ADVERTISEMENT

അശ്വതി : ജോലിയിൽ ശ്രദ്ധ കുറയും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകൾ നടത്തും. മോഷണം പോയ മുതൽ തിരികെക്കിട്ടും. കാലാവസ്ഥാജന്യ രോഗസാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും.  

 

ഭരണി: വ്യാപാര രംഗത്ത് നേട്ടം. മത്സരപരീക്ഷകളിൽ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം അവസാനിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ വഴി നേട്ടം. കലാരംഗത്ത് നേട്ടം. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ യോഗം.  

 

കാർത്തിക : ആരോഗ്യ വിഷമതകൾ. ഔഷധ സേവ വേണ്ടിവരും. ധൃതിപിടിച്ചുള്ള തീരുമാനം മൂലം സാമ്പത്തിക നഷ്ടം. വ്യാപാര രംഗത്ത് തടസ്സങ്ങൾ. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങൾ. മാനസികമായ സംഘർഷം. 

 

രോഹിണി : പൊതുവിൽ സന്തോഷ വർധന. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ. ഭാവി കാര്യത്തിൽ ഉചിതമായ തീരുമാനം. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. വിവാഹ ആലോചനയിൽ പുരോഗതി.

 

മകയിരം : പണച്ചെലവ് അധികരിക്കും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാകും. സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും.   ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽ രംഗം പുഷ്ടിപ്പെടും.

 

തിരുവാതിര : വ്യവഹാരങ്ങളിൽ തിരിച്ചടികൾ. ഭക്ഷണ സുഖം കുറയും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം. 

 

പുണർതം : തൊഴിൽപരമായ നേട്ടമുണ്ടാകും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾ. വിദ്യാർഥികൾക്ക് പ്രതികൂല സമയമാണ്. അലസത വർധിക്കും.  

 

പൂയം : സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർധിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. തലവേദന, പനി എന്നിവയ്ക്ക് സാധ്യത. സഞ്ചാരക്ലേശം വർധിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. 

 

ആയില്യം : സുഹൃത്തുക്കളുമായി അകൽച്ചയ്ക്കു സാധ്യത. തൊഴിൽപരമായ അവസര നഷ്ടം. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. മാതാവിന് അരിഷ്ടത. ബിസിനസ്സിൽ അവിചാരിത ധനനഷ്ടം. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത. 

 

മകം : രോഗദുരിതത്തിൽ ശമനം. അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും.

 

പൂരം : പണമിടപാടുകളിൽ കൃത്യത പുലർത്തും. അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ഉദ്ധിഷ്ട കാര്യങ്ങളിൽ വിഘ്നം. ഭാഗ്യപരീക്ഷണത്തിന് പണം മുടക്കും. പെട്ടെന്നുള്ള തീരുമാനങ്ങളിൽ അബദ്ധങ്ങൾ സംഭവിക്കാം. 

 

ഉത്രം : മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും. സന്താനങ്ങൾക്ക് അരിഷ്ടത. അവർക്ക് ഔഷധ സേവ വേണ്ടിവരും. 

 

അത്തം : സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ്സിൽ നേട്ടം. ജലദോഷം, പനി എന്നിവ പിടിപെടുവാൻ സാധ്യത. കടങ്ങൾ കുറയ്ക്കും. സുഹൃദ് സഹായം വർധിക്കും. തൊഴിൽപരമായ നേട്ടങ്ങൾ.

 

ചിത്തിര : തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. വിവാഹ തീരുമാനമെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത.

 

ചോതി : അയൽവാസികളുടെ സഹായം ലഭിക്കും. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. വിശ്രമം കുറയും. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും.

 

വിശാഖം : ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. അനാവശ്യ മാനസിക ഉത്ക്കണ്ഠ. ഗൃഹ സുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. ആഹാരകാര്യത്തിൽ ശ്രദ്ധ കുറയും. 

 

അനിഴം : പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. 

 

തൃക്കേട്ട:  ആരോഗ്യപരമായ പുരോഗതി. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സാഹസിക പ്രവർത്തനങ്ങൾ നടത്തും. കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

 

മൂലം: സാമ്പത്തിക വിഷമതകൾ മറികടക്കുവാൻ പണം കടം വാങ്ങും. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത. ദാമ്പത്യപ്രശ്നങ്ങൾ.

 

പൂരാടം : സുഹൃദ് സഹായം വർധിക്കും. മുടങ്ങിക്കിടന്ന ഗൃഹനിർമാണത്തിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. യാത്രകൾ വേണ്ടിവരും.  

 

ഉത്രാടം : ചെറിയ വീഴ്ച, പരുക്ക്  എന്നിവയുണ്ടാകാം. അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കും. 

 

തിരുവോണം : തൊഴിൽപരമായ മാറ്റങ്ങൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ സാധിക്കുകയില്ല. പരീക്ഷാ വിജയം. സഹോദര ഗുണം വർധിക്കും. സർക്കാർ രേഖകൾ ലഭിക്കും. 

 

അവിട്ടം : തൊഴിൽഭാരം മൂലം മനഃസംഘർഷം. ബന്ധുജന സന്ദർശനം. ഔഷധ സേവ വേണ്ടിവരും. വ്യവഹാരങ്ങളിൽ ഏർപ്പെടും. സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കാര്യസാധ്യം.

 

ചതയം : മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം. സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും. മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ. തൊഴിൽപരമായ മാറ്റങ്ങൾ. ബിസിനസ്സിൽ നേട്ടങ്ങൾ. ഭൂമി വാഹന വിൽപ്പന വഴി ധനലാഭം. 

 

പൂരുരുട്ടാതി : പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടുവാൻ സാധിക്കും. മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും. 

 

ഉത്തൃട്ടാതി : ധനപരമായി വാരം അനുകൂലം. സാമ്പത്തിക പ്രതിസന്ധി മറികടക്കും. ബന്ധുക്കളിൽ നിന്നുള്ള വിരോധം ഉണ്ടാകാതെ ശ്രദ്ധിക്കുക. ഉടമ്പടികളിൽ ഒപ്പിടും. ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും. തൊഴിൽപരമായ നേട്ടങ്ങൾ.  

 

രേവതി : അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായലാഭം. പ്രവർത്തനങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ അംഗീകാരം. ഭക്ഷണത്തിൽ നിന്ന് അലർജി സാധ്യത. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം ലഭിക്കും. ദാമ്പത്യ കലഹത്തിന് ശമനം.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Content Summary : Weekly Star Prediction by Sajeev Shatharam/ 2023 January 22 to 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com