ADVERTISEMENT

ജനുവരി 01 മുതൽ 31 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

അശ്വതി: ഉത്തരവാദിത്വങ്ങൾ കൂടും അനാവശ്യ യാത്രകൾ കുറയ്ക്കുക. യാത്രകളിൽ ശ്രദ്ധ വേണം.  ആഹാരങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലത്. ഭക്ഷ്യ വിഷബാധയേൽക്കാൻ സാധ്യത. വ്യാപാരത്തിൽ ഉണർവ്വ് തോന്നി തുടങ്ങും. കുടുംബ അന്തരീക്ഷം പൊതുവെ ശാന്തമായിരിക്കും. പ്രണയബന്ധത്തിൽ ഏർപ്പെടും. സുഹൃദ് ബന്ധങ്ങൾ മെച്ചപ്പെടും.

 

ഭരണി: ആഢംബര വസ്തുക്കൾക്കായി പണം ധൂർത്തടിക്കും. തടസ്സപ്പെട്ടിരുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ട വിഷയത്തിന് ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹോദരൻമാരുമായി കലഹത്തിന് സാധ്യത. പുതിയ ഗ്യഹം വാങ്ങുകയോ പഴയത് മോടി പിടിപ്പിക്കുകയോ ചെയ്യും. പ്രതീക്ഷിക്കാത്ത കോണിൽ നിന്നും സഹായങ്ങൾ ലഭിക്കും. ഉദര - നേത്ര രോഗം അവഗണിക്കരുത്.

 

കാർത്തിക: കർമ്മരംഗത്ത് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും. കുടുംബാന്തരീക്ഷം സുഖകരമാവില്ല. വിദ്യാർത്ഥികൾ അലസൻമാരാകരുത്. അനാവശ്യയാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും. വാക്ക് തർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും. സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.

 

രോഹിണി: പതനദീതി , അലസത , കൂട്ടുകെട്ട് ദോഷം പരാജയ ഭീതി എന്നിവ കരുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം.  കുടുംബ ഭൂമി സംബന്ധമായ തർക്കങ്ങൾക്കിടയാകുമെങ്കിലും പുതിയ ഗൃഹം വാങ്ങുന്നതിനുള്ള അവസരം വന്നു ചേരുന്നതാണ്. വലിയ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുന്നതാണ്. ബന്ധുമിത്രാദികളുമായുള്ള കലഹം ഒഴിവാക്കാൻ ശ്രമിക്കണം.

 

മകയിരം: സ്വന്തം വാക്കുകളുടെ പിഴവ് നിമിത്തം പദവി നഷ്ടവും മാനഹാനിയും ഉണ്ടാകാൻ ഇടയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വ്യക്തി സഹായത്താൽ ജീവിതഗതിയിൽ അനുകൂല മാറ്റങ്ങളും വന്നു ചേരും. സഹോദര തുല്യരായവരുടെ സഹായവും വന്നു ചേരും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സുപ്രധാന കാര്യങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾ വന്നു ചേരും. ഉദര രോഗം ഉള്ളവർ ജാഗ്രത പുലർത്തണം.

 

തിരുവാതിര:  അലച്ചിൽ, വ്യഥാ സഞ്ചാരം എന്നിവ മൂലം ശാരീരിക പ്രശ്നങ്ങൾക്ക് സാധ്യത. ഗൃഹത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ  നടത്തും. വ്യവസ്ഥപ്പെടുത്തി ഉറപ്പിച്ചു വച്ചിരുന്ന കാര്യത്തിൽ നിന്ന് പിൻമാറുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. മനസ്താപം ഉണ്ടാകുമെങ്കിലും അവയെല്ലാം ധൈര്യമവലംബിച്ച് തന്ത്രപൂർവ്വം നേരിടും.

 

പുണർതം: വിദേശ യാത്രയ്ക്കോ വിനോദയാത്രയ്ക്കോ തയ്യാറെടുത്തുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. വിലപിടിപ്പുള്ള ഗ്യഹോപകരണങ്ങളുടെ ലഭ്യത, ഭൗതീകമായ സുഖ സൗകര്യങ്ങൾ തുടങ്ങിയ പലവിധ നേട്ടങ്ങൾക്കും യോഗമുണ്ട്. ഏറെ നാളായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കളുമായി അടുക്കും. ശത്രു ശല്യം കുറയും. നിർധനരായവർക്ക് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. സന്താനങ്ങൾക്ക് ഗുണാനുഭവം ഉണ്ടാകും. 

 

പൂയം: വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്ക് ഒട്ടേറെ സദ്ഫലങ്ങൾ ഉണ്ടാകും. ഏർപ്പെടുന്ന രംഗങ്ങളിലെല്ലാം വിജയം. ഉയർന്ന സ്ഥാനമാനങ്ങൾ പലതരത്തിലുള്ള വിഭവങ്ങൾ പുതിയ സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവ ലഭിക്കാൻ യോഗം. എന്നാൽ എല്ലാവിധ സുഖസൗകര്യങ്ങൾ ഉള്ളപ്പോഴും മറ്റ് ചില വിഷമങ്ങൾ മനസ്സിനെ അലട്ടികൊണ്ടിരിക്കും. അപവാദങ്ങൾ കേൾക്കാൻ സാധ്യത ഉള്ളതിനാൽ  ശ്രദ്ധിക്കണം.

 

ആയില്യം: സാമൂഹിക രാഷ്ടീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. ജോലിയിൽ ചുറുചുറുക്ക് പ്രദർശിപ്പിക്കും. വ്യവസായം വാണിജ്യം തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെ സാമ്പത്തിക നേട്ടം. സത്യസന്ധവും ആത്മാർത്ഥവുമായ പ്രവർത്തനം കാരണം അപ്രതീക്ഷിതമായി നല്ല ഫലങ്ങൾ ഉണ്ടാകും. പ്രവർത്തന മേഖലയിലെ കഴിവിനെ മാനിച്ച് ഉയർന്ന പദവിയോ തസ്തിക മാറ്റമോ ഉണ്ടാകാം. 

 

മകം: സാമ്പത്തികമായി അപ്രതീക്ഷിത ഗുണാനുഭവങ്ങൾക്ക് സാധ്യത തെളിയും. ചില പ്രത്യേക കാരണങ്ങളാൽ ജോലി സ്ഥലത്തോ സംഘടനയിലോ നേത്യസ്ഥാനം വഹിക്കേണ്ടതായ സാഹചര്യം വന്നുചേരും. കഠിന പ്രയത്നത്തിന് മികച്ച ഫലം ലഭിക്കും.  വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ മാറി വിവാഹ കാര്യങ്ങൾ പുരോഗമിക്കാൻ ഇടവരും. വിദേശയാത്രയ്ക്ക് അനുകൂല സാഹചര്യം വന്നുചേരും. 

 

പൂരം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല നിലവാരം പ്രകടമാവും. ധനത്തിന്റെ ആഗമനമുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകളാൽ മന:സ്വസ്ഥത കുറയും. സുപ്രധാന കാര്യങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾ വന്നു ചേരും. അപേക്ഷ സമർപ്പിക്കുന്ന വിഷയങ്ങളിലെല്ലാം കാര്യപ്രാപ്തി അനുഭവപ്പെടുന്നതാണ്. സാഹിത്യ കലാരംഗങ്ങളിൽ ശോഭിക്കാനും സദ്കീർത്തി വർധിക്കാനും ഇടയാകുന്നതാണ്. 

 

ഉത്രം: അധികാരഭിവൃദ്ധി, ഗൃഹനിർമ്മാണത്തിനോ വാഹനങ്ങൾ വാങ്ങിക്കുന്നതിനോ ലോൺ സൗകര്യം ലഭിക്കും. നവീന പദ്ധതികൾ ആസൂത്രണം ചെയ്യും.  ആത്മീയ കാര്യങ്ങളിൽ താൽപര്യം കൂടും സജ്ജന സഹകരണം ഉണ്ടാകും. കടബാധ്യത, വ്യവഹാര പരാജയം ശിക്ഷണ നടപടികൾ അപകട സന്ധി എന്നിവ തരണം ചെയ്യാനാകും. നിഗൂഢതകൾ കണ്ടെത്താനുള്ള ശക്തമായ ത്വര, കാര്യഗ്രഹണ ശേഷി തുടങ്ങിയ ഉണ്ടാകും.

 

അത്തം:മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാതെ ജാഗൂരരാകണം. തൊഴിൽ പരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കണം. മുള്ളവരുടെ കാര്യത്തിൽ ഇടപ്പെട്ട് മന: ക്ലേശം ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം. പരുഷമായ സംസാരം മുൻ കോപം എന്നിവ നിയന്ത്രിക്കണം.

 

ചിത്തിര: ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലിസാദ്ധ്യത വർധിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ചില വിഷമങ്ങൾക്കിടവരും. പങ്കാളിത്ത വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് സ്വന്തമായി പുതിയ സംരംഭം തുടങ്ങണമെന്ന ചിന്തയുണ്ടാകും. രാഷ്ട്രീയ പ്രവർത്തന രംഗത്തുള്ളവർക്ക് വിമർശനങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ വിജയിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ വേഗം ലഭിക്കുന്നതിനുള്ള നടപടിയുണ്ടാകും.

 

ചോതി: കടബാധ്യതകൾ കൊടുത്തു തീർക്കും. ഗ്യഹനിർമ്മാന പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ മാറി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനും പുതിയ ഗൃഹത്തിൽ താമസിക്കുവാനും സാധിക്കും. തൊഴിൽ രംഗത്ത് ചുമതല വർധിക്കും. ചില സുപ്രധാന കാര്യങ്ങളിൽ അതുകൂല തീരുമാനങ്ങൾ ഉണ്ടാകും. സന്ധി സംഭാക്ഷണങ്ങളിൽ മദ്ധ്യസ്ഥത വഹിക്കുന്നത് പരമാവധി ഒഴിവാക്കണം.

 

വിശാഖം: വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ഫലം അനുകൂലമാണ്. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. കടബാധ്യതകൾ കൊടുത്തു തീർക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വിദ്യാർത്ഥികൾക്ക് ഗുണാനുഭവങ്ങൾ വർധിക്കും. തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. അനാവശ്യ സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ പരസ്പരം ഒഴിവാക്കണം.

 

അനിഴം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിദൂരയാത്രകൾ ആസ്വദിക്കും. പ്രേമ ബന്ധങ്ങളിൽപ്പെട്ടു കഴിയുന്നവർക്ക് അവരുടെ വിവാഹ ജീവിതത്തിലേക്കുള്ള വഴി തുറക്കും. വിദേശത്ത് ഉപരിപഠനത്തിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗത്തിൽ ഉയർച്ചയും അനുകൂല സ്ഥലം മാറ്റവും പ്രതീക്ഷിക്കാം.

 

തൃക്കേട്ട: ഉദ്യോഗാർത്ഥികൾക്ക് ജോലി സാധ്യത വർധിക്കും. വിദേശ യാത്രക്ക് ശ്രമിക്കുന്നവർക്ക് യാത്രാഭാഗ്യം കൈവരും. തൊഴിൽ രംഗത്ത് ചെറിയ വിഷമങ്ങൾക്ക് ഇടവരുമെങ്കിലും പൊതുവെ ഉയർച്ച ഉണ്ടാകും. എല്ലാ കാര്യങ്ങളിലും പിതാവിന്റെ പിന്തുണ നേടാനാകും. വ്യാപാര രംഗത്ത് ഗുണദോഷ സമ്മിശ്ര ഫലങ്ങൾ. വീട് നവീകരിക്കാൻ ഇടവരും' പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

 

മൂലം : സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ എടുക്കണം. പണം ചെലവഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഹൃദ്രോഗികൾ ആരോഗ്യ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം. തർക്ക വിഷയങ്ങളിൽ ഏർപ്പെട്ട് ദുരഭിമാനം ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ അത്തരം കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ദാമ്പത്യ ക്ലേശത്തിന് സാധ്യത ഉണ്ടെങ്കിലും പരസ്പരം വിട്ടുവീഴ്ചകളിലൂടെ തരണം ചെയ്യും.

 

പൂരാടം : ആരോഗ്യ സ്ഥിതി ഇടക്കിടെ മോശമാകും. ഭാവിയിൽ നേട്ടമുണ്ടാക്കുന്ന ചില പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ആലോചിക്കും. ദൂരയാത്രയ്ക്ക് സാധ്യത. ഉന്നത വ്യക്തികളുമായി സഹകരണം വന്നു ചേരും. വാഹനം യന്ത്രം ഇവ കൈകാര്യം ചെയ്യുന്നവർ അശ്രദ്ധ ഒഴിവാക്കണം. 

 

ഉത്രാടം: സുഖസൗകര്യങ്ങൾക്കു വേണ്ടി ധനം ചിലവിടും. വ്യക്തി പരമായ ജീവിതത്തിലെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് ദോഷം വരുത്തും.  ഭക്ഷണത്തിലെ ശ്രദ്ധ കുറവുകൊണ്ടുള്ള അനാരോഗ്യം ശ്രദ്ധിക്കണം. ദീർഘയാത്രകൾക്ക് നിർബന്ധിതനാകും. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ധർമ്മ നീതിയിലൂടെ ജീവിത വിജയം കൈവരിക്കും.

 

തിരുവോണം: പതനഭീതി , അലസത, കൂട്ടുകെട്ട് ദോഷം പരാജയ ഭീതി എന്നിവ കരുതിയിരിക്കണം. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും ലഭിക്കും. കൂട്ടുകച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല. ബിസിനസ് രഹസ്യങ്ങൾ ആരുമായും പങ്കിടരുത്. സ്ത്രീകൾ കാരണം കലഹം അപമാനം ഇവയ്ക്ക് സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം. ജീവിതത്തിൽ വന്നു ചേരുന്ന തടസ്സങ്ങൾ അതിജീവിച്ച് മുന്നോട്ടു പോകും. ജീവിത പങ്കാളിയുടെ പിന്തുണ ആശ്വാസം നൽകും

 

അവിട്ടം:ജോലിയിൽ ഉയർച്ച നേടാൻ പരിശ്രമിക്കും. ഉന്നതരുടെ പ്രശംസ നേടും.  പ്രവർത്തനമേഖലയിൽ ഇഷ്ടാനുസരണം ചില മാറ്റങ്ങൾ വരുത്തുവാൻ കഴിയും. പരിശ്രമങ്ങൾ ഫലവത്താകും. വാദപ്രതിവാദങ്ങൾ ഒഴിവാക്കും. ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.

 

ചതയം: ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തും. വിദ്യാഭ്യാസത്തിൽ പുരോഗതി പുരസ്കാരലാഭം ,പഠനം പൂർത്തിയായവർക്ക് വിദേശത്തോ സ്വദേശത്തോ ജോലി ലാഭം, ബിസിനസ്സ് , കൃഷി ,മറ്റ് തൊഴിലുകൾ എന്നിവയിൽ പുരോഗതി ദാമ്പത്യ മേന്മ, പുണ്യ സ്ഥല ദർശനം ആത്മീയ താൽപര്യം എന്നിവയും ഫലങ്ങളാണ്.

 

പൂരൂരുട്ടാതി: ധനസ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.  മാനസിക പിരിമുറുക്കം കുറയും. ഭൂമി വാങ്ങാൻ തീരുമാനിക്കും. ആരോഗ്യം മെച്ചപ്പെടും. യുവതീ യുവാക്കൾക്ക് വിവാഹ സിദ്ധി. കുടുംബാംഗങ്ങളുടെ ആവശ്യത്തിന് പരിഗണന നൽകും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്തു തീർക്കാൻ കഴിയും. 

 

ഉത്തൃട്ടാതി: മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ ലഭിക്കും. പ്രണയ ബന്ധം ശക്തമായി മാറും. വിദേശ യാത്രാ തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും മനോവീര്യം വർധിക്കും. ഏറെക്കാലമായി മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും മോചനം തേടും.

 

രേവതി: ഗൃഹനിർമ്മാണം പുരോഗമിക്കും.  അനാവശ്യ യാത്ര ഒഴിവാക്കണം. ശാരീരീക അവശതകൾ മാറും. അശരണരെ സഹായിക്കും. ബിസിനസുകാർക്ക് വായ്പാ സഹായം ലഭിക്കും. അപ്രതീക്ഷിതമായി ചില ചെലവുകൾ നേരിടേണ്ടതായി വരും.  ശത്രുക്കളെ കൊണ്ടുള്ള പ്രശ്നങ്ങൾ മാറും. പ്രയാസമേറിയ കാര്യങ്ങൾ അനായാസം പരിഹരിക്കും. വാക്ക് പാലിക്കാൻ ശ്രദ്ധിക്കണം.

Content Summary : Monthly Prediction in January 2023by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com