ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

 

 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

 

 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം കാണുന്നു. ചർച്ചകൾ വിജയിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം.

 

 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

 

 

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവരിൽ നിന്ന് അപ്രതീക്ഷിതമായ വേദനാജനകമായ അനുഭവങ്ങള്‍ ലഭിക്കാം.

 

 

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, ഉദരവൈഷമ്യം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.

 

 

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം,  അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു.

 

 

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു.

 

 

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, യാത്രാവിജയം, ഉത്സാഹം ഇവ കാണുന്നു.

 

 

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

 

 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

Content Summary :Sunday / Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com