങ്ങൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാദ്ധ്യത.

പൂയം   

ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിൻറെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. ഭൂമി വിൽപ്പനയിൽ തീരുമാനം. അയൽവാസികളുടെ സഹായം ലഭിക്കും. 

ആയില്യം 

ബന്ധുക്കളുമായി നിലനിന്നിരുന്ന അകൽച്ച അവസാനിക്കും . സന്താനങ്ങൾക്ക് രോഗാരിഷ്ടത . സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ . ധനപരമായി  അനുകൂലം. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും.

മകം 

ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ നേട്ടം. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ വിഷമതകൾ മറികടക്കും.

പൂരം  

പ്രധാനപ്പെട്ട  ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. വിവാഹആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസ്സിൽ നേട്ടങ്ങൾ. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

ഉത്രം  

തൊഴിൽപരമായി അനുകൂല സമയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. മാനസിക സംഘർഷം ശമിക്കും. വിശ്രമം കുറയും. 

അത്തം 

കുടുംബ സുഖ വർധന. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.  

ചിത്തിര  

സന്താനങ്ങൾക്കായി പണച്ചെലവ്. ഇരു ചക്രവാഹനം പുതിയതായി വാങ്ങും. തടസ്സപ്പെട്ടുകിടന്നിരുന്ന  കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ. 

ചോതി  

പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന അകൽച്ച, പിണക്കം എന്നിവ അവസാനിക്കും. സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

വിശാഖം  

ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും.

അനിഴം  

ബന്ധു ജനസമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും.   പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയും. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. സർക്കാരിലേയ്ക്ക് നൽകിയിരുന്ന അപേക്ഷകളിൽ തീരുമാനമുണ്ടാകും.

തൃക്കേട്ട  

യാത്രകൾ വേണ്ടിവരും. സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും. ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം വിട്ടൊഴിയും. വിവാഹാലോചനകളിൽ തീരുമാനമെടുക്കും. 

മൂലം 

സാമ്പത്തിക വിഷമതകൾ അലട്ടും. തൊഴിൽപരമായ  സ്ഥാനചലനം.  ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുക്കൾക്കായി സഹായം ചെയ്യും. ആരോഗ്യ വിഷമതകൾ ശമിക്കും. 

പൂരാടം  

ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണവർധന.  രോഗദുരിതത്തിൽ ശമനം. പണമിടപാടുകളിൽ നേട്ടം. അവിചാരിത ധനലാഭം. 

ഉത്രാടം  

ഭൂമി വിൽപ്പന തീരുമാനമാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.

തിരുവോണം 

സ്വയം തൊഴിലിൽ ധനലാഭം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കൈവൈരിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . 

അവിട്ടം  

സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും.  സന്താനങ്ങൾക്ക് ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. 

ചതയം   

വാഹനത്തിനും ഭവനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും . സുഹൃദ് സഹായം വർധിക്കും. തൊഴിലന്വേഷണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. 

പൂരുരുട്ടാതി  

സാമ്പത്തിക വിഷമതകൾ മറികടക്കും. സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സിൽ നേട്ടം.

ഉത്രട്ടാതി 

ആരോഗ്യപരമായി പൊതുവെ അനുകൂല വാരമല്ല.  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ.  പനി, അസ്വാസ്ഥ്യം  എന്നിവ പിടിപെടുവാൻ സാദ്ധ്യത. കടങ്ങൾ വീട്ടുവാൻ സാധിക്കും. 

രേവതി 

പണച്ചെലവ് അധികരിക്കും.  യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം. ബിസിനസ്സ്  പുഷ്ടിപ്പെടും. തൊഴിൽപരമായ നേട്ടങ്ങൾ. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Content Summary : Weekly Star Prediction by Sajeev Shastharam / 2022 November 27 to December 03

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS