ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • 2023 ജനുവരി 22 മുതൽ 28 വരെയുള്ള നക്ഷത്രഫലം
weekly-horoscope-kanippayyur
SHARE

അശ്വതി: തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ജാമ്യം നിൽക്കരുത്. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. 

ഭരണി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും. പ്രവർത്തനമേഖലയിൽ വ്യത്യസ്തമായ ശൈലി അവലംബിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. 

കാർത്തിക: പുതിയ തൊഴിലവസരങ്ങൾ വന്നുചേരുമെങ്കിലും അധ്വാനഭാരം വർധിക്കും. ആഗ്രഹ സാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.  ആയുർവേദ ചികിത്സ തുടങ്ങും. 

രോഹിണി: പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകും. വരവും ചെലവും തുല്യമായിരിക്കും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. അതിഥി സൽക്കാരത്തിന് അധികച്ചെലവ് അനുഭവപ്പെടും. 

മകയിരം: കലാകായികമത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. ശുഭാപ്തിവിശ്വാസത്താൽ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പാരമ്പര്യ വൃത്തികളിൽ പരിശീലനം നേടും. 

തിരുവാതിര: പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. ഗുരുനാഥന്റെ ഉപദേശം സ്വീകരിച്ച് പുതിയ പ്രവർത്തനങ്ങൾക്കു രൂപകൽപന ചെയ്യും. 

പുണർതം:  പുതിയ സ്നേഹബന്ധം ഉടലെടുക്കും. ഉത്സാഹവും ഉന്മേഷവും ആത്മവിശ്വാസവും പ്രവർത്തനക്ഷമതയും വർധിക്കും. വ്യവസ്ഥകൾ പാലിക്കും. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നു ചേരും. 

പൂയം: പുതിയ ഭരണസംവിധാനം നടപ്പിൽ വരുത്തുവാൻ മേലധികാരികളുടെ അനുമതി തേടും. ബന്ധുസഹായത്താൽ വ്യാപാരം വിപുലീകരിക്കും. കുടുംബ ജനങ്ങളോടുള്ള സാമീപ്യവും സംരക്ഷണ ചുമതലയും കുറയും.

ആയില്യം: പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. ക്രയവിക്രയങ്ങളിൽ സാമ്പത്തികനേട്ടം ഉണ്ടാകും. 

മകം: സ്വന്തമായി വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. കാര്യസാധ്യങ്ങൾക്കായി നിലപാടിൽ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് ചേരുവാനിടവരും. 

പൂരം: ആത്മവിശ്വാസം വർധിക്കും. ഗൃഹനിർമാണം പുനരാരംഭിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. വെല്ലുവിളികളെ നേരിടുവാൻ ആർജവമുണ്ടാകും. 

ഉത്രം: അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിടവരും. ബന്ധുക്കൾ വിരുന്നു വരും. സാഹസ പ്രവൃത്തികളിൽ നിന്നു പിന്മാറണം. 

അത്തം: കാര്യനിർവഹണശക്തി വർധിക്കും. ആഗ്രഹ സാഫല്യത്താൽ ആത്മനിർവൃതി കൈവരും. പുതിയ ഭരണസംവിധാനം പ്രാബല്യത്തിൽ വരുത്തും. പ്രായാധിക്യമുള്ളവരെ നമസ്കരിക്കുവാനിട വരും. 

ചിത്തിര:  സുവ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. ഉദരരോഗം വർധിക്കും. ക്ഷമാശീലം കുറയും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശം നിർവഹിക്കും.

ചോതി: വ്യക്തിത്വം നിലനിർത്തുവാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.

വിശാഖം: വ്യാപാരം പുനരുദ്ധരിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. ഭാവനകൾ യാഥാർഥ്യമാകും. 

അനിഴം: സ്ഥിതിഗതികൾ വിലയിരുത്തി പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. 

തൃക്കേട്ട: കാര്യനിർവഹണ ശക്തിയുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. വാക്തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. മത്സരരംഗങ്ങളിൽ വിജയിക്കും. 

മൂലം: വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. സഹപ്രവർത്തകരുടെ സഹായത്താൽ പുതിയ കർമപദ്ധതികൾ ഏറ്റെടുക്കും. ഭാവനകൾ യാഥാർഥ്യമാകും.

പൂരാടം: പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. ആർജിച്ച വിജ്ഞാനം മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാൻ അവസരമുണ്ടാകും. 

ഉത്രാടം: ഉപരിപഠനത്തിന് ഇതരസംസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാൻ തയാറാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.

തിരുവോണം: കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. സാഹചര്യങ്ങൾക്കനുസരിച്ചു ജീവിക്കുവാൻ തയാറാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും. 

അവിട്ടം: അമിതമായ ആത്മവിശ്വാസം വേണ്ട. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. 

ചതയം: മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിപ്പിക്കും. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കും.  കാര്യകാരണ സഹിതം സമർപ്പിച്ച പദ്ധതികൾക്ക് അനുകൂല പ്രതികരണമുണ്ടാകും. 

പൂരുരുട്ടാതി: കാര്യനിർവഹണ ശക്തി വർധിക്കും. പുതിയ ഭരണസംവിധാനം അവലംബിക്കും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. വിജ്ഞാനപ്രദമായ ചർച്ചകൾ നടക്കും.

ഉത്തൃട്ടാതി: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. പുതിയ വ്യാപാരം തുടങ്ങുവാൻ വിദഗ്ധ നിർദേശം തേടും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. 

രേവതി: ഔദ്യോഗികമായി അന്യദേശയാത്രയ്ക്ക് അവസരമുണ്ടാകും. അവധിദിവസവും ജോലി ചെയ്യേണ്ടതായി വരും. ബന്ധു ഗൃഹത്തിലേക്കു യാത്ര പുറപ്പെടും. സന്താനങ്ങളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. 

Content Summary : Weekly Star Prediction by Kanippayyur / 2023 January 22 to 28

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS