2023 ജനുവരി 17ന് മഹാശനിമാറ്റം, ഇക്കൂട്ടരുടെ ജീവിതം മാറിമറിയും

Mail This Article
1198 മകരം മൂന്നിന് അതായത് 2023 ജനുവരി 17ന് ശനി കുംഭം രാശിയിലേക്ക് മാറുകയാണ്. ഉദ്ദേശം രണ്ടര വർഷം ശനി കുംഭത്തിൽ സഞ്ചരിക്കുന്നു. നിലവിൽ കണ്ടകശനി ഉള്ളവരുടെ കണ്ടകശനി മാറും. അഷ്ടമശനി മാറും. ധനുരാശിക്കാരുടെ ഏഴരശനി കഴിയും. മീനം രാശിക്കാർക്ക് ഏഴരശനി ആരംഭിക്കും. മകരം രാശിക്കാരുടെ ജന്മശനിക്ക് മാറ്റം സംഭവിക്കും. ഇത് ശനിമാറ്റത്തിന്റെ പൊതുതത്വമാണ്. സൂക്ഷ്മമായി ഫലപ്രവചനം നടത്തണമെങ്കിൽ ഓരോരുത്തരുടെയും ഗ്രഹനിലയിൽ ശനിയുടെ സ്ഥാനം മറ്റു ഗ്രഹങ്ങളുടെ സ്ഥിതി ഇവയും ചാരവശാല്‍ മറ്റ് ഗ്രഹങ്ങളുടെ സഞ്ചാരസ്ഥിതിയും അറിയണം. ദശാപഹാരാദികളും വളരെ സൂക്ഷ്മമായി വിലയിരുത്തേണ്ടിയിരിക്കുന്നു. എങ്കിലും ശനിയുടെ മാറ്റത്തെപ്പറ്റി ശനി മാറുമ്പോൾ ഉണ്ടാകുന്ന പൊതു ഫലങ്ങളെപ്പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ശനി സംബന്ധമായി വന്നു ഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഭദ്രകാളി ഉപാസന ഉത്തമമാണ്. അതുപോലെതന്നെ അയ്യപ്പസേവയും അരയാൽ പ്രദക്ഷിണവും വളരെ ഉത്തമമാണ്. ഓരോ കൂറുകാർക്കും ശനിയുടെ മാറ്റത്തിൽ അനുഭവപ്പെടുന്ന പൊതുഫലം വിശകലനം ചെയ്യുകയാണ് ജ്യോൽസ്യൻ ജയശങ്കർ മണക്കാട്ട്.
സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.
ലേഖകന്റെ വിലാസം:
ജയശങ്കർ മണക്കാട്ട്
താന്ത്രിക് & ആസ്ട്രോളജർ
തുരുത്തി, ചങ്ങനാശ്ശേരി
ഫോൺ: 8943273009, 9496946008
Content Summary : Effect of Saturn Transit 2023